എന്താണ് നമ്മുടെ മനസ്സുകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്
എന്താണ് നമ്മുടെ മനസ്സുകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്...നാമെല്ലാവരും എന്തിന്റെയൊക്കെയോ വ്യപാരികളായി മാറിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം,ആരോഗ്യം,ആതുരസേവനം,ആത്മീയം എന്നുവേണ്ടാ ...കൈകടത്താന്‍ പറ്റുന്ന എല്ലാ മേഖലകളെയും നമ്മള്‍ വ്യാപാരത്തിനും,ലാഭംകൊയ്യാനും വേണ്ടിവന്നാല്‍ വിദേശികള്‍ക്ക് നമ്മളെത്തന്നെ പണയംവയ്ക്കാനും നമ്മുടെ കുടുംബംഗളിലെ എട്ടും പൊട്ടും തിരിയാത്ത പിഞ്ചുപൈതങ്ങളെ പോലും കച്ചവടച്ചരക്കുകളാക്കുവാനും മടിയില്ലാതായിരിക്കുന്നു. നമ്മള്‍ അറിഞ്ഞോ അറിയാതെയോഇതിന്റെ ഒക്കെ ഭാഗമായി മാറുകയും,ഈ പാപപങ്കിലമായ വ്യാപാരത്തില്‍ നിന്നും കിട്ടുന്ന ധനം ജീവനമാര്‍ഗമായി ഉപയോഗിക്കയും ചെയുന്നു . ചാനലുകളിലും, മറ്റു മാധ്യമങ്ങളിലും വിദ്യാഭ്യാസ കച്ചവടക്കാരുടെ ഗോഗ്വാ വിളികളും,ആതുരസേവകരുടെയും, ആത്മീയാചാര്യരുടെയും മറ്റും അഹന്ത നിറഞ്ഞ ഭത്സനങ്ങളും, ആരോഗ്യ വ്യാപാരികള്‍ പ്രസിദ്ധരായ ഭിഷഗ്വരന്‍മാരെകൊണ്ട് രോഗങ്ങളെയും രോഗപീഡകളേയും കുറിച്ച് ഭീതിപടര്‍ത്തുകയും ചെയ്യുന്നത് നമ്മള്‍ എത്ര ആദരവോടും, സന്തോഷത്തോടും കൂടി ആസ്വദിക്കുകയും അതിന്റെ ഒക്കെ ഭാഗഭാക്കായി മാറുകയും ചെയ്യുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു....ഈ കൂട്ടരെ ഒറ...