Exam Fear/ പരീക്ഷാപ്പേടി മാറ്റുന്നതെങ്ങനെ?
പരീക്ഷാപ്പേടി പരീക്ഷകള്‍ തുടങ്ങുകയായി. പരീക്ഷയോടൊപ്പം തന്നെ ഇന്ന് നമ്മള്‍ കേള്‍ക്കുന്ന ഒരു വാക്കാണ് പരീക്ഷാപ്പേടിയും. പരീക്ഷകള്‍ ഉണ്ടായ കാലം മുതല്‍ ഈ പരീക്ഷാപ്പേടിയും ഉണ്ടായിരുന്നിരിക്കണം. പക്ഷെ മുമ്പെങ്ങുമില്ലാത്തവിധത്തില്‍ കുട്ടികള്‍ എന്തുകൊണ്ടായിരിക്കണം പരീക്ഷ തന്നെ എഴുതാന്‍ കഴിയാത്ത വിധത്തില്‍ പരീക്ഷയെ പേടിക്കുന്നത് എന്നത് ഗൗരവമുള്ള വിഷയമാണ്. ഇവിടെ ശ്രദ്ധിക്കേണ്ടത് പരീക്ഷാപ്പേടിയുള്ള കുട്ടികള്‍ തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തില്‍ എഴുതിയിട്ടുള്ള പരീക്ഷകളിലെല്ലാം പേടിയുള്ളവരല്ലായിരുന്നു എന്നതാണ്. ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ അവര്‍ വളരെ നല്ല രീതിയില്‍ പഠിക്കുകയും മാര്‍ക്ക് വാങ്ങുകയും ഒക്കെ ചെയ്തവരായിരിക്കാം. പക്ഷെ ഇപ്പോള്‍ SSLC പരീക്ഷയുടെ സമയം ആയപ്പോഴേയ്ക്കും വലീയ വിഷമം. മാര്‍ക്ക് കുറയുമോ എന്നതാണ് മുഖ്യപേടി. താന്‍ പഠിച്ചതെല്ലാം മറന്നുപോയാലോ... അങ്ങനെ പഠിച്ചത് മറന്നാല്‍ മാര്‍ക്ക് കുറയില്ലെ. മാര്‍ക്ക് കുറഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും നാണക്കേടല്ലേ. ചിലര്‍ക്ക് സ്‌കൂളിന് നാണക്കേടാകുന്നതാണ് വലിയ കുഴപ്പം. പരീക്ഷാപ്പേടിയുടെ പിന്നാമ്പുറങ്...