Posts

Showing posts from May, 2021

നെറ്റില്‍ കുരുങ്ങിയ ഇര

Image
നമ്മുടെ സമൂഹത്തില്‍ നടമാടുന്ന മൂല്യച്ച്യൂതികള്‍ക്ക് ചുക്കാന്‍പിടിക്കുകയോ ,   അവയെ പരിപോക്ഷിപ്പിക്കുകയോ ചെയ്യുന്നതില്‍ സുപ്രധാനപങ്കു വഹിക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ ,  സിനിമ ,   സീരിയല്‍ തുടങ്ങി സോഷ്യല്‍ മീഡിയകള്‍വരെയുള്ള നവവികസനത്തിന്റെതെന്നു നാം കരുതുന്ന ഉപകരണങ്ങള്‍ വിജയിക്കുന്നത് നോക്കിക്കാണേണ്ടുന്ന ഒന്നാണ്.  ഇങ്ങനെ അവര്‍ അവരുടെ പ്രശസ്തിക്കും ,   സര്‍ക്കുലേഷനും ,   പണസമ്പാദനത്തിനും വേണ്ടി ഒരുക്കുന്ന ഹോമകുന്ഡത്തില്‍ വീണു വെന്തെരിഞ്ഞു വെണ്ണീറാകുന്നത് നാം കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിക്കുന്ന നമ്മുടെ കുഞ്ഞുമക്കളാണ്.  അങ്ങനെയുള്ള നിരവധിസംഭവങ്ങള്‍ എന്റെ മുന്നില്‍ മിക്കവാറും എത്താറുമുണ്ട്.  അത്തരം ഒരനുഭവം ഞാനിവിടെ കുറിക്കാം.   ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ രണ്ടു മക്കളില്‍ ഇളയവളാണ് അശ്വതി.  നഗരത്തിലെ സമ്പന്നരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്ലസ് വണ്ണിലാണ് അവള്‍ പഠിക്കുന്നത്. സോഷ്യല്‍ മീഡിയായില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതില്‍ ആയിരുന്നു അവള്‍ ആഹ്‌ളാദം കണ്ടെത്തിയിരുന്നത്. തന്റെ മറ്റു സഹപാഠികളുമായി നിരന്തരം വാട്സ്സപ്പ് ,  ഫെയിസ്ബുക്ക് തുടങ്ങിയവവഴി തനിക്കു കിട്ടുന്ന