Negative impact of porn exposure on children /കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍

 കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍

കുഞ്ഞുങ്ങള്‍  പോണ്‍ വീഡിയോ കണ്ടാല്‍ അവരുടെ മാനസീക ആരോഗ്യത്തെ അത് വളരെ ഹാനീകരമായി ബാധിക്കും.  ചിലര്‍ക്ക് പേടിയാകും, ചിലര്‍ക്ക് അച്ഛനും അമ്മയും അടുത്തിരിക്കുന്നത് ഇഷ്ടമാവില്ല. ചില കുട്ടികള്‍ തന്റെ അമ്മയെ മറ്റാരെങ്കിലും ഉപദ്രവിക്കുമോ എന്ന പേടിയാവും. വേറെ് ചിലര്‍ക്കാണെങ്കില്‍ തന്നെ ആരെങ്കിലും ആക്രമിക്കുമോ എന്ന ഭയമായിരിക്കും പിടികൂടുന്നത്. ആണ്‍കുട്ടികളില്‍ ചിലര്‍ക്ക് സ്ത്രീകളോടെല്ലാം ദേഷ്യം തോന്നുന്നതും കണ്ടിട്ടുണ്ട്.  വേറെ ചില കുഞ്ഞുങ്ങള്‍ക്ക് സ്ത്രീകളെല്ലാം മോശം ആളുകളാണെന്ന തോന്നലാണുണ്ടാവുക. അസമയത്തുള്ളതെന്തും വിഷമായാണ് ഭവിക്കുക എന്ന കാര്യം നമ്മള്‍ മറക്കാതെയിരിക്കുകയാണ് വേണ്ടത്.  

പോണ്‍ വീഡിയോ കണ്ടാല്‍ മാതാപിതാക്കള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നത് ഒരു ഗൗരവമുള്ള ചോദ്യമാണ്. 

സാധാരണയായി തങ്ങളുടെ കുഞ്ഞ് അത്തരം ചിത്രങ്ങള്‍ കണ്ടു എന്ന അറിവ് മാതാപിതാക്കളില്‍ ഞെട്ടലുണ്ടാക്കാനാണ് സാധ്യത കൂടുതല്‍. എങ്ങനെയാണ് അത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടത് എന്ന വിഷമസ്ഥിതിയിലായിരിക്കും അവര്‍. രതിക്രിയകള്‍ നേരിലോ വീഡിയോവിലോ  കുഞ്ഞുങ്ങള്‍ കണ്ടു എന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലായാല്‍ സംയമനത്തോടെ വേണം ഇടപെടാന്‍. കുഞ്ഞിന്റെ വയസ്സിനനുസരിച്ച് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ നോക്കുക. അതിന് പറ്റുന്നില്ലെങ്കില്‍ എത്രയും വേഗം ഒരു നല്ല സൈക്കോതെറാപ്പിസ്റ്റിന്റെ സഹായം തേടുക. 

മാതാപിതാക്കള്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ ഒരിക്കലും പോണ്‍ വീഡിയോകള്‍ സേവ് ചെയ്യാതെയിരിക്കുക. കുറ്റകരമായ ഒരു കൃത്യമാണ് തങ്ങളുടെ ഫോണിലും, കംപ്യൂട്ടറിലും അത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് എന്ന് അറിഞ്ഞിരിക്കുക.  കുഞ്ഞുങ്ങള്‍ ഉപയോഗിക്കുന്ന ഗാഡ്ജറ്റുകള്‍ക്ക് parental control  ഇടേണ്ടതാണ്. കുഞ്ഞുങ്ങളോട് മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് മാത്രം ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാവു എന്ന നിയന്ത്രണം വളരെ കണിശമായി നടപ്പാക്കുക. ശ്രദ്ധിക്കേണ്ടത് ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് ഒരു കുഞ്ഞുന്റെ ജീവിതം നശിച്ചുപോയേകാം. അതുകൊണ്ട് മാതാപിതാക്കള്‍ വളരെ ശ്രദ്ധയോടെ മാത്രമെ സൈബര്‍ ലോകത്ത് വിഹരിക്കാവൂ.


Sahaya's Therapeutic Counselling Centre

SMRA: Mulamkadakam,  Kollam-12

Phone: 0474 2797223,Mobile: 8547243223

-----------------------------------------------------

Madathil Clinic, Thundathil Building, Kayamkulam

Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism