Posts

Showing posts with the label @examfear

വിവാഹാചാരത്തിന്റെ ഇര

Image
                                     hnhmlmNmc¯nsâ Cc        ഗൗരിയും ഗൗരവ് രാജും കൗണ്‍സലിംഗിനെത്തിയത് തങ്ങള്‍ക്ക് തമ്മിലുള്ള സ്വരച്ചേര്‍ച്ച മാറ്റണം എന്ന ആവശ്യവുമായാണ്.  വിവാഹിതരായിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആയുള്ളു.  ഇതിനിടയില്‍ ഈ യുവമിഥുനങ്ങള്‍ക്കിതെന്തുപറ്റിയെന്ന ആകാംക്ഷ എന്നെ പിടികൂടി.   ഗൗരിയുടേയും ഗൗരവിന്റേയും വിവാഹം പൂര്‍ണ്ണമായും ഗൗരിയുടെ മാതാപിതാക്കളുടേയും ജ്യോതിഷിയുടേയും തീരുമാനപ്രകാരമാണ് നടന്നതെന്ന് മനസ്സിലായി. ഏകദേശം 8 മാസങ്ങളോളം അവര്‍ വിവാഹനിശ്ചയശേഷം ഫോണിലൂടെ സംസാരിക്കുമായിരുന്നു.          ആദ്യം സംസാരിച്ച നിമിഷം മുതല്‍ തന്നെ സ്വരം ഒരിക്കലും ചേരുമായിരുന്നില്ല എന്നത് അവര്‍ക്ക് തന്നെ അറിയാമായിരുന്നില്ലെന്ന് തോന്നി.  ഗൗരി ദേഷ്യപ്പെട്ടു സംസാരിച്ചപ്പോഴെല്ലാം അവന്‍ ചോദിച്ചു എന്നെ ഇഷ്ടമാണോ? അതോ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണോ വിവാഹം കഴിക്കുന്നത് എന്ന്.  ഒരിക്കലും അവള്‍ വ്യക്തമായ ഒരുത്തരം പറഞ്ഞില്ല. അമ്മയ്ക്ക് ഗൗരവിനെ...

രോഗം അപരനിലോ? (Anosognosia)

Image
 വിദേശത്ത് പലയിടത്തും ബിസിനസ്സ് സ്ഥാപനങ്ങള്‍ളുണ്ടായള്‍ക്ക്.  പങ്കാളി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടറാണ്.  മൂത്ത കുട്ടി എം.ബി.എ വിദ്യാര്‍ത്ഥിനിയാണ്. ഇളയ മകള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു.  ഭാര്യയ്ക്ക് സ്‌കിസോഫ്രനിയ ആണ്. കൗണ്‍സലിംഗ് വേണം.  ശരിയാക്കിയെടുക്കാനാകുമോ എന്ന് സെഷന് ശേഷം പറയണം എന്നാണ് അയാളുടെ ആവശ്യം.   ശാമിലിയുടെ കുട്ടിക്കാലം സുന്ദരമായിരുന്നു. വളരെയധികം സ്‌നേഹവും കരുതലുമുള്ള മാതാപിതാക്കളായിരുന്നു.  പഠിക്കാന്‍ മിടുക്കിയായിരുന്ന അവളെ സര്‍ക്കാരുദ്ദേഗസ്ഥരായ മാതാപിതാക്കള്‍ എല്ലാവിധത്തിലും പ്രേത്സാഹിപ്പിച്ചു. നാട്ടിലെ ഏറ്റവും നല്ല മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് പാസ്സായ അവള്‍ സ്‌പെഷ്യാലിറ്റിയും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും നേടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഒരു സീനിയര്‍ പോസ്റ്റിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.  കൃത്യസമയത്ത് തന്നെ ക്ലിനിക്കിലെത്തിയ ശാമിലിയോട്, ഭര്‍ത്താവ് വിളിച്ചിരുന്നു, എന്താണ് വിഷയം,  എന്തുകൊണ്ടാണ് ശാമിലിയ്ക്ക് കൗണ്‍സലിംഗ് ആവശ്യമാണെന്ന് പറയുന്നത് എന്നെല്ലാമുള്ള എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര...

വൃദ്ധിയാകാത്ത മനസ്സ് OCD

Image
  വൃദ്ധിയാകാത്ത മനസ്സ്  OCD( Obsessive Compulsive Disorder) നെ ക്കുറിച്ച് മുമ്പും പല കൗണ്‍സലിംഗ് ഡയറികളിലും പരാമര്‍ശിച്ചിട്ടുള്ളതാണ്.  സ്വയം നിബന്ധനകള്‍ക്ക് (Conditions) വിധേയമായി ജീവിക്കുന്ന അവസ്ഥയാണിത്.  അത്തരം നിബന്ധനകള്‍ക്ക് അണുവിട മാറ്റമുണ്ടാകാനോ അപൂര്‍ണ്ണമാകാനോ പാടില്ല എന്നതാണ് OCD ഉള്ളവരില്‍ മിക്കവരുടേയും പ്രശ്നം. അനിയന്ത്രിതമായ നിര്‍ബന്ധചിന്തകളുടെ പ്രേരണയില്‍ പ്രിയപ്പെട്ടവരെ ചീത്തവിളിക്കുകയൊ അപമാനിക്കുകയൊ ചെയ്യുക, കടുത്തവിശ്വാസിയായിരുന്നിട്ടും ദൈവനിന്ദാപരമായി ചിന്തിക്കുക, പ്രകൃതിവിരുദ്ധ ലൈംഗീകചിന്തകള്‍ മനസ്സിനെ വേട്ടയാടുക, രോഗബാധയുണ്ടാകുമെന്ന പേടിയില്‍ നിരന്തരം ശരീരഭാഗങ്ങള്‍ ശുദ്ധീകരിക്കുക, ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്തില്ല എന്ന ചിന്തയില്‍ ആവര്‍ത്തിച്ച് പരിശോധിച്ചുകൊണ്ടേയിരിക്കുക, നിഗൂഢമായ കാര്യങ്ങള്‍ ചെയ്യുക,  സാമൂഹ്യവിരുദ്ധമായ കാര്യങ്ങള്‍ ചിന്തിക്കുന്നതിലുള്ള കുറ്റബോധത്താല്‍ വല്ലാതെ വിഷമാവസ്ഥയിലാകുക, പ്രകൃതിവിരുദ്ധമായെതൊ കുടുംബാംഗങ്ങളുമായൊ  രതിവൈകൃതചിന്തകള്‍ വിഭ്രാന്തിയിലാക്കുകയൊക്കെയാണ് OCD യുള്ളവരുടെ സാധാരണ ലക്ഷണങ്ങള്‍.  മാനസീകവ്യഥയുടെ ഉച...

വിവാഹാചാരത്തിന്റെ ഇര

Image
 വിവാഹാചാരത്തിന്റെ ഇര ഗൗരിയും ഗൗരവ് രാജും കൗണ്‍സലിംഗിനെത്തിയത് തങ്ങള്‍ക്ക് തമ്മിലുള്ള സ്വരച്ചേര്‍ച്ച മാറ്റണം എന്ന ആവശ്യവുമായാണ്.  വിവാഹിതരായിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആയുള്ളു.  ഇതിനിടയില്‍ ഈ യുവമിഥുനങ്ങള്‍ക്കിതെന്തുപറ്റിയെന്ന ആകാംക്ഷ എന്നെ പിടികൂടി.   ഗൗരിയുടേയും ഗൗരവിന്റേയും വിവാഹം പൂര്‍ണ്ണമായും ഗൗരിയുടെ മാതാപിതാക്കളുടേയും ജ്യോതിഷിയുടേയും തീരുമാനപ്രകാരമാണ് നടന്നതെന്ന് മനസ്സിലായി. ഏകദേശം 8 മാസങ്ങളോളം അവര്‍ വിവാഹനിശ്ചയശേഷം ഫോണിലൂടെ സംസാരിക്കുമായിരുന്നു.   ആദ്യം സംസാരിച്ച നിമിഷം മുതല്‍ തന്നെ സ്വരം ഒരിക്കലും ചേരുമായിരുന്നില്ല എന്നത് അവര്‍ക്ക് തന്നെ അറിയാമായിരുന്നില്ലെന്ന് തോന്നി.  ഗൗരി ദേഷ്യപ്പെട്ടു സംസാരിച്ചപ്പോഴെല്ലാം അവന്‍ ചോദിച്ചു എന്നെ ഇഷ്ടമാണോ? അതോ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണോ വിവാഹം കഴിക്കുന്നത് എന്ന്.  ഒരിക്കലും അവള്‍ വ്യക്തമായ ഒരുത്തരം പറഞ്ഞില്ല. അമ്മയ്ക്ക് ഗൗരവിനെ ഇഷ്ടമാണെന്ന മറുപടി മാത്രം പലവട്ടം ആവര്‍ത്തിച്ചു.  ഗൗരിയുടെ അമ്മ ഒരു മിലിട്ടറി നേഴ്‌സായിരുന്നു.  ചെറുപ്പം മുതലെ അവര്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണമെന്ന ചട്ടം ...

ചങ്ങാതി മോശമായാല്‍?

Image
 ചങ്ങാതി മോശമായാല്‍? അവന് വയസ്സ് 10. സ്‌കൂളില്‍ കൂട്ടുകാരുമായി വഴക്കുണ്ടാക്കി. കീശയില്‍ കരുതിയ ഇരുമ്പ് കഷണം എടുത്ത് തലയ്ക്ക് നല്ലൊരു ഇടി കൊടുത്തു. തലമുറിഞ്ഞ് രക്തം തെറിച്ചു. ആകെ അലമ്പായി, നിലവിളിയായി. അദ്ധ്യാപകര്‍ക്ക് ആധിയായി.  പിന്നാലെ ഇടികൊണ്ട കുട്ടിയുടെ മാതാപിതാക്കളും ബന്ധജനങ്ങളും നാട്ടുകാരും കൂട്ടമായെത്തി. ഇടിച്ചവന്റെ അമ്മയുടെ ഫോണിലേയ്ക്ക് സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്റെ ഫോണ്‍ വന്നതെ അമ്മ തലകറങ്ങി വീണു.  ഷോണിന്റെ അച്ചന്‍ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലാണ് ജോലി ചെയ്യുന്നത്.   സ്വീഡിഷ് പൗരനാണവന്‍.   ഷോണിന്റെ മാതാപിതാക്കള്‍ കുഞ്ഞിന്റെ നാടുമായുള്ള ബന്ധം നിലനിര്‍ത്താനും മലയാളം പഠിക്കാനുമായാണ് അവനെ നാട്ടിലെ സ്‌കൂളില്‍ ചേര്‍ത്തത്.  തുടക്കത്തില്‍ അവന്റെ ഇംഗ്ലീഷൊന്നും സഹപാഠികള്‍ക്ക് മനസ്സിലാകുമായിരുന്നില്ല. തിരിച്ച് ഷോണിനും അവന്റെ സഹപാഠികളുമായി ആശയവിനിമയം ബാലികേറാമലയായിരുന്നെങ്കിലും അവന്‍ വേഗം തന്നെ മലയാളം പഠിച്ചു. അപ്പൂപ്പനോടും അമ്മൂമ്മയോടും വളരെ സൗഹൃദത്തിലായി.  അവരുടെ കൂടെ തോട്ടത്തിലും  അടുക്കളയിലും സഹായിക്കാന്‍ അവന്‍ ഓടിനടന്നു.  അവ...

ഹണി ട്രാപ്പ്

Image
 ഹണി ട്രാപ്പ് അശ്വതി അച്ചു എന്നൊരു സ്ത്രീ കുറച്ചു കാലമായി കേരളത്തിലെ  പല പുരുഷ പോലീസ് ഓഫീസര്‍മാരേയും രാഷ്ട്രീയക്കാരെയും പണക്കാരേയും വലയില്‍ വീഴ്ത്തിക്കൊണ്ടെയിരിക്കുന്നു.  കഴിഞ്ഞ അഞ്ചുവര്‍ഷമായി  ഈ സ്ത്രീയുമായി ബന്ധപ്പെട്ട ഹണി ട്രാപ്പ് വീഡിയോകള്‍ യുട്യൂബില്‍ ലഭ്യമാണ്.  നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ ആബാലവൃദ്ധത്തിനും ഈ കഥാപാത്രത്തെ ഇനിയും അറിയില്ല.  ചിലര്‍ക്കെങ്കിലും ഇവരുടെ കേളീവിലാസങ്ങള്‍ അറിയാമെങ്കിലും കെണിയില്‍ പെട്ടുകഴിഞ്ഞാണ് ആളെ തിരിച്ചറിയുക.  എലീന കഴിഞ്ഞ രണ്ടു മാസമായി ദേവാലയങ്ങളിലാണ് സമയം ചെലവഴിക്കുന്നത്.  മനസ്സമാധാനം പൂര്‍ണ്ണമായും നശിച്ച അവസ്ഥ. കയ്യിലുള്ള കൊന്തയുടെ മണികള്‍ സംസാരിക്കുന്നതിനിടയിലും ഉരുളുന്നുണ്ട്.   എലീനയും എല്‍ട്ടനും യെഎസ്സില്‍ നേഴ്സായി ജോലിചെയ്യുകയാണ്. നല്ല ഓജസ്സുള്ള രണ്ടു കുട്ടികളും അവരുടെ രണ്ടു പൂച്ചകളുമടങ്ങുന്നതാണ് കുടുംബം.  എലീനയുടേയും എല്‍ട്ടന്റേയും മാതാപിതാക്കളെ കാണാനായും നാടിനോടുള്ള ബന്ധം കുട്ടികള്‍ക്ക് അറ്റുപോകാതിരിക്കാനായും ഓരോ വര്‍ഷവും അവര്‍ നാട്ടിലെത്താറുണ്ട്.  ഇരുവരുടേയും മാതാപിതാക്കളും കുഞ്ഞു...

നിര്‍ബന്ധ ചിന്തകളുടെ തടവറ (ഓരോObsessive compulsive Disorder (OCD)

Image
  നിര്‍ബന്ധ ചിന്തകളുടെ തടവറ നിക്കിനെ കുളിക്കാന്‍ മടിയാണ്.  എത്ര വഴക്ക് പറഞ്ഞിട്ടും കാര്യമില്ല. തീരെ അനുസരണയില്ല. ഇവന് അഹങ്കാരമല്ലാതെ പിന്നെന്താ? മനുഷ്യന് വൃത്തിയും വെടിപ്പും വേണ്ടേ. പട്ടികളും പൂച്ചകളും പക്ഷികളും എത്ര ഭംഗിയായാണ് ദേഹശുദ്ധി വരുത്തുന്നത്. വിയര്‍പ്പ് മണം അസഹനീയമായിരിക്കുന്നു. നിക്കിന്റെ പപ്പ മകനെ ശകാരിച്ചുനോക്കി, അടികൊടുത്തു. പട്ടിണിക്കിട്ടു. അവന്റെ കൂട്ടുകാരെക്കൊണ്ട് പറയിപ്പിച്ചു.  പക്ഷെ ഒരു കുലുക്കവുമില്ല.  നിക്കിന് 17 വയസ്സാണിപ്പോള്‍. +2 കഴിഞ്ഞശേഷം അവന് യാതൊന്നിനും താല്പര്യമില്ല. അവനെ പറഞ്ഞുമനസ്സിലാക്കി അനുസരണയും വൃത്തിയുമുള്ളവനാക്കി തുടര്‍ പഠനത്തിന് പ്രേരിപ്പിക്കണം.  അതിനായാണ് മാതാപിതാക്കള്‍ അവനെ കൗണ്‍സലിംഗിന് കൊണ്ടുവന്നിട്ടുള്ളത്.  അത്രയൊന്നും പ്രശ്നമുള്ള കേസ്സല്ല ഇതെന്ന ധാരണയിലാണ് അവന്റെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ തോന്നിയത്.  പക്ഷെ അവര്‍ പറയുന്നത് പോലുള്ള പ്രശ്നമല്ല നിക്കിന്റേതെന്ന് അവനോട് സംസാരിച്ചുതുടങ്ങിയപ്പോഴെ മനസ്സിലായി. നിക്കിന്റെ മടി കൊണ്ടൊ അഹങ്കാരം കൊണ്ടൊ അല്ല അവന്‍ കുളിക്കാത്തത്. കുളിക്കാന്‍ തുടങ്ങിയാല്‍ പിന്നെ തലച്ചോറ്...

പഠിച്ചു മടുത്ത കുട്ടി (Exam Fear)

Image
പഠിച്ചു മടുത്ത കുട്ടി (Exam Fear)   നിത്യജീവിതത്തില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ഒരു ഡോക്ടറും പഠനകാലത്ത് റാങ്ക് വാങ്ങിയിരുന്നവരാണോ എന്ന് അന്വേഷിക്കാറില്ല.  ജീവിതസാഹചര്യങ്ങളില്‍ നമ്മള്‍ സമീപിക്കുന്ന ഒരാളുടേയും പഠനകാലത്തെ കഴിവുകളെക്കുറിച്ചോ മാര്‍ക്കിനെ ക്കുറിച്ചോ ആരും തിരക്കാറില്ല.  റാങ്ക് വാങ്ങുന്നവരെല്ലാം ജീവിതവിജയം നേടുന്നവരാണ് അല്ലെങ്കില്‍ അവരാണ് മിടുക്കരെന്ന അബദ്ധധാരണയിലാണ് നമ്മള്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്നത്. അത്തരം ചിന്തകള്‍ കൂടുകൂട്ടിയ മനസ്സുമായി സ്വയം ഇകഴ്ത്തലുകളുടെ പാതാളക്കുഴിയിലകപ്പെട്ട ഒരു കുട്ടിയാണ് എന്റെ മുമ്പിലിരുന്നു ദീനം ദീനം കരയുന്നത്.  മാര്‍ക്ക് വാങ്ങാനാകാത്തവരെല്ലാം മണ്ടന്മാരാണ്. താനും അത്തരം ഒരു മണ്ടനാണ്. തന്റെ തലച്ചോറില്‍ ഒന്നും permanent memory യിലേയക്ക് ശേഖരിക്കപ്പെടുന്നില്ല.  പഠിച്ചിട്ട് ഇനി കാര്യമൊന്നുമില്ല എന്നു തുടങ്ങി ആദവിന് പറയാനും സങ്കടപ്പെടാനും നൂറു കാരണങ്ങളുണ്ട്.  താന്‍ ജീവീതം നശിപ്പിക്കുകയാണ്.  പരീക്ഷ ഇങ്ങ് അടുത്തെത്തി. ഇനി പഠിക്കാനൊന്നും സമയമില്ല.  അതുകൊണ്ട് കൗണ്‍സലിംഗിനും തനിക്ക് സമയമില്ല.  ആദവിന് കഠിന...