Negative impact of porn exposure on children /കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍
കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍ കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍ അവരുടെ മാനസീക ആരോഗ്യത്തെ അത് വളരെ ഹാനീകരമായി ബാധിക്കും. ചിലര്‍ക്ക് പേടിയാകും, ചിലര്‍ക്ക് അച്ഛനും അമ്മയും അടുത്തിരിക്കുന്നത് ഇഷ്ടമാവില്ല. ചില കുട്ടികള്‍ തന്റെ അമ്മയെ മറ്റാരെങ്കിലും ഉപദ്രവിക്കുമോ എന്ന പേടിയാവും. വേറെ് ചിലര്‍ക്കാണെങ്കില്‍ തന്നെ ആരെങ്കിലും ആക്രമിക്കുമോ എന്ന ഭയമായിരിക്കും പിടികൂടുന്നത്. ആണ്‍കുട്ടികളില്‍ ചിലര്‍ക്ക് സ്ത്രീകളോടെല്ലാം ദേഷ്യം തോന്നുന്നതും കണ്ടിട്ടുണ്ട്. വേറെ ചില കുഞ്ഞുങ്ങള്‍ക്ക് സ്ത്രീകളെല്ലാം മോശം ആളുകളാണെന്ന തോന്നലാണുണ്ടാവുക. അസമയത്തുള്ളതെന്തും വിഷമായാണ് ഭവിക്കുക എന്ന കാര്യം നമ്മള്‍ മറക്കാതെയിരിക്കുകയ ാണ് വേണ്ടത്. പോണ്‍ വീഡിയോ കണ്ടാല്‍ മാതാപിതാക്കള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നത് ഒരു ഗൗരവമുള്ള ചോദ്യമാണ്. സാധാരണയായി തങ്ങളുടെ കുഞ്ഞ് അത്തരം ചിത്രങ്ങള്‍ കണ്ടു എന്ന അറിവ് മാതാപിതാക്കളില്‍ ഞെട്ടലുണ്ടാക്കാനാണ് സാധ്യത കൂടുതല്‍. എങ്ങനെയാണ് അത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടത് എന്ന വിഷമസ്ഥിതിയിലായിരിക്കും അവര്‍. രതിക്രിയകള്‍ നേരിലോ വീഡിയോവിലോ കുഞ്ഞുങ്...