കുഞ്ഞുങ്ങളെ കൂടെ ഉറക്കിയാല്‍
കുഞ്ഞുങ്ങളെ കൂടെ ഉറക്കിയാല്‍ സുമുത്രയ്ക്ക് ഇടക്കിടയ്ക്ക് തലകറക്കവും ശര്‍ദ്ദിയും. സര്‍വ്വവിധ മെഡിക്കല്‍ ചെക്ക് അപ്പുകളും കഴിഞ്ഞു. ശാരീരികമായ കാരണങ്ങള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. അങ്ങനെ ഒരു ഡോക്ടറുടെ നിര്‍ദ്ദശപ്രകാരമാണ് എന്റെ ക്ലിനിക്കിലെത്തിയത്. സുമിത്രയുടേത് ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു. നിരന്തരം പൂജയും ജ്യോതിഷവും തുമ്പിതുള്ളലും പാമ്പാട്ടവും എല്ലാം അരങ്ങേറുന്ന തറവാട്. പഠിക്കാന്‍ അതിസമര്‍ത്ഥയായ സുമിത്ര എന്‍ജിനീയറിംഗിന് പഠിക്കുമ്പോഴാണ് മെല്‍ബിനെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. സൗഹൃദം വളര്‍ന്ന് പ്രണയമായി. സ്വാഭാവികമായിത്തന്നെ സുമിത്രയുടെ ബന്ധുജനങ്ങള്‍ അത് അംഗീകരിച്ചില്ല എന്ന് മാത്രമല്ല സുമിത്രയ്ക്കുള്ള സര്‍വ്വ സ്വാതന്ത്ര്യവും നിക്ഷേധിക്കുകയും ചെയ്തു. മാത്രമല്ല സുമിത്ര അന്യജാതിക്കാരനെ വിവാഹം കഴിക്കുന്ന പക്ഷം കുടുംബത്തില്‍ ദുര്‍മ്മരണം നടക്കും എന്ന് കുടുംബജ്യോതിഷി വിധിക്കുകയും ചെയ്തു. പക്ഷെ മെല്‍ബിന്റെ സൗഹാര്‍ദ്ദം സുമുത്രയില്‍ ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജ്യോതിഷിയുടെ പ്രവചനമൊന്നും സുമിത്രയ്ക്ക് വിശ്വാസമായില്ല. സുമിത്ര ഒരു രാത്രിയില്‍ വീട്ടില്‍ നിന്നു...