Posts

Showing posts with the label Introversion and psychological issues

Introversion and its negative issues

Image
 

മാനസീകപ്രശ്‌നങ്ങളും അന്തര്‍മുഖത്വവും (Introversion and Psychological issues)

Image
 മാനസീകപ്രശ്‌നങ്ങളും അന്തര്‍മുഖത്വവും (Introversion and Psychological issues) വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തി പൊതുവെ ആളുകളെ മൂന്നായി തിരിക്കാം. അന്തര്‍മുഖരും,  ബഹിര്‍മുഖരും, പിന്നെ അന്തര്‍മുഖരോ ബഹിര്‍മുഖരോ അല്ലാത്തവരും.  ബഹിര്‍മുഖര്‍ പൊതുവെ സംസാരപ്രിയരായിരിക്കും. മറ്റുള്ളവരുമായി ഇടപഴകാനും, പൊതുകാര്യങ്ങളില്‍ ഇടപെടാനുമെല്ലാം ബഹിര്‍മുഖര്‍ക്ക് താല്പര്യമായിരിക്കും. അത്തരകാര്‍ ഉത്തേജിതരാകുന്നത് അവരുടെ സാമൂഹിക ഇടപെടലുകള്‍ മൂുലമാണ്.  അന്തര്‍മുഖര്‍ പൊതുവെ തനിച്ചിരിക്കാനിഷ്ടപ്പെടുന്നവരാണ്. തനിച്ചിരുന്നു ചിന്തിക്കുക, സ്വപനലോകത്ത് വിഹരിക്കുക, ഇഷ്ടമുള്ള കാര്യങ്ങള്‍ തനിച്ച് ചെയ്യുക ഒക്കെയാണ് ഇത്തരക്കാരുടെ പൊതുസ്വഭാവം. ഇവരുടെ ഊര്‍ജ്ജസ്രോതസ്സ് ഇങ്ങനെ ഏകാന്തതകളില്‍ നിന്നാണ് ഇവര്‍ ആര്‍ജ്ജിക്കുന്നത്.   പക്ഷെ ഏതൊരു സൈക്കോളജിസ്റ്റിന്റേയും ക്ലിനിക്കില്‍ എത്തുന്ന കേസ്സുകളില്‍ ഏറ്റവും കൂടുതല്‍ ഇത്തരക്കാരുടെതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കൂട്ടുകൂടാന്‍ താല്പരരല്ലാത്തതിനാല്‍ ഇവര്‍ക്ക് ചങ്ങാതിമാര്‍ കുറവായിരിക്കും. ഇതിന്റെ ഏറ്റവും വലിയ ഒരു പ്രശ്‌നം അന്തര്‍മുഖര്‍ അവരുടെ മാനസീകപ്രശ്‌നങ്...