Caregiver's Health (ശിശ്രൂഷകരുടെ ആരോഗ്യം)
താന്‍ ശിശ്രൂഷിക്കുന്ന വ്യക്തി ഒരു ഓട്ടിസമുള്ള കുട്ടിയായിരിക്കാം, ഒരു രോഗിയായിരിക്കാം അല്ലെങ്കില്‍ പ്രായമായ വ്യക്തിയായിരിക്കാം. എത്രകാലം ശിശ്രൂഷിച്ചാലും വലിയ പുരോഗതിയൊന്നും ഉണ്ടാകാതെയിരിക്കുക എന്നത് ആ ശിശ്രൂഷിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ സ്ട്രസ്സ് ഉണ്ടാക്കുന്ന കാര്യമാണ്. പല ശിശ്രൂഷകരും ( Caregiver ) സ്വയം ശരിയായ ഭക്ഷണമോ മറ്റ് വ്യക്തിപരമായ കാര്യങ്ങളും മറന്ന് അത്തരം കാര്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെയാണ് അവരുടെ ജോലി ചെയ്യുന്നത്. പലപ്പോഴും ഇത്തരം ഉത്തരവാദിത്വങ്ങള്‍ സ്വയം വന്നുചേരുന്നതായിരിക്കാം. വീട്ടിലൊരാള്‍ ഇങ്ങനെ Caregiver ന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അവരോട് മറ്റുള്ളവര്‍ വളരെ കരുണയോടെ ഇടപെട്ടുവെന്നു വരില്ല. ചിലരെല്ലാം ധരിക്കുക അത് അവരുടെ മാത്രം ഉത്തരവാദിത്വമാണ് എന്നാണ്. ഏറ്റവും വേദനാകരമായി തോന്നുക താന്‍ നേരം വെളുക്കും മുതല്‍ പാതിരാത്രി വരെ ജോലി ചെയ്താലും നല്ലൊരു വാക്കോ അഭിനന്ദനമോ അവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്. പലപ്പോഴും അതിന് പകരം വഴക്കും കുറ്റപ്പെടുത്തലുകളുമായിരിക്കും അവരുടെ പ്രതിഫലം. Caregiv...