സ്മിത്തിന്റെ ഭയം


 സ്മിത്തിന്റെ ഭയം








മുഖം കുനിച്ചിരിക്കുകയാണ് സ്മിത്ത്.  പേടിയാണോ, അന്തര്‍മുഖയാണോ, കുറ്റബോധമാണോ കാരണമെന്നറിയില്ല. സ്മിത്തിന്റെ മുഖത്ത് നോക്കാതെതന്നെ മൃഗങ്ങളെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് പ്രതികരണം വന്നു.  ''ഒരുപാടിഷ്ടമാണ്'' എന്ന് വിളിച്ചുപറയും വിധം മുഖം വിടര്‍ന്നു.  രണ്ടുപേര്‍ക്കും നടുവിലുണ്ടായിരുന്ന മഞ്ഞുരുകാന്‍ ആ ചോദ്യം ഉപകരിച്ചു.   ''ഇഷ്ടമാണ,് പക്ഷെ ഇന്നുവരെ മുഗങ്ങളെയൊന്നും വീട്ടില്‍ വളര്‍ത്താന്‍ ആരും അനുവധിച്ചിട്ടില്ല''   ''അയല്‍വീടുകളിലെ പട്ടിയോടോ പൂച്ചയോടോ കൂട്ടുകൂടാനോ അവയെ തൊടാനോപോലും അനുവദിക്കില്ല''.   വികാരവിക്ഷോപത്തോടെയുള്ള വാക്കുകളില്‍ ആരോടൊക്കെയോയുള്ള ദേഷ്യവും സങ്കടവും എല്ലാം മുഴച്ചുനിന്നിരുന്നു.

സ്മിത്ത്ന് വയസ്സ് 22. ങ.ലേരവ പഠിക്കുന്ന സ്മിത്തിന് ഇപ്പോള്‍ കോളേജില്‍  പോകാന്‍ തീരെ മനസ്സ് വരുന്നില്ല.  പോയാല്‍ത്തന്നെ വാടിത്തളര്‍ന്ന് ജീവനറ്റപോലെയാണ് വൈകുന്നേരം വീട്ടിലെത്തുക. ക്ലാസ്സില്‍ തീരെ സംസാരിക്കാതെ യിരിക്കുന്ന സ്മിത്തിനെ സുഹൃത്താണ് ക്ലിനിക്കില്‍ വിളിച്ചുകൊണ്ടുവന്നത്.   മുമ്പെ മറ്റാരോടും ഇടപഴകാന്‍ ഇഷ്ടപ്പെടാതെയിരുന്ന സ്മിത്ത് കോവിഡ് അവധിക്കുശേഷം കോളേജ് തുറന്നത് മുതല്‍ കൂടുതല്‍ ഒതുങ്ങിക്കൂടുന്നതായാണ് സുഹൃത്തിന് തോന്നിയത്. ആരും കാണാതെ, ആരോടും മിണ്ടാതെ ഇരുട്ടിലെവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ വെപ്രാളപ്പെടും പോലെയാണ് സ്മിത്ത്.    ക്ലാസ്സില്‍ ഇരുക്കുമ്പോള്‍ വല്ലാതെ വിറക്കുകയും ശരീരം കുഴഞ്ഞ് വീഴുകയും ചെയ്യുന്നു.  അദ്ധ്യാപകരുടെ മുമ്പില്‍ അവന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടമാകുന്നു.  സദാ ഒന്നും സംസാരിക്കാതെ ഇരിക്കുക. സഹപാഠികളില്‍ പലരും സ്മിത്തിനെ ക്രൂരമായി കളിയാക്കുന്നുണ്ട്.  ഏതൊരാളേയും മുറിവേല്പിക്കും വിധമുള്ള അവരുടെ ഇടപെടലുകളോടുപോലും സ്മിത്ത് പ്രതികരിച്ചില്ല.  പലപ്പോഴും അത്തരം ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുന്നത് തന്റെ പ്രിയപ്പെട്ട സുഹൃത്താണ്.  

ഇനിയും ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലായ സുഹൃത്ത് സ്മിത്തിനെ പറഞ്ഞു പ്രേരിപ്പിച്ചാണ് എന്റെ അടുത്ത് കൂട്ടിക്കൊണ്ടുവന്നത്. 

സ്മിത്തിന് ഭയങ്കരമായ ടീരശമഹ ജവീയശമ ആണ്. രണ്ടോ മൂന്നോ പേര്‍ കൂടുന്നിടത്തുപോലും അയാള്‍ക്ക് അകാരണമായ പേടി തോന്നും.  തീവ്രമായ വികാരവിക്ഷോപം സ്മിത്തിന് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തന്നെ വിഷമമാക്കുന്നു.  ഇടക്ക് ശാന്തമായിരിക്കാന്‍ അവസരം കൊടുത്തുകൊണ്ടാണ് ഞാന്‍ ഓരോന്നും  പതുക്കെ ചോദിച്ചു മനസ്സിലാക്കിയത്. പക്ഷെ തന്റെ പേടി എന്ന് തുടങ്ങിയെന്നോ എങ്ങനെ തുടങ്ങിയെന്നോ അവന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സഹപാഠികള്‍ ക്രൂരമായി കളിയാക്കുമ്പോള്‍ യാതൊന്നും പ്രതികരിക്കാനാവുന്നില്ല.  ഈ അവസ്ഥ തന്നെ ഒന്നിനും അനുവദിക്കുന്നില്ല. തനിക്ക് പേടിയില്ലാതെ ജീവിച്ചാല്‍ മതി എന്നെല്ലാം സ്മിത്ത് പറയുമ്പോള്‍ ആ യുവാവിന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.  സ്മിത്തിന്റെ ആഗ്രഹം കേട്ടപ്പോള്‍ എനിക്ക് ആശ്വാസമായി. അവന്‍ ലക്ഷ്യം അടയാളപ്പെടുത്തിക്കഴിഞ്ഞു.  ഇനി പേടി വന്ന കാരണവും വഴിയും ഏതെന്ന് അറിയേണ്ടിയിരിക്കുന്നു.  അത് അത്ര നിര്‍ബന്ധമുള്ള കാര്യവുമല്ല. ലക്ഷ്യം അടയാളപ്പെടുത്തിയാല്‍ അതിലേയ്ക്കെത്താന്‍ കഴിയുകതന്നെ ചെയ്യും. 

രണ്ടു ദിവസത്തിനുശേഷം വീണ്ടും എന്റെ മുന്നിലെത്തിയ സ്മിത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നു. മുഖത്ത് വിഷാദത്തിന്റെ ലാഞ്ചന കുറഞ്ഞു. കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം ദൃശ്യമായിരുന്നു.  സംസാരിക്കാന്‍ ഉത്സുകനായിരുന്നു.  

സ്മിത്തിന്റെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗ്ഗം മത്സ്യബന്ധനമാണ്്.  വീട്ടില്‍ മാതാപിതാക്കള്‍ക്ക് പുറമെ ഒരു കൊച്ചപ്പന്‍ കൂടെയുണ്ട്.  കൊച്ചപ്പന്‍ എന്തുകൊണ്ടോ അപ്പനോടൊപ്പം കടലിലൊന്നും പോകാറില്ല. മത്സ്യബന്ധനത്തിനുള്ള വല നെയ്യുകയോ പൊട്ടിയ വല നന്നാക്കുകയോ ആണ് കൊച്ചപ്പന്റെ തൊഴില്‍. അമ്മയ്ക്ക് കശുവണ്ടി ഫാക്ടറിയിലാണ് ജോലി. സ്മിത്ത് കുട്ടിക്കാലം മുതല്‍  കൂടുതല്‍ സമയം ചെലവഴിച്ചത് കൊച്ചപ്പനോടൊപ്പമാണ്.  കൂട്ടുകാരോടൊത്ത് കളിക്കാനോ പുറത്തുപോകാനോ കൊച്ചപ്പന്‍ അനുവദിക്കുന്ന പ്രശ്നമേയില്ല.  അപ്പന്‍ വാങ്ങിക്കൊടുത്ത സൈക്കിളിനും സ്മിത്തിനോടൊപ്പം പുറംലോകം കാണാനുള്ള ഭാഗ്യം ലഭിച്ചില്ല.  വീട്ടുമുറ്റത്തെ ഠ വട്ടത്തിലുള്ള ചുറ്റിത്തിരിയല്‍ മടുത്തപ്പോള്‍ സ്മിത്തും സൈക്കിളും സ്വസ്തമായി മൂലകള്‍ തേടി വെയിലും വെളിച്ചവും കൊള്ളാതെയായി.  കൊച്ചപ്പന്റെ ലോകത്ത് സര്‍വ്വരും മോശക്കാരാണ്. കുട്ടികളെ പീഡിപ്പിക്കുന്നവരും മദ്യപന്മാരും മയക്കുമരുന്നിന് അടിമകളുമാണ്.  അത്കൊണ്ട് സ്മിത്ത് പുറത്ത് പോയാല്‍ എന്തെങ്കിലും അപകടം സംഭവിക്കും എന്ന ഭയം ആണ് അവനെ പുറത്തു വിടാതെയിരിക്കാനുള്ള കാരണമായി കണ്ടെത്തിയിട്ടുള്ളത്. 

കോളേജില്‍ പോക്കിന് കോവിഡ് തടയിട്ടപ്പോള്‍ പ്രശ്നം ഗുരുതരമായി.  സ്മിത്ത് തന്റെ വീടിന് പുറത്തുള്ള ആരേയും കാണാതായി. മറ്റാരോടും സംസാരിക്കാനുള്ള അവസരം പൂര്‍ണ്ണമായും ഇല്ലാതായി. തന്റെ മുറിക്കുള്ളില്‍ നിന്നും പുറത്തിറങ്ങിയാല്‍ പോലും എന്തിന്, ഏതിന് തുടങ്ങി നിരവധി ചോദ്യശരങ്ങള്‍ക്കൊണ്ട് പൊതിയുകയായി.  കൊച്ചപ്പന്റെ വാക്ക് ധിക്കരിക്കപ്പെട്ടാല്‍ അയാള്‍ വല്ലാതെ വഴക്കുപറയും, ശബ്ദമുയര്‍ത്തും. അയല്‍പക്കക്കാര്‍ കേള്‍ക്കുമെന്ന പേടിയില്‍ കൊച്ചപ്പന്‍ പറയുന്ന എന്ത് മണ്ടത്തരവും അനുസരിക്കുകയെ സ്മിത്തിന് വഴിയുണ്ടായിരുന്നുള്ളു.  

കോളേജ് തുറന്നപ്പോള്‍ സ്മിത്തിന് പേടികൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായി. പലപ്പോഴും ജീവതത്തോടുതന്നെ വിടപറഞ്ഞാലോ എന്നും ആലോചിക്കാന്‍ തുടങ്ങി. അപ്പനും അമ്മയും തന്റെ അവസ്ഥ മനസ്സിലാക്കുന്നില്ല എന്നതും സ്മിത്തിനെ വേദനിപ്പിച്ചു.   

കുറച്ചു സമയം സ്മിത്തിനെ നിര്‍ലോഭം സംസാരിക്കാന്‍ അനുവദിച്ചുകഴിഞ്ഞപ്പോള്‍ മുഖഭാവങ്ങള്‍ മാറിത്തുടങ്ങി.  തന്റെ സുഹൃത്ത് നിര്‍ബന്ധിച്ചു കൗണ്‍സലിംഗിന് കൂട്ടിക്കൊണ്ടു വന്നതില്‍ സ്മിത്ത്  സന്തോഷം പ്രകടിപ്പിച്ചു. 

ഭീതിയില്‍ നിന്നും കരകയറ്റാന്‍ സ്മിത്തിന്റെതന്നെ ബുദ്ധിശക്തിയെ ഉണര്‍ത്തുകയായിരുന്നു കൗണ്‍സലിംഗിന്റെ ആദ്യത്തെ പടി.  ബുദ്ധിയുറക്കാത്ത പ്രായത്തില്‍ കേള്‍ക്കുന്നതെല്ലാം സത്യമെന്ന് ധരിക്കുന്നത് ബാല്യത്തിന്റെ അവസ്ഥാവിശേഷമാണ്. അങ്ങനെയാണ് ഇല്ലാത്തത് ഉണ്ടെന്നും സത്യമാണെന്നും ഒക്കെ മനുഷ്യര്‍ ധരിക്കുക.  കൊച്ചപ്പന്റെ  നിര്‍ദ്ദശങ്ങള്‍ക്ക് പൂര്‍ണ്ണമായും വിട്ടുകൊടുത്ത സ്മിത്തിന്റെ രീതികള്‍തന്നെയാണ് ഭീതിയുടെ വിത്തുകളെ നട്ടുവളര്‍ത്തിയത്.  വിവേചനബുദ്ധിയോടെ ചിന്തിക്കാനും ഭീതിയുടെ ചങ്ങലക്കണ്ണികളെ  ഒന്നൊന്നായി പെട്ടിച്ചെറിയാനും സ്മിത്തിന് കഴിഞ്ഞു.  സ്വാതന്ത്ര്യത്തിന്റെ വര്‍ണ്ണപ്രഭ സ്മിത്തിനെ ഊര്‍ജ്ജ്വസ്വലനാക്കി.  തുടര്‍ന്നുള്ള സെഷനുകളില്‍ ഹിപ്നോട്ടിക് സജഷനുകള്‍കൂടി കൊടുത്തപ്പോള്‍ സ്മിത്തിന് പൂര്‍ണ്ണരോഗ്യവാനായി ആരോടും സംസാരിക്കാനും ഇടപഴകാനുമുള്ള ആത്മവിശ്വാസം ആര്‍ജ്ജിച്ചു.   തന്നോടുള്ള സഹപാഠികളുടേയും അദ്ധ്യാപകരുടേയും പെരുമാറ്റത്തിലുള്ള മാറ്റം സ്മിത്തിനേയും അത്ഭുതപ്പെടുത്തി.  

വീണ്ടും സ്മിത്ത് എന്റെ ക്ലിനിക്കിലെത്തി തന്നെ അടക്കി ഭരിച്ചിരുന്ന, നിയന്ത്രണത്തിന്റെ ചങ്ങലകളാല്‍ ബന്ധിച്ചിരുന്ന കൊച്ചപ്പനുമായാണെത്തിയത്.  തന്റെ കുട്ടിക്കാലത്ത് അതിഭയങ്കരമായ ശരീരികപീഡനങ്ങള്‍ക്ക് വിധേയനായ ആളാണ് കൊച്ചപ്പന്‍.  ആ പേടിയാണ് കൊച്ചപ്പന്റെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത്. 

സ്മിത്തിന്റെ മാറ്റം വായനക്കാര്‍ക്കും ഒരു പാഠമാണ്. നമ്മളില്‍ പലരുടേയും ജീവിതം നരകമാക്കുന്നത് പലതരം ഭീതിയാണ്. അകാരണമായ പേടിയെന്നത് മാറ്റിയെടുക്കാവുന്നതാണ് എന്ന തിരിച്ചറിവുണ്ടായാല്‍ നമ്മില്‍ എത്രയോപേരുടെ ജീവിതം കുറച്ചുകൂടി സന്തോഷകരമാകും. 


#alcoholism, #alcoholandmentalhealth, #ptsd, #pocsocounselling, #counsellingpsychologist, #behaviourcorrecti
ontherapy, #ocd, #ocdcounselling, #ocdtherapy,

#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist#depressiontherapy,#traumatherapy,#familycounselling

#fear

#thressianjohn.




Comments

Popular posts from this blog

പീഡോഫീലിയ (ബാലപീഠകന്‍) (Child abuser, paedophilia)

രോഗം അപരനിലോ? (Anosognosia)

വിവാഹാചാരത്തിന്റെ ഇര