സ്‌നേഹം
സ്നേഹം എന്നത് ഇന്ന് കമ്പോളത്തില്‍ വിലയ്ക്കു വാങ്ങുവാന്‍ പറ്റുന്ന ഒരു ഉല്‍പ്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആത്മീയ കോര്‍പ്പറേറ്റുകളുടെ മൂല്യാധിഷിടിത ഉല്‍പ്പന്നമാണ് ' സ്നേഹം ' അനുഭവിച്ചറിയേണ്ടുന്ന വികാരം എന്ന നിലയില്‍നിന്ന് ബാഹ്യ പ്രകടനത്തിലൂടെയും , പറഞ്ഞറിയിക്കപ്പെടലിലൂടെയും , കച്ചവട സാധ്യത ഉള്ള ഉല്‍പ്പന്നമാക്കി കഴിഞ്ഞു ഇക്കൂട്ടര്‍. നമ്മുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ആ പ്രകാശത്തെ പുറത്തേക്കു കൊണ്ടുവരുവാനും ലോകമെങ്ങും നന്മയുടെ പ്രകാശം പരത്തുവാനും ശ്രമിക്കേണ്ടതിനുപകരം ആ പ്രകാശത്തെ നമ്മള്‍ പുറത്തു തിരയുകയാണ്. അങ്ങനെ സ്നേഹത്തെ കണ്ടെത്തുവാന്‍ നമ്മള്‍ ഒരു മതത്തെയോ , ഒരു ഗുരുവിനെയോ , ഒരു ആത്മീയാചാര്യനെയോ തേടി അലയുകയാണ് . അവരും ഇന്ന് കമ്പോളത്തില്‍ സുലഭം , നമ്മുടെ രുചിക്കും , വാസനക്കും അനുസരിച്ച് അവരെ തിരഞ്ഞെടുക്കാം .ഭീതിയും , സംഘര്‍ഷവും നിറഞ്ഞ മനസ്സോടെ ജീവിതംനയിക്കുന്ന നമ്മളുടെ ഈ അവസ്ഥയെ ചൂഷണം ചെയ്യുന്ന ഈ കപട ആത്മീയ വയ്താളികന്മാര്‍ നമ്മളെ കൊണ്ടുചെന്നു വീഴ്ത്തുന്നത് തീരാദുഃഖത്തിലേക്കും , നിലയില്ലാകയത്തിലേക്കും ...