ഷനീജയെ പേടിപ്പിച്ച ബുര്‍ക്ക -Published on Yukthirekha April 2022
ഷനീജയ്ക്ക് IT പാര്‍ക്കിലാണ് ജോലി. നാട്ടിലെ ഒരു അറിയപ്പെടുന്ന ബിസിനസ്സ് കുടുംബമാണ് ഷനീജയുടേത്. മോളെ കൗണ്‍സലിംഗ് ചെയ്ത് കല്യാണം കഴിപ്പിക്കണമെന്നതാണ് ഉമ്മയുടെ ആവശ്യം. ഡിഗ്രി പാസ്സാവട്ടെ, ജോലി ആവട്ടെ എന്നൊക്കെ പറഞ്ഞൊഴിഞ്ഞ ഷനീജ, ഇപ്പോഴിപ്പോള്‍ വരുന്ന ആലോചനകള്‍ എല്ലാം ഓരോ കാരണങ്ങള്‍ കണ്ടെത്തി നിരസിക്കുന്നു. ഷനീജയുടെ അമ്മ ബിരുദധാരിയായിട്ടും ജോലി ലഭിച്ചിട്ടും ഭര്‍ത്താവ് ജോലിയ്ക്ക് പറഞ്ഞയച്ചില്ല. തങ്ങള്‍ക്ക് ആവശ്യത്തിന് പണമുണ്ട് എന്നും സ്ത്രീകള്‍ ജോലി ചെയ്യേണ്ടതില്ലെന്നും ആയിരുന്നു ഷനീജയുടെ ഉപ്പയുടെ നിലപാട്. നന്നായി ചിത്രം വരക്കാന്‍ കഴിവുണ്ടായിരുന്ന ഉമ്മ നല്ലൊരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു. ഉമ്മയുടെ കലാപ്രകടനങ്ങല്‍ സ്വന്തം ശരീരത്തിലും ഷനീജയുടെ ശരീരത്തിലും പലപ്പോഴും പരീക്ഷണങ്ങള്‍ നടത്തി. നിലക്കണ്ണാടിയില്‍ വീഴുന്ന സ്വന്തം രൂപം ഷനീജയെ അത്ഭുതപ്പെടുത്തിയിരുന്നു. പക്ഷെ അവളുടെ ചുറ്റിലുമുളള സാമുദായിക വേലിക്കെട്ടുകള്‍ എത്രമാത്രം ദൃഢമാണെന്ന തിരിച്ചറിവ് തന്റെ ജീവിതവും ഇങ്ങനെതന്നെ ഹോമിക്കപ്പെടും എന്ന ഭീതി ഷനീജയില്‍ വളര്‍ത്...