ഭയം/Fear
ഭയം ജീവിതത്തിന്റെ ഏറ്റവും അവശ്യഘടകമാണ് ഭയം . ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ജീവിക്കാനും ഒക്കെ ഭയം വേണം. പക്ഷെ ഭയം നിത്യജീവിതത്തെ ബിദ്ധിമുട്ടിലാക്കുന്ന തരത്തില്‍ അമിതമായാല്‍ ജീവിതം ദുസ്സഹമാകും. നമ്മില്‍ പലര്‍ക്കും പല തരത്തിലുള്ള പേടിയാണ്. വസ്തുക്കളെ പേടി, ജീവികളെയും മൃഗങ്ങളേയും പേടി, ഇരുട്ടിനെ പേടി, വെള്ളത്തെ പേടി, പരീക്ഷാപേടി, സദസ്സിനെ പേടി, ആള്‍ക്കൂട്ടത്തെ പേടി, ഉയരത്തെ പേടി, മരിക്കാന്‍ പേടി, ആത്മാക്കളെ പേടി, ദൈവങ്ങളെ പേടി അങ്ങനെ പോകുന്നു പേടിയുടെ നീണ്ട പട്ടിക. പേടി ഒരു പരിധിവരെ ജീവിതത്തില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നമുക്ക് പ്രേരണ നല്കുന്നു. പക്ഷെ പലരുടേയും പേടിയുടെ ആരോഗ്യകരമായ അതിര്‍വരമ്പുകള്‍ കടന്ന് കഴിയുമ്പോള്‍ നിത്യജീവിതത്തിലെ സന്തോഷത്തെതന്നെ പേടി നഷ്ടപ്പെടുത്തുന്നതായാണ് കണ്ടുവരുന്നത്. തോല്‌വിയെ പേടിച്ച് പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍, മറ്റുള്ളവര്‍ എന്തു പറയും എന്ന പേടി മൂലം ആരേയും അഭിമുഖീകരിക്കാന്‍ കഴിയാത്തവര്‍, പ്രാണികളേയും മൃഗങ്ങളേയും പേടിക്കുന്നത് മൂലം അവയോടൊന്നും അടുക്കാന്‍ കഴിയാത്തവര്‍, ആള...