Caregiver's Health (ശിശ്രൂഷകരുടെ ആരോഗ്യം)
താന്‍ ശിശ്രൂഷിക്കുന്ന വ്യക്തി ഒരു ഓട്ടിസമുള്ള കുട്ടിയായിരിക്കാം, ഒരു രോഗിയായിരിക്കാം അല്ലെങ്കില്‍ പ്രായമായ വ്യക്തിയായിരിക്കാം. എത്രകാലം ശിശ്രൂഷിച്ചാലും വലിയ പുരോഗതിയൊന്നും ഉണ്ടാകാതെയിരിക്കുക എന്നത് ആ ശിശ്രൂഷിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ സ്ട്രസ്സ് ഉണ്ടാക്കുന്ന കാര്യമാണ്. പല ശിശ്രൂഷകരും (Caregiver) സ്വയം ശരിയായ ഭക്ഷണമോ മറ്റ് വ്യക്തിപരമായ കാര്യങ്ങളും മറന്ന് അത്തരം കാര്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെയാണ് അവരുടെ ജോലി ചെയ്യുന്നത്. പലപ്പോഴും ഇത്തരം ഉത്തരവാദിത്വങ്ങള്‍ സ്വയം വന്നുചേരുന്നതായിരിക്കാം. വീട്ടിലൊരാള്‍ ഇങ്ങനെ Caregiver ന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അവരോട് മറ്റുള്ളവര്‍ വളരെ കരുണയോടെ ഇടപെട്ടുവെന്നു വരില്ല. ചിലരെല്ലാം ധരിക്കുക അത് അവരുടെ മാത്രം ഉത്തരവാദിത്വമാണ് എന്നാണ്. ഏറ്റവും വേദനാകരമായി തോന്നുക താന്‍ നേരം വെളുക്കും മുതല്‍ പാതിരാത്രി വരെ ജോലി ചെയ്താലും നല്ലൊരു വാക്കോ അഭിനന്ദനമോ അവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്. പലപ്പോഴും അതിന് പകരം വഴക്കും കുറ്റപ്പെടുത്തലുകളുമായിരിക്കും അവരുടെ പ്രതിഫലം. Caregiver ന്റെ മാനസീകവും ശാരീരികവുമായ ആരോഗ്യം നഷ്ടപ്പെട്ടാല്‍ എന്താണ് സംഭവിക്കുകയെന്ന് അധികമാരും ചിന്തിക്കുകകൂടി ചെയ്യാറില്ല. കുഞ്ഞുങ്ങളെയാണ് ശിശ്രൂക്ഷിക്കേണ്ടതെങ്കില്‍ അത്തരം ഒരു കുഞ്ഞിനെ പ്രസവിച്ചത് ആ കുഞ്ഞിന്റെ അമ്മയുടെ കുഴപ്പം കൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്നതും വേദനാകരമാണ്. ഇത്തരം കുറ്റപ്പെടുത്തലുകള്‍ പലപ്പോഴും നേരിടുക സ്ത്രീകളായ Caregivers ആണ് എന്നതും യാഥാര്‍ത്ഥ്യമാണ്.
Caregiver ന്റെ മാനസീക-ശാരീരിക ആരോഗ്യം വളരെ പ്രാധാന്യമുള്ളതാണ് എന്ന തിരിച്ചറിവുണ്ടായെ പറ്റു. സ്വന്തം ആരോഗ്യത്തെ മറന്ന് പ്രിയപ്പെട്ടവരെ ശിശ്രൂഷിക്കുന്നവരുടെ പെരുമാറ്റരീതികള്‍ മാറുന്നത് പെട്ടെന്നാരും ശ്രദ്ധിച്ചുവെന്ന് വരില്ല. യാതൊരുവിധ വിശ്രമമോ, വിനോദമോ വേണ്ടരീതിയില്‍ ഭക്ഷണമോ പോലും ഇല്ലാതെ സദാ പിരിമുറുക്കത്തില്‍ കഴിയുന്ന Caregiver ന്
* വിഷാദവും ഉത്ക്കണ്ടയും ഉണ്ടായേക്കാം
* വളരെയധികം ക്ഷീണം അനുഭവപ്പെടുകയും ഉറങ്ങാന്‍ കഴിയാതെയിരിക്കുന്നതും സാധാരണമാണ്.
* കൊച്ചുകാര്യങ്ങള്‍ക്ക് പോലും വല്ലാതെ പ്രതികരിക്കും.
* ക്ഷിപ്രകോപവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം.
* ഒരു കാര്യവും ശ്രദ്ധയോടെ ചെയ്യാന്‍ പറ്റാതാകും.
* സദാ നെഗറ്റീവ് ചിന്തകളില്‍ മനസ്സ് ചുറ്റിത്തിരിയും.
Caregiver സ്വയം തന്റെ മാനസീക-ശാരീരിക ആരോഗ്യത്തെക്കുറിച്ച് ബോധമുള്ളവരായിരിക്കണം. നമ്മുടെ സാമൂഹികചുറ്റുപാടുകള്‍ Caregiver ന് വേണ്ട ധാര്‍മ്മകപിന്തുണ ലഭികുന്നതല്ലെന്ന ബോധ്യം ഓരോ Caregiver നും ഉണ്ടായിരിക്കുന്നതാണ് ഏറ്റവും നല്ലത്. താന്‍ ചെയ്യുന്ന ജോലി എത്ര ബുദ്ധിമുട്ടുള്ളതായിട്ടും ആരും തന്നെ അഭിനന്ദിക്കുന്നില്ലല്ലൊ, നല്ലതൊന്നും പറയുന്നില്ലല്ലൊ, എന്നൊക്കെ പരാതി പറയുന്നത് കൊണ്ട പ്രയോജനമില്ല. പകരം.
* സ്വയം അഭിനന്ദിക്കുക. കാരണം നിങ്ങള്‍ ചെയ്യുന്നത് ഒരു മഹത്തായ കാര്യമാണ്. ആ തിരിച്ചറിവ് സ്വയമുണ്ടാവുക.
* തന്റെ മാനസീക-ശാരീരക ആരോഗ്യം പ്രധാനമാണെന്ന് തിരിച്ചറിയുക.
* വിശ്രമത്തിനും ഉറക്കത്തിനും, ഭക്ഷണം കഴിക്കാനും വേണ്ടത്ര സമയം കണ്ടെത്തുക
* ഏറ്റവും ഇഷ്ടമുള്ള വിനോദങ്ങളില്‍ ഇടക്കെങ്കിലും മുഴുകുക.
* വ്യായാമമോ നൃത്തമോ ചെയ്യുക
* വിഷമങ്ങളും സന്തോഷങ്ങളും പങ്കുവെക്കാന്‍ നല്ലൊരു ആത്മസുഹൃത്തിനെ കണ്ടെത്തുക
* ആത്മസുഹൃത്തിന്റെ അഭാവത്തില്‍ ഡയറി എഴുതുക. നല്ലൊരു Relaxation method ആണ് ഡയറി എഴുത്ത്. അതുമല്ലെങ്കില്‍ ഇടയ്‌ക്കെങ്കിലും നല്ലൊരു കൗണ്‍സലിംഗിന് വിധേയമാകുക.
* നിങ്ങളുടെ പ്രിയപ്പെട്ട ഹോബികള്‍ക്കായി കുറച്ചെങ്കിലും സമയം കണ്ടെത്തുക.
* നര്‍മ്മരസം സൂക്ഷിക്കുക.
* ഇടക്ക് ഒന്നോ രണ്ടോ ദിവസത്തേയ്‌ക്കെങ്കിലും ഉത്തരവാദിത്വം മറ്റാര്‍ക്കെങ്കിലും കൈമാറുക.
* താന്‍ ചെയ്യുന്ന ജോലിയെ സ്വയം ബഹുമാനിക്കുക. നല്ല മാനസീക-ശാരീരിക ആരോഗ്യമുണ്ടങ്കിലെ താന്‍ ചെയ്യുന്ന ജോലി ഭംഗിയായി നിര്‍വ്വഹിക്കാനാകുകയുള്ളു എന്ന് സ്വയം തിരിച്ചറിയുക.
Thressia N John
Hypnotherapist & Counselling Psychologist
tessionline@yahoo.com
8547243223
'Sahaya's Therapeutic Counselling Centre
Kollam/ Kayamkulam -8547243223
Comments
Post a Comment