Sex Addiction and violence സെക്‌സ് അഡിക്ടിന്റെ ആക്രമണ സ്വഭാവം (2)
സെക്‌സ് വീഡിയോയുടെ ഉപഭോക്താവ് ആക്രമണകാരിയാവുന്നതെങ്ങനെ? പോണ്‍ വീഡിയോ നിരന്തരം വീക്ഷിക്കുന്ന ഒരാള്‍ ആക്രമണകാരിയായി മാറും. പ്രത്യേകിച്ചും സ്ത്രീകളോട്. പലപ്പോഴും സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ഒരാളുടെ സ്വഭാവത്തിന്റെ പിന്നാമ്പുറങ്ങളെകുറിച്ച് അന്വേഷിക്കുമ്പോള്‍ ചെന്നെത്തുക പോണ്‍ വീഡിയോകളുടെ നിരന്തര ഉപഭോഗത്തിലായിരിക്കും. പോണ്‍ വീഡിയോകളിലെല്ലാം സ്ത്രീകളെ വെറും ഒരു ഭോഗവസ്തുവായിമാത്രമാണ് ച്ിത്രീകരിക്കുന്നത്്. ക്രൂരമായ ബലപ്രയോഗവും, പ്രകൃതിവിരുദ്ധമായ ശാരീരികബന്ധങ്ങളും, അശ്ലീല വാക്കുകളും, സ്ത്രീശരീരത്തെ മുറിവേല്പിക്കുന്നതുമെല്ലാമാണ് ഒട്ടുമിക്ക വീഡിയോകളിലും ചിത്രീകരിച്ചിട്ടുണ്ടാവുക. ഏതാണ്ട 95 % സെക്‌സ് വീഡിയോകളിലും സ്ത്രീകള്‍ അസഭ്യവര്‍ഷത്തോടെ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും അത് ആസ്വദിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് പഠനങ്ങള്‍ പറയുന്നു. നല്ല തല്ലുകിട്ടിയിട്ടും ചിരിക്കുന്ന മുഖങ്ങളെ പോണ്‍ ഇന്‍ഡ്‌സ്ട്രിയിലെ കാണാന്‍ കഴിയൂ. ഇത്തരം പീഡനങ്ങളെ ആസ്വദിക്കുന്നത് പോലെയുള്ള ചിത്രീകരണം നിരന്തരം കാണുന്നത് ഉപഭോക്താവിന്റെ തലച്ചോറില്‍ പ്രതിബിംബിക്കുകതന്നെ ചെയ്...