Posts

Showing posts with the label #counselling

ഡോക്ടറല്ലാതായ ഡോക്ടര്‍

Image
  ഡോക്ടറല്ലാതായ ഡോക്ടര്‍ ഡോ ഷെറിന്‍ ഇപ്പോള്‍ ഡോക്ടര്‍ എന്ന വാക്ക് ഉപയോഗിക്കാറില്ല. തീവ്രമായ മത്സരപരീക്ഷകള്‍ മറികടന്ന് ആരോഗ്യമേഖലയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ അവള്‍ മറന്നിരിക്കുന്നു അവളെത്തന്നെ.  മാതാപിതാക്കളും കൈക്കുഞ്ഞുമായാണ് അവര്‍ കൗണ്‍സലിംഗിനെത്തിയത്.  പ്രസവാനന്തര മാനസീകപ്രശ്നങ്ങള്‍(പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍) ആകാമെന്നാണ് ഞാന്‍ കരുതിയത്.  പക്ഷെ ഷെറിന് ഡിപ്രഷന്‍ ഒന്നുമുണ്ടായിരുന്നില്ല.  അവളുടെ ചിന്തകള്‍ വളരെ പോസിറ്റീവാണ്.  പക്ഷെ അവളുടെ ചിന്തകളിലെവിടെയും അവള്‍ പഠിച്ച ആരോഗ്യശാസ്ത്രമില്ല. അതിനെക്കുറിച്ചവള്‍ സംസാരിക്കുന്നില്ല.  മാതാപിതാക്കളോട് ഷെറിന്‍ ഒച്ച വെക്കുന്നു. തീവ്രമായ ദേഷ്യമാണവള്‍ക്ക്. കുഞ്ഞിന് മൂന്നു മാസമായെങ്കിലും യാതൊന്നും അവള്‍ ചെയ്യുന്നില്ല.  കൊല്ലത്തിനടുത്ത് ഒരു ഗ്രാമത്തിലാണ് ഷെറിന്‍ ജനിച്ചത്.  സ്‌കൂള്‍ അദ്ധ്യാപകരായ മാതാപിതാക്കളുടെ ഓരേയൊരു മകള്‍. അവള്‍ മിടുക്കിയായിരുന്നു. പഠിക്കാനും കൂട്ടുകാരെ പഠിപ്പിക്കാനും വീട്ടിലെ ജോലികള്‍ ചെയ്യാനുമെല്ലാം. മാതാപിതാക്കള്‍ പഠിപ്പിക്കുന്ന സ്‌ക്കൂളില്‍ത്തന്നെയാണ് പഠനം തുടങ്ങിയത്.  പിന...

രതിവൈകൃത നിര്‍ബന്ധ ചിന്തകള്‍ (obsessive compulsive sexual thoughts)

Image
  രതിവൈകൃത നിര്‍ബന്ധ ചിന്തകള്‍ അനുപ്രിയയ്ക്ക് ഓട്ടിസ്റ്റിക്ക് സ്പ്ക്ട്രം ഡിസ്ഓര്‍ഡറിന്റെ പ്രശ്നങ്ങളുണ്ട്. അവളുടെ ശാരീരികഘടനയിലും സംസാരത്തിലും ചെറിയരീതിയില്‍ അത് പ്രകടമാണെങ്കിലും അവള്‍ ചെറുക്ലാസ്സിലെല്ലാം നന്നായി പഠിച്ചു.  പത്താംക്ലാസ്സില്‍ അവളുടെ വൈകല്യത്തെ മറികടന്ന് അവള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് ലഭിക്കുകയും ചെയ്തു.  പക്ഷെ പ്ലസ്സ് വണ്ണിലെത്തിയതോടെ ശ്രദ്ധ കുറഞ്ഞു. പെരുമാറ്റത്തിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങി. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ അനുജത്തിയുമായി കളിച്ചിരുന്ന അവള്‍ തീരെ കളിക്കാതെയായി.  പഠിക്കുന്നതിനെക്കാള്‍ ഇഷ്ടം കൂട്ടുകാരുമായി ചാറ്റ് ചെയ്യാനാണ്. ഇടയ്ക്ക് ദേഷ്യം അനിയന്ത്രിതമാകും. ഉറക്കെ ഒച്ചവെക്കും. തൊണ്ടപൊട്ടുമാറ് അലറിക്കരയും. കടുത്ത ചീത്തവാക്കുകള്‍ കടന്നുവരും. അയല്‍പക്കത്തുള്ളവര്‍ കേള്‍ക്കുമെന്ന ചിന്തയൊന്നും അവള്‍ക്കില്ല.  അവര്‍ പലപ്പോഴും കാര്യമെന്തെന്നറിയാതെ ഓടിവരും. സങ്കല്പിക്കാനാകാത്ത തരത്തിലുള്ള ഹീനമായ കാര്യങ്ങളാണ് പറയുന്നത്. ആ അലര്‍ച്ചക്കൊടുവില്‍ അവളുടെ ശബ്ദം തന്നെ നിന്നുപോകുകയും ചെയ്യും.  മാതാപിതാക്കള്‍ക്ക് ഇതില്‍പ്പരം നാണക്കേടുണ്...

വൃദ്ധിയാകാത്ത മനസ്സ് OCD

Image
  വൃദ്ധിയാകാത്ത മനസ്സ്  OCD( Obsessive Compulsive Disorder) നെ ക്കുറിച്ച് മുമ്പും പല കൗണ്‍സലിംഗ് ഡയറികളിലും പരാമര്‍ശിച്ചിട്ടുള്ളതാണ്.  സ്വയം നിബന്ധനകള്‍ക്ക് (Conditions) വിധേയമായി ജീവിക്കുന്ന അവസ്ഥയാണിത്.  അത്തരം നിബന്ധനകള്‍ക്ക് അണുവിട മാറ്റമുണ്ടാകാനോ അപൂര്‍ണ്ണമാകാനോ പാടില്ല എന്നതാണ് OCD ഉള്ളവരില്‍ മിക്കവരുടേയും പ്രശ്നം. അനിയന്ത്രിതമായ നിര്‍ബന്ധചിന്തകളുടെ പ്രേരണയില്‍ പ്രിയപ്പെട്ടവരെ ചീത്തവിളിക്കുകയൊ അപമാനിക്കുകയൊ ചെയ്യുക, കടുത്തവിശ്വാസിയായിരുന്നിട്ടും ദൈവനിന്ദാപരമായി ചിന്തിക്കുക, പ്രകൃതിവിരുദ്ധ ലൈംഗീകചിന്തകള്‍ മനസ്സിനെ വേട്ടയാടുക, രോഗബാധയുണ്ടാകുമെന്ന പേടിയില്‍ നിരന്തരം ശരീരഭാഗങ്ങള്‍ ശുദ്ധീകരിക്കുക, ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്തില്ല എന്ന ചിന്തയില്‍ ആവര്‍ത്തിച്ച് പരിശോധിച്ചുകൊണ്ടേയിരിക്കുക, നിഗൂഢമായ കാര്യങ്ങള്‍ ചെയ്യുക,  സാമൂഹ്യവിരുദ്ധമായ കാര്യങ്ങള്‍ ചിന്തിക്കുന്നതിലുള്ള കുറ്റബോധത്താല്‍ വല്ലാതെ വിഷമാവസ്ഥയിലാകുക, പ്രകൃതിവിരുദ്ധമായെതൊ കുടുംബാംഗങ്ങളുമായൊ  രതിവൈകൃതചിന്തകള്‍ വിഭ്രാന്തിയിലാക്കുകയൊക്കെയാണ് OCD യുള്ളവരുടെ സാധാരണ ലക്ഷണങ്ങള്‍.  മാനസീകവ്യഥയുടെ ഉച...

വിവാഹാചാരത്തിന്റെ ഇര

Image
 വിവാഹാചാരത്തിന്റെ ഇര ഗൗരിയും ഗൗരവ് രാജും കൗണ്‍സലിംഗിനെത്തിയത് തങ്ങള്‍ക്ക് തമ്മിലുള്ള സ്വരച്ചേര്‍ച്ച മാറ്റണം എന്ന ആവശ്യവുമായാണ്.  വിവാഹിതരായിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആയുള്ളു.  ഇതിനിടയില്‍ ഈ യുവമിഥുനങ്ങള്‍ക്കിതെന്തുപറ്റിയെന്ന ആകാംക്ഷ എന്നെ പിടികൂടി.   ഗൗരിയുടേയും ഗൗരവിന്റേയും വിവാഹം പൂര്‍ണ്ണമായും ഗൗരിയുടെ മാതാപിതാക്കളുടേയും ജ്യോതിഷിയുടേയും തീരുമാനപ്രകാരമാണ് നടന്നതെന്ന് മനസ്സിലായി. ഏകദേശം 8 മാസങ്ങളോളം അവര്‍ വിവാഹനിശ്ചയശേഷം ഫോണിലൂടെ സംസാരിക്കുമായിരുന്നു.   ആദ്യം സംസാരിച്ച നിമിഷം മുതല്‍ തന്നെ സ്വരം ഒരിക്കലും ചേരുമായിരുന്നില്ല എന്നത് അവര്‍ക്ക് തന്നെ അറിയാമായിരുന്നില്ലെന്ന് തോന്നി.  ഗൗരി ദേഷ്യപ്പെട്ടു സംസാരിച്ചപ്പോഴെല്ലാം അവന്‍ ചോദിച്ചു എന്നെ ഇഷ്ടമാണോ? അതോ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണോ വിവാഹം കഴിക്കുന്നത് എന്ന്.  ഒരിക്കലും അവള്‍ വ്യക്തമായ ഒരുത്തരം പറഞ്ഞില്ല. അമ്മയ്ക്ക് ഗൗരവിനെ ഇഷ്ടമാണെന്ന മറുപടി മാത്രം പലവട്ടം ആവര്‍ത്തിച്ചു.  ഗൗരിയുടെ അമ്മ ഒരു മിലിട്ടറി നേഴ്‌സായിരുന്നു.  ചെറുപ്പം മുതലെ അവര്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണമെന്ന ചട്ടം ...

ചങ്ങാതി മോശമായാല്‍?

Image
 ചങ്ങാതി മോശമായാല്‍? അവന് വയസ്സ് 10. സ്‌കൂളില്‍ കൂട്ടുകാരുമായി വഴക്കുണ്ടാക്കി. കീശയില്‍ കരുതിയ ഇരുമ്പ് കഷണം എടുത്ത് തലയ്ക്ക് നല്ലൊരു ഇടി കൊടുത്തു. തലമുറിഞ്ഞ് രക്തം തെറിച്ചു. ആകെ അലമ്പായി, നിലവിളിയായി. അദ്ധ്യാപകര്‍ക്ക് ആധിയായി.  പിന്നാലെ ഇടികൊണ്ട കുട്ടിയുടെ മാതാപിതാക്കളും ബന്ധജനങ്ങളും നാട്ടുകാരും കൂട്ടമായെത്തി. ഇടിച്ചവന്റെ അമ്മയുടെ ഫോണിലേയ്ക്ക് സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്റെ ഫോണ്‍ വന്നതെ അമ്മ തലകറങ്ങി വീണു.  ഷോണിന്റെ അച്ചന്‍ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലാണ് ജോലി ചെയ്യുന്നത്.   സ്വീഡിഷ് പൗരനാണവന്‍.   ഷോണിന്റെ മാതാപിതാക്കള്‍ കുഞ്ഞിന്റെ നാടുമായുള്ള ബന്ധം നിലനിര്‍ത്താനും മലയാളം പഠിക്കാനുമായാണ് അവനെ നാട്ടിലെ സ്‌കൂളില്‍ ചേര്‍ത്തത്.  തുടക്കത്തില്‍ അവന്റെ ഇംഗ്ലീഷൊന്നും സഹപാഠികള്‍ക്ക് മനസ്സിലാകുമായിരുന്നില്ല. തിരിച്ച് ഷോണിനും അവന്റെ സഹപാഠികളുമായി ആശയവിനിമയം ബാലികേറാമലയായിരുന്നെങ്കിലും അവന്‍ വേഗം തന്നെ മലയാളം പഠിച്ചു. അപ്പൂപ്പനോടും അമ്മൂമ്മയോടും വളരെ സൗഹൃദത്തിലായി.  അവരുടെ കൂടെ തോട്ടത്തിലും  അടുക്കളയിലും സഹായിക്കാന്‍ അവന്‍ ഓടിനടന്നു.  അവ...

ദുരന്തസ്മരണകള്‍ളോട് വിട

Image
 ദുരന്തസ്മരണകള്‍ളോട് വിട മനുഷ്യന്റെ വ്യക്തിത്വം നിയന്ത്രിക്കുന്നത് അവന്റെ ഇന്ദ്രീയങ്ങള്‍ വഴി തലച്ചോറിലെത്തുന്ന സന്ദേശങ്ങളാണ്.  ഓരോ ശബ്ദവും, ചിത്രവും, ഗന്ധവും, സ്പര്‍ശനവും രുചിയുമെല്ലാം പരസ്പരം ആശയവിനിമയം ചെയ്തതിന്റെ ആകെത്തുകയാണ് ആ നിമിഷത്തിലെ വ്യക്തി.  തലച്ചോറിലെത്തുന്ന സന്ദേശങ്ങളില്‍ ഹാനികരമായ വിധത്തില്‍ എന്തെങ്കിലും സന്ദേശമുണ്ടെങ്കില്‍ അത്തരം സന്ദേശങ്ങള്‍ തലച്ചോറില്‍ പ്രതിബിംബിക്കുകയും ആ വ്യക്തിയുടെ ചിന്താരീതിയിലും സ്വഭാവത്തിലും വ്യതിയാനം സംഭവിക്കുകയും ചെയ്തേക്കാം. എന്താണ് തനിക്ക് പറ്റിയതെന്നോ എങ്ങനെ അതില്‍നിന്നും കരകയറാമെന്നോ യാതൊരു ഊഹവും കാണുകയുമില്ല.  മോനു എന്നാണ് അവനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്.  സ്‌കൂള്‍ കലോത്സവങ്ങളില്‍ നിറഞ്ഞുനിന്ന പ്രതിഭ. സഹപാഠികളുടേയും അദ്ധ്യാപകരുടേയും അഭിമാനവും അഹങ്കാരവുമായ മോനുവിന്റെ വടിവൊത്ത ശരീരവും അനായാസ ചലനങ്ങളും ഭാവപകര്‍ച്ചയുമെല്ലാം മറ്റു പലര്‍ക്കും അസൂയയ്ക്കാണു വഴിമരുന്നിട്ടത്. പ്ലസ്സ് 2 വരെ അവന് സ്വാഭിമാനത്തിന് അതിരുകളില്ലായിരുന്നു.  അദ്ധ്യാപകരുടെ പ്രശംസകള്‍ വേണ്ടതിലേറെ അനുഭവിച്ചിരുന്ന അവന്‍ വളരെ പ്രതീക്ഷകളോടെയാണ് തമി...

Affective Realism

Image
 Affective Realism നമ്മുടെ മനസ്സിലുള്ളത് തന്നെയാണ് നമ്മുടെ ചുറ്റിലും നമ്മള്‍ കണ്ടെത്തുക. പലരും ചതിയില്‍ പെടുന്നതെന്തുകൊണ്ടാണ്. ഞാന്‍ വിശ്വസിച്ചു അയാളെ. പക്ഷെ ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല. ഇവള്‍ ഇത്തരക്കാരിയാണെന്ന് കരുതിയില്ല  എന്നൊക്കെ നമ്മള്‍ വിലപിക്കുന്നതെന്തുകൊണ്ടാണ്.  നമ്മുടെ മനസ്സിലുള്ളത് തന്നെയാണ് നമ്മുടെ ചുറ്റിലും നമ്മള്‍ കണ്ടെത്തുക എന്നതാണ് ഇതിന് കാരണം.  പലപ്പോഴും ചതിയില്‍ പോയി ചാടുക നിഷ്‌ക്കളങ്കരായിരിക്കുകയും ചെയ്യും.  നമ്മുടെ മനസ്സില്‍ വളരെ കുഞ്ഞു പ്രായം മുതല്‍ പഞ്ചെന്ദ്രീയങ്ങളിലൂടെ കടന്നു കൂടുന്ന ഓരോ സന്ദേശവുമുപയോഗിച്ചാണ്  നാം ലോകത്തെ കാണുക.  പുതിയതായി തലച്ചോറിലെത്തുന്ന സന്ദേശങ്ങള്‍ വീണ്ടും വീണ്ടും തലച്ചോറില്‍ ശഖരിക്കപ്പെടുകയും നമ്മുടെ അറിവുകള്‍ കൂടുകയും അത് നമുക്ക് ചുറ്റിലുമുള്ള ലോകത്തെ കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നമ്മെ പ്രാപ്തമാക്കുകയും ചെയ്യും.  നമ്മുടെ വികാരങ്ങളും ഭക്തിയുമെല്ലാം നമ്മള്‍ എന്തു കാണുന്നു, എന്തു കേള്‍ക്കുന്നു, എന്ത് ചിന്തിക്കുന്നു എന്നതിനെയെല്ലാം ഒരു പരിധിവരെ നിയന്ത്രിക്കുന്നുണ്ട്.  വളരെ അന്തവിശ്വാസിയ...