Posts

Showing posts with the label #relationshipissues

പ്രണയ ഭ്രാന്തോ പ്രതികാരമോ?

Image
 പ്രണയ ഭ്രാന്തോ പ്രതികാരമോ? ജീനയ്ക്ക് തീരെ വിശപ്പില്ല. വിശക്കാതെ എങ്ങനെ ഭക്ഷണം കഴിക്കും. ദിവസം മുഴുവന്‍ കിടന്നുറങ്ങാനാണിഷ്ടം. മുഖം ആകെ വീങ്ങിയിരിക്കുന്നു. അവളുടെ നിര്‍ജ്ജീവമായ കണ്ണുകള്‍ കരയാന്‍ മറന്നു. നിര്‍വ്വികാര മുഖം അവളിലെ മരവിപ്പ് വിളിച്ചുപറയുന്നുണ്ട്. തലച്ചോറില്‍ വികാരവിചാരങ്ങളെല്ലാം നിശ്ചലമായപോലെ  അമ്മ ജീനയെക്കാള്‍ പേടിച്ച മട്ടുണ്ട്.  അവരോട് പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞിട്ട് ജീനയോട് സംസാരിച്ചു.  ജീന ഒരു ആര്‍ക്കിടെക്ട് ആണ്.  ചെറുപ്പം മുതലെ അവള്‍ നല്ല മിടുക്കിയായിരുന്നു പഠിക്കാനും കളിക്കാനും എല്ലാം. എന്ത് കൈയ്യില്‍ കിട്ടിയാലും അതുകൊണ്ട് ഒരു മനോഹര കലാരൂപം സൃഷ്ടിക്കുമവള്‍.  കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അവള്‍ ഒരു അത്ഭുതമായിരുന്നു.  സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടെയും  ജന്മദിനങ്ങള്‍ വന്നാല്‍ ഒരു മനോഹര കലാരൂപമായിരിക്കും അവര്‍ക്ക് അവള്‍ സമ്മാനിക്കുക.  ജീനയുടെ പ്രിയപ്പെട്ട കൂട്ടുകാരുടെയെല്ലാം വീടുകളിലെ ഷോക്കേസ്സുകളില്‍ അവളുടെ കലാസൃഷ്ടികള്‍ കയറിക്കൂടി.  കോളേജിലെത്തിയപ്പോള്‍ അവളുടെ പ്രോജക്ട് വര്‍ക്കുകള്‍ കണ്ട് സഹപാഠികള്‍ക്കെല്ലാം അസൂയ...