Posts

Showing posts with the label മനുഷ്യനിലെ പ്രകൃതി(Biophilia )

മനുഷ്യനിലെ പ്രകൃതി ( Biophilia )

Image
മനുഷ്യനിലെ പ്രകൃതി ( Biophilia) കൃഷിതോട്ടം, അടുക്കളത്തോട്ടം, പൂന്തോട്ടം, പൂക്കളും പച്ചക്കറികളും, എന്റെ തോട്ടം, വാഴത്തോട്ടം, മുറ്റത്തെ കൃഷി, പ്രകൃതിയുടെ കൂട്ടുകാര്‍ തുടങ്ങി നിരവധി കൃഷിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും മൃഗസ്‌നേഹികളുടെ ഗ്രൂപ്പുകളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാണിന്ന്. കോവിഡിന്റെ ഭീഷണി തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ലാത്തതിനാലാകാം നമ്മില്‍ പലരുടേയും നേരംപോക്കുകളുടെ മാര്‍ഗ്ഗം ഇപ്പോള്‍ ചെന്നെത്തി നില്‍ക്കുന്നത് ഇത്തരം തോട്ടങ്ങളിലാണ്.  എവിടെ ചെടികള്‍ നടും, മണ്ണ് എങ്ങനെ കണ്ടെത്തും എന്നെല്ലാമാണിപ്പോള്‍ നഗരവാസികളുടെ ചിന്ത. മുമ്പ് റിക്രിയേഷന് വേണ്ടി അവലംബിച്ചിരുന്ന പലതിന്റേയും സ്ഥാനം ഇന്ന് ചെടികളും പൂക്കളും വിത്തുകളും, വളര്‍ത്തുമൃഗങ്ങളും ഏറ്റെടുത്തു.  ഇത് എത്രത്തോളം മനുഷ്യന്റെ മാനസീക-ശാരീരിക ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നത് ചിന്തനീയമാണ്.   Eric Fromm എന്ന അമേരിക്കന്‍ സൈക്കോ അനലിസ്റ്റ് ആണ് ആദ്യമായി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന Biophilia യെ ക്കുറിച്ച് അദ്ദേഹത്തിന്റെ...