Posts

Showing posts with the label സെക്‌സ് ഇന്‍ഡസ്ട്രി മറച്ചുവെക്കുന്നതെന്ത്?

(3) What the sex Industry hides?സെക്‌സ് ഇന്‍ഡസ്ട്രി മറച്ചുവെക്കുന്നതെന്ത്?

Image
  സെക്‌സ് ഇന്‍ഡസ്ട്രി മറച്ചുവെക്കുന്നതെന്ത്? സിഗരറ്റ് മാര്‍ക്കെറ്റിലെത്തിയ കാലത്ത് അത് സൗജന്യമായാണ് ആദ്യമെല്ലാം വിതരണം ചെയ്തിരുന്നത്.  രുചി പിടിച്ച പുകവലിക്കാര്‍ പിന്നെ പണം കൊടുത്ത് വാങ്ങി വലിക്കാന്‍ തുടങ്ങി.  അതിന്റെ ഉപയോഗം മൂലം മാരകരോഗം വന്നേക്കാം എന്നോ, സിഗരറ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നോ ഉള്ള മുന്നറിയിപ്പൊന്നും തന്നെ ഈ അടുത്ത കാലം വരെ ഇല്ലായിരുന്നു.  നാട്ടിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടിയപ്പോള്‍ ഗവണ്‍മന്റ് ഇടപെട്ട് ഓരോ സിഗരറ്റ് പാക്കറ്റിന്റെ പുറത്തും മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി.  ഇന്ന് നമ്മള്‍ ജീവിക്കുന്നത് വിനിമയ വിസ്‌പോടനത്തിന്റെ കാലത്താണ്.   യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെയാണ് മൊബൈല്‍ഫോണ്‍ ഏതൊരു ഇന്ത്യന്‍ പൗരനും സ്വന്തമാക്കുന്നത്.   ഇന്ത്യയില്‍ നിലവിലുള്ള സൈബര്‍ നിയമങ്ങള്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിച്ച് വേറൊരു വ്യക്തിയ്ക്ക് നേരിട്ട് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് കൈകാര്യം ചെയ്യുന്നത്.   ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ആ വ...