Posts

Showing posts with the label Religion and Hallucinations

ശിവലോകത്തെ അബി, Published on Yukthirekha Jan 2022

Image
  കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അബിയേയും കെണ്ട് ഭാര്യ  ക്ലിനിക്കിലെത്തിയത്. സുമുഖനായ ചെറുപ്പക്കാരന്‍. മുഖത്ത് സദാ പുഞ്ചിരി. ആ പുഞ്ചിരിയിലെവിടെയോ എന്തോ മറഞ്ഞിരിക്കുംപോലെ തോന്നി.   സംസാരിച്ചു തുടങ്ങിയപ്പോള്‍ ഏതോ അമാനുഷിക കഴിവുകള്‍ ഒക്കെ തനിക്ക് ഉണ്ടെന്ന രീതിയില്‍ എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. അബിയുടെ ജീവിതം കടന്നുവന്ന വഴികള്‍ ഓര്‍ത്തെടുക്കാന്‍ കുറച്ച് വിഷമിക്കേണ്ടിവന്നു.  അബിയുടെ മനോവ്യാപാരം നിഗൂഢതകള്‍ നിറഞ്ഞതാണ്. യാഥാര്‍ത്ഥ്യവുമായി തീരെ ബന്ധമില്ലാത്ത ഒരു മനസ്സിന്റെ ഉന്മാദാവസ്ഥ.  ഈ അവസ്ഥ യാഥാര്‍ത്ഥ്യമല്ലെന്ന് അബിക്ക് തന്നെ അറിയാമെന്നുറപ്പാണ്.  അതുകൊണ്ട് തനിക്ക് യാതൊരു പ്രശ്നവുമില്ലായെന്ന് സ്ഥാപിക്കാനായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്അബി.   അബിയുടെ അഞ്ചാം വയസ്സിലാണ് അച്ഛന്‍ അപകടത്തില്‍പ്പെട്ടു മരിക്കുന്നത്.   കടുത്ത വിശ്വാസിയായ അബിയുടെ അമ്മ അച്ഛന്റെ ആകാലത്തിലുള്ള വേര്‍പാടില്‍ ആകെ തകര്‍ന്നിരുന്ന സമയത്താണ് ഒരു ബന്ധു ആ അമ്മയെ പറയിക്കടവിലമ്മയുടെ അടുത്തേയ്ക്ക് വിളിച്ചുകൊണ്ടുപോയത്.  അന്ന് കൂടെ വിളിച്ചുകൊണ്ടുപോയ ആളുടെ വീട് മുമ്പ് പറയില്‍...