സ്‌നേഹം

സ്നേഹം എന്നത് ഇന്ന് കമ്പോളത്തില്‍ വിലയ്ക്കു വാങ്ങുവാന്‍ പറ്റുന്ന ഒരു ഉല്‍പ്പന്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആത്മീയ കോര്‍പ്പറേറ്റുകളുടെ മൂല്യാധിഷിടിത ഉല്‍പ്പന്നമാണ്‌ 'സ്നേഹംഅനുഭവിച്ചറിയേണ്ടുന്ന വികാരം എന്ന നിലയില്‍നിന്ന് ബാഹ്യ പ്രകടനത്തിലൂടെയുംപറഞ്ഞറിയിക്കപ്പെടലിലൂടെയുംകച്ചവട സാധ്യത ഉള്ള ഉല്‍പ്പന്നമാക്കി കഴിഞ്ഞു ഇക്കൂട്ടര്‍.






നമ്മുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ആ പ്രകാശത്തെ പുറത്തേക്കു കൊണ്ടുവരുവാനും ലോകമെങ്ങും നന്മയുടെ പ്രകാശം പരത്തുവാനും ശ്രമിക്കേണ്ടതിനുപകരം ആ പ്രകാശത്തെ നമ്മള്‍ പുറത്തു തിരയുകയാണ്.  അങ്ങനെ സ്നേഹത്തെ കണ്ടെത്തുവാന്‍ നമ്മള്‍ ഒരു മതത്തെയോ,  ഒരു ഗുരുവിനെയോഒരു ആത്മീയാചാര്യനെയോ തേടി അലയുകയാണ് . അവരും ഇന്ന് കമ്പോളത്തില്‍ സുലഭം നമ്മുടെ രുചിക്കുംവാസനക്കും അനുസരിച്ച് അവരെ തിരഞ്ഞെടുക്കാം .ഭീതിയുംസംഘര്‍ഷവും നിറഞ്ഞ മനസ്സോടെ ജീവിതംനയിക്കുന്ന നമ്മളുടെ ഈ അവസ്ഥയെ ചൂഷണം ചെയ്യുന്ന ഈ കപട ആത്മീയ വയ്താളികന്മാര്‍ നമ്മളെ കൊണ്ടുചെന്നു വീഴ്ത്തുന്നത് തീരാദുഃഖത്തിലേക്കുംനിലയില്ലാകയത്തിലേക്കും ആയിരിക്കും.   ലാളിത്യം ഇല്ലാത്ത മനസ്സുംകപട സ്നേഹവും നമുക്ക് അവരില്‍ നിന്ന് സ്വാംശീകരിക്കുവാന്‍ കഴിയുമായിരിക്കും.  അകൂട്ടര്‍ 'സേവനംഎന്ന പേരില്‍ നമ്മെകൊണ്ട് ചെയ്യിക്കുന്ന പ്രവര്‍ത്തികള്‍ അവരുടെ നേട്ടത്തിനുതകുന്നവയും ആണ്.   ഇത്തരം സേവനങ്ങള്‍ കഴിഞ്ഞു  പുറത്തിറങ്ങുന്ന നമ്മള്‍ സഹജീവികളെ സഹായിക്കാതെ മുഖം തിരിഞ്ഞു നില്‍ക്കുന്നതും കാണാം. കാരണം അക്കൂട്ടര്‍ നിങ്ങളെ യഥാര്‍ത്ഥ സ്നേഹത്തില്‍ നിന്ന് വളരെ ദൂരേക്ക്‌ കൂട്ടികൊണ്ട്പോയികഴിഞ്ഞിരിക്കുന്നു എന്ന് സാരം. ;സ്നേഹംനമ്മളില്‍ കുടികൊള്ലുകയാണെങ്കില്‍ അവര്‍ക്ക് നിലനില്പ്പില്ലെന്ന അതിശക്തമായ തിരിച്ചറിവ് അവര്‍ക്കുള്ളതുകൊണ്ടാണത്.   അതിനാല്‍ കുടുംബ ബന്ധങ്ങള്‍ എത്രമാത്രം ശിഥിലമാകുകയുംസ്നേഹമെന്ന വികാരം മാനവ സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റപ്പെടുകയും ചെയ്യപ്പെട്ടാല്‍ മാത്രമേ തങ്ങള്‍ക്കു വളരുവാന്‍ പറ്റിയ വളക്കൂറുള്ള ഒരു നിലം ഒരുങ്ങിക്കിട്ടുകയുളൂ എന്ന് അവര്‍ക്കറിയാം.
നമുക്ക് വേണ്ടത് സഹാനുഭൂതിയുംവാത്സല്യവും കൈമുതലാക്കുക എന്നുള്ളതാണ്. അതിനു തടസ്സമായി നില്‍ക്കുന്നത് ഭയം എന്ന വികാരമാണ്ഇന്ന് എന്തിനെയുംഏതിനെയും വെട്ടിപ്പിടിക്കുവാന്‍ ശ്രമിക്കുന്ന നമ്മള്‍ ഭയാഗ്രസ്തരാണ്.  നമ്മുടെ സ്ഥാനമാനങ്ങള്‍, പണംപ്രശസ്തി,  കുടുംബംബന്ധുജനങ്ങള്‍. സുഹൃത്തുക്കള്‍ എല്ലാം സംരക്ഷിക്കാനുള്ള ഭയം.  ഇതില്‍ നിന്ന് നമുക്ക് ലഭിക്കുന്നത് അനാരോഗ്യവുംഅവിശുധിയുംസ്നേഹമില്ലയ്മയും നിറഞ്ഞ ഒരു ജീവിതമാണ്.    എങ്ങനെ ഇതില്ലാതാക്കാംഅച്ചടക്കംശിക്ഷണം ഇവയില്‍ കൂടി ഇത് സാധ്യമാണോ?
ഇന്ന് നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങളെ നല്ല ശിക്ഷണം കൊടുത്തു  വളര്‍ത്തുന്നു..എന്നിട്ടും അവരില്‍ സ്നേഹം നിറഞ്ഞ ഒരു മനസ്സ് ദര്‍ശിക്കാന്‍ ആവുന്നില്ല .എന്തെന്നാല്‍ ശിക്ഷണം എന്നത് നമ്മള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ നമ്മളില്‍ അടിച്ചെല്‍പ്പിക്കുകയുംചെയ്യാന്‍ പ്രേരിപ്പിക്കയും ആണ് .അതിനാല്‍ അവിടെ ഭയവുംസംഘർഷവും  ഉണ്ടാകുന്നു . അവിടെ ബലപ്രയോഗങ്ങള്‍, അല്ലെങ്കിൽ  പാരിതോഷിതങ്ങള്‍ വാഗ്ദാനം നല്‍കിയുള്ള പ്രേരണകള്‍ ഇവയും കാണാംഅവിടെ സ്നേഹത്തിനു സ്ഥാനം ഇല്ല.  ഇതാണ് ശിക്ഷണം.  ഇതൊക്കെ കുഞ്ഞുന്നാളില്‍ തന്നെ അഭ്യസിക്കുന്ന നമ്മുടെ മക്കള്‍ക്ക്‌ എവിടെ സഹാനുഭൂതിഅനുകമ്പസ്നേഹംആദ്രത വാത്സല്യം എന്നിവ ഉണ്ടാകുക അവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങളും ,ഓജസ്സുംപ്രസരിപ്പും നമ്മള്‍ തന്നെ അവരില്‍ നിന്ന് കവർന്നെടുത്തില്ലേ.

 ആയതിനാല്‍ നമ്മള്‍ അവര്‍ കാണ്‍കെ ചെയ്യേണ്ടത്,  പ്രകൃതിയെജീവജാലങ്ങളെസഹജീവികളെ എല്ലാം പരിപാലിക്കാനും . സഹാനുഭൂതിയോടെ സ്നേഹത്തോടെ ദര്‍ശിക്കുകയും ഇവയെല്ലാം പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുവാൻ പരിശീലിപ്പിക്കെണ്ടതുമാണ്.   ഇത് അവര്‍ക്ക് നമ്മളെ അനുകരിച്ചു  നല്ലൊരു ജീവിത ക്രമത്തിനു ഉടമകളാകുകയും ചെയ്യും.  അല്ലെങ്കിൽ  നമ്മള്‍ ഭയപ്പെടുംപോലെ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ ആകാന്‍ വിധിക്കപ്പെട്ട ജന്മങ്ങളായി നമ്മള്‍ മാറുകയും ചെ യ്യുംനന്മയും സ്നേഹവും നിറഞ്ഞ ഒരു ലോകത്തേക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൈപിടിച്ച് നടത്തുവാന്‍ ഈ ശുഭ ദിനത്തില്‍ തന്നെ തുടക്കം കുറിക്കാം. (Repost)
www.onlinesahaya.org
 

Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism