Mobile Phone Addiction -victims
മൊബൈല്‍ ഫോണുകള്‍ നമ്മുടെ കുട്ടികളുടെ ജീവന്‍ എടുത്തുകൊണ്ടേയിരിക്കുന്നു. കോവിഡുകാലത്തെ Online clssa കളെ നമ്മള്‍ കുറ്റം പറയുമെങ്കിലും യാതൊരുതരത്തിലുമുള്ള നിയന്ത്രണവും പരിശോധനകളും ഇല്ലാത്തവിധം രാവും പകലുമില്ലാതെയുള്ള അനിയന്ത്രിതമായ ഉപയോഗം ഓരോ കുട്ടികളേയും ഓരോ ഗര്‍ത്തത്തിലേയ്ക്കാണ് തള്ളിയിട്ടത്. ചിലര്‍ മൊബൈല്‍ ഗെയിമിന്റെ മാസ്മര ലോകത്ത് വീണുപോയെങ്കില്‍ മറ്റുചിലര്‍ നീലചിത്രങ്ങളുടെ മായികലോകത്താണ് അകപ്പെട്ടത്. ചിലര്‍ പ്രണയം നടിച്ച ഹൃദയ ഇമോജികളുടെ ആലിംഗനത്തിലമര്‍ന്നപ്പോള്‍ അവര്‍ക്ക് രാത്രികള്‍ പകലുകളായി, ശരീരത്തിന്റെ circadian rhythm താളം തെറ്റി. പെണ്‍കുട്ടികളില്‍ കൂടുതലും ചെന്നു ചാടിയത് BTS എന്ന music group ന്റെ ആരാധനാകൂട്ടത്തിലാണ്. അതില്‍ നല്ലൊരു ശതമാനം കൊറിയന്‍ ഡ്രാമകളുടെയും ജീവിതരീതികളുടേയും ആരാധകരായി. ആരാധന മൂത്ത് അവരില്‍ പലരും തങ്ങളുടെ മാതാപിതാക്കളെ തള്ളിപ്പറയാനും തങ്ങള്‍ ഇവിടൊന്നും ജനിക്കേണ്ടവരല്ലെന്നും തങ്ങള്‍ക്ക് എങ്ങനെയും കൊറിയലില്‍ എത്തിയാല്‍ മതിയെന്നും ചിന്തിച്ച് വശായി ജീവിതം നരകമാക്കിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ക്ക് തങ്ങളുടെ മാതാപിതാക്കളുടെ ഇരുണ്ട നിറത്തിനോടാണ...