Posts

Showing posts with the label #family counselling

നിര്‍ബന്ധ ചിന്തകളുടെ തടവറ (ഓരോObsessive compulsive Disorder (OCD)

Image
  നിര്‍ബന്ധ ചിന്തകളുടെ തടവറ നിക്കിനെ കുളിക്കാന്‍ മടിയാണ്.  എത്ര വഴക്ക് പറഞ്ഞിട്ടും കാര്യമില്ല. തീരെ അനുസരണയില്ല. ഇവന് അഹങ്കാരമല്ലാതെ പിന്നെന്താ? മനുഷ്യന് വൃത്തിയും വെടിപ്പും വേണ്ടേ. പട്ടികളും പൂച്ചകളും പക്ഷികളും എത്ര ഭംഗിയായാണ് ദേഹശുദ്ധി വരുത്തുന്നത്. വിയര്‍പ്പ് മണം അസഹനീയമായിരിക്കുന്നു. നിക്കിന്റെ പപ്പ മകനെ ശകാരിച്ചുനോക്കി, അടികൊടുത്തു. പട്ടിണിക്കിട്ടു. അവന്റെ കൂട്ടുകാരെക്കൊണ്ട് പറയിപ്പിച്ചു.  പക്ഷെ ഒരു കുലുക്കവുമില്ല.  നിക്കിന് 17 വയസ്സാണിപ്പോള്‍. +2 കഴിഞ്ഞശേഷം അവന് യാതൊന്നിനും താല്പര്യമില്ല. അവനെ പറഞ്ഞുമനസ്സിലാക്കി അനുസരണയും വൃത്തിയുമുള്ളവനാക്കി തുടര്‍ പഠനത്തിന് പ്രേരിപ്പിക്കണം.  അതിനായാണ് മാതാപിതാക്കള്‍ അവനെ കൗണ്‍സലിംഗിന് കൊണ്ടുവന്നിട്ടുള്ളത്.  അത്രയൊന്നും പ്രശ്നമുള്ള കേസ്സല്ല ഇതെന്ന ധാരണയിലാണ് അവന്റെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ തോന്നിയത്.  പക്ഷെ അവര്‍ പറയുന്നത് പോലുള്ള പ്രശ്നമല്ല നിക്കിന്റേതെന്ന് അവനോട് സംസാരിച്ചുതുടങ്ങിയപ്പോഴെ മനസ്സിലായി. നിക്കിന്റെ മടി കൊണ്ടൊ അഹങ്കാരം കൊണ്ടൊ അല്ല അവന്‍ കുളിക്കാത്തത്. കുളിക്കാന്‍ തുടങ്ങിയാല്‍ പിന്നെ തലച്ചോറ്...