Posts

Showing posts from June, 2021

സൂരി നമ്പൂതിരിപ്പാടിന്റെ 'ഭ്രാന്ത്'

Image
                                              ലഹരികള്‍ പലവിധം. ലഹരിവിരുദ്ധദിനത്തില്‍ പലവരും ജീവിതം നശിപ്പിക്കുന്ന മദ്യത്തെക്കുറിച്ചും മയക്കുമരുന്നിനെക്കുറിച്ചും സംസാരിക്കുന്നു, ബനറുകള്‍ പ്രദര്‍ശിപ്പിക്കുന്നു, ലഹരിവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.  വളരെ നല്ലത്. നമ്മുടെ നാട്ടില്‍ lock down മാറ്റിയ ദിവസത്തെ മദ്യത്തിന്റെ ഭീമമായ വില്പനയും, ഉപഭോക്താക്കളുടെ അച്ചടക്കത്തോടെയുള്ള അറ്റം കാണാത്ത വരിനില്പും ഒക്കെ നമ്മള്‍ കാണ്ടതാണ്.  പരമദരിദ്രരാണ് ആ വരികളില്‍ അണിനിരന്നിരുന്നവരില്‍ പലരും എന്നത് സത്യമാണ്.  മദ്യത്തിന് പകരം tech Savy ആയ പലരും Dark Web ല്‍ നിന്നും മറ്റും LSD ഡ്രഗ്ഗുകള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി സ്വയം ഉന്മാദത്തിന്റെ കൊടുമുടികള്‍ കീഴടക്കിക്കൊണ്ടിരുന്നു. മദ്യത്തെക്കാള്‍, മയക്കുമരുന്നിനെക്കാള്‍, കൊടിയ മരുന്നുകള്‍ വീട്ടിലിരുന്നു കുഞ്ഞുങ്ങള്‍ ഗെയിമുകളിലൂടെ കണ്ടെത്തി. IT engineers കൂടുതല്‍ കൂടുതല്‍ സാഹസീകമായ ഗെയിമുകള്‍ നിര്‍മ്മിച്ചുകൊടുത്ത് തങ്ങളുടെ മുതലാളിമാരെ കൂടുതല്‍ കൂടുതല്‍ ധനാഢ്യരാക്കിക്കൊണ്ടുമിരുന്നു.   വേറെ ചിലര്‍ ഉന്മത്തരായത് രതിവൈകൃതങ്ങള്‍ ആസ്വദിച്ചാണ്. ആസ്

''മ്യാവൂ '' കൂട്ടഭ്രാന്തു

Image
കൗൺസിലിംഗ് അനുഭവങ്ങൾ മാനസികമായ ആരോഗ്യം എന്നത് ഏതൊരു സമൂഹത്തിന്റെയും അഭിവാജ്യഘടകമാണ്. ചരിത്രത്തിലൂടെ ഒന്ന് പുറകോട്ടു നോക്കിയാൽ നമുക്ക് കാണാനാകുന്ന ചിന്തനീയമായ ഒരു വിഷയവും, നിരാകരിക്കുവാനാകാത്ത ഒരു സത്യവുമാണ് ''മാനസിക ആരോഗ്യം '' ഇല്ലാത്ത ഒരു ജനതയെ സൃഷ്ടിക്കുക, എന്നിട്ടു ആ അടിമത്വത്തിൽ അവരെ തളച്ചിട്ടുകൊണ്ടു രാഷ്ട്രീയം, ഭരണം, മതം എന്നീ വിഷയം കയ്യാളുന്നവർ ഒരു ജനതയെ എങ്ങനെ അവരുടെ താല്പര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നു എന്നുള്ളത്. ഇവിടെ അവർ അതിനായി പ്രയോജനപ്പെടുത്തുന്ന ഒരു തന്ത്രമാണ് ''MASS HYSTERIA '' അഥവാ ''ജനക്കൂട്ടങ്ങളുടെ കൂട്ട അപസ്മാരബാധ '' .ഇതിന്റെ ഇരകളാണ് ഒട്ടു മിക്ക രാഷ്ട്രങ്ങളിലെയും ജനവിഭാഗങ്ങൾ. ജനത്തെ ഭിന്നിപ്പിച്ചു നിറുത്തിയാൽ മാത്രമേ തങ്ങളുടെ പദ്ധതികൾ നടപ്പിൽ വരൂ എന്നറിയാവുന്ന ഭരണവർഗ്ഗം ഈ പദത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നു. സമൂഹത്തിനും, വ്യക്തിക്കും ഏറ്റവും അപകടം ക്ഷണിച്ചു വരുത്തുന്ന ഒരു പ്രക്രിയയാണ് ''MASS HYSTERIA '' മദ്ധ്യ കാലഘട്ടങ്ങളിൽ ഇതിനെ പരമാവധി പ്രയോജനപ്പെടുത്തിയതും, പരീക്ഷിച്ചു വിജയിച്ചതും മതങ്ങളാണ്