പഠിച്ചു മടുത്ത കുട്ടി (Exam Fear)
പഠിച്ചു മടുത്ത കുട്ടി (Exam Fear) നിത്യജീവിതത്തില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ഒരു ഡോക്ടറും പഠനകാലത്ത് റാങ്ക് വാങ്ങിയിരുന്നവരാണോ എന്ന് അന്വേഷിക്കാറില്ല. ജീവിതസാഹചര്യങ്ങളില്‍ നമ്മള്‍ സമീപിക്കുന്ന ഒരാളുടേയും പഠനകാലത്തെ കഴിവുകളെക്കുറിച്ചോ മാര്‍ക്കിനെ ക്കുറിച്ചോ ആരും തിരക്കാറില്ല. റാങ്ക് വാങ്ങുന്നവരെല്ലാം ജീവിതവിജയം നേടുന്നവരാണ് അല്ലെങ്കില്‍ അവരാണ് മിടുക്കരെന്ന അബദ്ധധാരണയിലാണ് നമ്മള്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്നത്. അത്തരം ചിന്തകള്‍ കൂടുകൂട്ടിയ മനസ്സുമായി സ്വയം ഇകഴ്ത്തലുകളുടെ പാതാളക്കുഴിയിലകപ്പെട്ട ഒരു കുട്ടിയാണ് എന്റെ മുമ്പിലിരുന്നു ദീനം ദീനം കരയുന്നത്. മാര്‍ക്ക് വാങ്ങാനാകാത്തവരെല്ലാം മണ്ടന്മാരാണ്. താനും അത്തരം ഒരു മണ്ടനാണ്. തന്റെ തലച്ചോറില്‍ ഒന്നും permanent memory യിലേയക്ക് ശേഖരിക്കപ്പെടുന്നില്ല. പഠിച്ചിട്ട് ഇനി കാര്യമൊന്നുമില്ല എന്നു തുടങ്ങി ആദവിന് പറയാനും സങ്കടപ്പെടാനും നൂറു കാരണങ്ങളുണ്ട്. താന്‍ ജീവീതം നശിപ്പിക്കുകയാണ്. പരീക്ഷ ഇങ്ങ് അടുത്തെത്തി. ഇനി പഠിക്കാനൊന്നും സമയമില്ല. അതുകൊണ്ട് കൗണ്‍സലിംഗിനും തനിക്ക് സമയമില്ല. ആദവിന് കഠിന...