Posts

Showing posts with the label #anxiety

സ്മിത്തിന്റെ ഭയം

Image
  സ്മിത്തിന്റെ ഭയം മുഖം കുനിച്ചിരിക്കുകയാണ് സ്മിത്ത്.  പേടിയാണോ, അന്തര്‍മുഖയാണോ, കുറ്റബോധമാണോ കാരണമെന്നറിയില്ല. സ്മിത്തിന്റെ മുഖത്ത് നോക്കാതെതന്നെ മൃഗങ്ങളെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് പ്രതികരണം വന്നു.  ''ഒരുപാടിഷ്ടമാണ്'' എന്ന് വിളിച്ചുപറയും വിധം മുഖം വിടര്‍ന്നു.  രണ്ടുപേര്‍ക്കും നടുവിലുണ്ടായിരുന്ന മഞ്ഞുരുകാന്‍ ആ ചോദ്യം ഉപകരിച്ചു.   ''ഇഷ്ടമാണ,് പക്ഷെ ഇന്നുവരെ മുഗങ്ങളെയൊന്നും വീട്ടില്‍ വളര്‍ത്താന്‍ ആരും അനുവധിച്ചിട്ടില്ല''   ''അയല്‍വീടുകളിലെ പട്ടിയോടോ പൂച്ചയോടോ കൂട്ടുകൂടാനോ അവയെ തൊടാനോപോലും അനുവദിക്കില്ല''.   വികാരവിക്ഷോപത്തോടെയുള്ള വാക്കുകളില്‍ ആരോടൊക്കെയോയുള്ള ദേഷ്യവും സങ്കടവും എല്ലാം മുഴച്ചുനിന്നിരുന്നു. സ്മിത്ത്ന് വയസ്സ് 22. ങ.ലേരവ പഠിക്കുന്ന സ്മിത്തിന് ഇപ്പോള്‍ കോളേജില്‍  പോകാന്‍ തീരെ മനസ്സ് വരുന്നില്ല.  പോയാല്‍ത്തന്നെ വാടിത്തളര്‍ന്ന് ജീവനറ്റപോലെയാണ് വൈകുന്നേരം വീട്ടിലെത്തുക. ക്ലാസ്സില്‍ തീരെ സംസാരിക്കാതെ യിരിക്കുന്ന സ്മിത്തിനെ സുഹൃത്താണ് ക്ലിനിക്കില്‍ വിളിച്ചുകൊണ്ടുവന്നത്.   മുമ്പെ മറ്റാരോടും ഇടപഴ...