രോഗം അപരനിലോ? (Anosognosia)



 വിദേശത്ത് പലയിടത്തും ബിസിനസ്സ് സ്ഥാപനങ്ങള്‍ളുണ്ടായള്‍ക്ക്.  പങ്കാളി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടറാണ്.  മൂത്ത കുട്ടി എം.ബി.എ വിദ്യാര്‍ത്ഥിനിയാണ്. ഇളയ മകള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു.  ഭാര്യയ്ക്ക് സ്‌കിസോഫ്രനിയ ആണ്. കൗണ്‍സലിംഗ് വേണം.  ശരിയാക്കിയെടുക്കാനാകുമോ എന്ന് സെഷന് ശേഷം പറയണം എന്നാണ് അയാളുടെ ആവശ്യം.  

ശാമിലിയുടെ കുട്ടിക്കാലം സുന്ദരമായിരുന്നു. വളരെയധികം സ്‌നേഹവും കരുതലുമുള്ള മാതാപിതാക്കളായിരുന്നു.  പഠിക്കാന്‍ മിടുക്കിയായിരുന്ന അവളെ സര്‍ക്കാരുദ്ദേഗസ്ഥരായ മാതാപിതാക്കള്‍ എല്ലാവിധത്തിലും പ്രേത്സാഹിപ്പിച്ചു. നാട്ടിലെ ഏറ്റവും നല്ല മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് പാസ്സായ അവള്‍ സ്‌പെഷ്യാലിറ്റിയും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും നേടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഒരു സീനിയര്‍ പോസ്റ്റിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

കൃത്യസമയത്ത് തന്നെ ക്ലിനിക്കിലെത്തിയ ശാമിലിയോട്, ഭര്‍ത്താവ് വിളിച്ചിരുന്നു, എന്താണ് വിഷയം,  എന്തുകൊണ്ടാണ് ശാമിലിയ്ക്ക് കൗണ്‍സലിംഗ് ആവശ്യമാണെന്ന് പറയുന്നത് എന്നെല്ലാമുള്ള എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ നന്നെ ബുദ്ധിമുട്ടി. തന്റെ ഔദ്യോഗിക ജീവിതത്തില്‍ വന്നുപെടുന്ന പല തരത്തിലുള്ള പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാന്‍ പ്രാപ്തയായ അവര്‍ ഒരു കുഞ്ഞിനെപ്പോലെ കരച്ചിലടക്കാന്‍ പ്രയാസപ്പെട്ടു. കുറെയേറെ കാലമായി മനസ്സില്‍ സൂക്ഷിച്ചിരുന്ന വിഷമങ്ങളുടെ അണക്കെട്ടു പെട്ടിയൊഴുകുകയായിരുന്നു.  കുറച്ച് മനസ്സ് ശാന്തമായപ്പോള്‍ അവര്‍ സംസാരിച്ചുതുടങ്ങി.  കുടുംബത്തെക്കുറിച്ച് നെഗറ്റീവായി സംസാരിക്കേണ്ടിവരുന്നത് ഇഷ്ടമുള്ള കാര്യമല്ല.  പക്ഷെ യാഥാര്‍ത്ഥ്യം പറയാതെയിരിക്കാനുമാകില്ലല്ലൊ.  അങ്ങനെ പറയുമ്പോള്‍ എന്നെ മോശം ആളായി കാണാതെയിരിക്കണെ, കുടുംബം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നത് മനസ്സിലാക്കണം എന്ന അഭ്യര്‍ത്ഥനയോടെയാണവര്‍ സംസാരിക്കാനാരംഭിച്ചത്. 

പത്തൊമ്പത് വര്‍ഷമായി ശാമിലിയെ രാജ് വിവാഹം കഴിച്ചിട്ട്. രാജിന് ദുബായിലായിരുന്നു ജോലി. വിവാഹശേഷം ജോലി രാജി വെച്ച് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് തുടങ്ങി. നല്ല രീതിയില്‍ ബിസിനസ്സ് വളര്‍ന്നു വന്നു.  ഇടയ്ക്ക് നാട്ടിലെത്തുമ്പോഴെല്ലാം രാജ് അവരുടെ രണ്ടു കുട്ടികളുമായി നന്നായി ഇടപഴകും. മൂത്തയാള്‍ 10ാം ക്ലാസ്സിലെത്തിയപ്പോള്‍ നമ്മുടെ നാട്ടിലെ അമ്മമാര്‍ക്ക് പിടികൂടുന്നപോലെ ശാമിലിയ്ക്ക് ആധിയായി. തന്റെ കുട്ടി വേണ്ടത്ര പഠിക്കുന്നില്ല എന്ന തോന്നലില്‍ രാജിനോട് നിരന്തരം പരാതിപറച്ചില്‍ പതിവായി.  അവധിയ്ക്ക് നാട്ടിലെത്തിയ രാജിന് ശാമിലി കുഞ്ഞുങ്ങളെ വല്ലാതെ നിയന്ത്രിക്കുന്നതായി തോന്നി.  കുട്ടികളുടെ കുരുത്തക്കേടുകള്‍ക്ക് യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങളും രാജിന് സ്വീകാര്യമല്ലായിരുന്നു.  അവരോട് പഠിക്കാന്‍ പറയുന്നതൊ, മൊബൈല്‍ ഉപയോഗം നിന്ത്രിക്കുന്നതൊ ഒക്കെ കുട്ടികളെ അനാവശ്യമായി നിയന്ത്രിക്കുന്നതാണെന്ന് അയാള്‍ കണ്ടെത്തി. നന്നായി പഠിച്ചത് കൊണ്ടുമാത്രം സ്വന്തം ജീവിതം കെട്ടിപടുത്ത ശാമിലിയ്ക്ക് കുഞ്ഞുങ്ങള്‍ പഠനത്തില്‍ പിന്നോട്ട് പോകുന്നത് ഗൗരവമുള്ള കാര്യം തന്നെയാണ്.  പത്താംക്ലാസ്സ് കഴിഞ്ഞതെ മുത്ത മകളെ ഹോസ്റ്റലിലാക്കി. ഇനിയും അവള്‍ക്ക് പാഠം പറഞ്ഞുകൊടുക്കാന്‍ ശാമിലിക്ക് ബുദ്ധിമുട്ടാകും അതുകൊണ്ട് ഹോസ്റ്റലിലാക്കാം എന്നാണ് രാജ് ശാമിലിയോട് പറഞ്ഞത്.  ഇപ്പോള്‍ രണ്ടാമത്തെ മകളേയും ഹോസ്റ്റലില്‍ ആക്കാം എന്ന് നിര്‍ബന്ധം പിടിക്കുകയാണ്.  അവള്‍ക്ക് 10 വയസ്സേ ആയിട്ടുള്ളു.  ഹോസ്റ്റല്‍ എന്ന് കേട്ടപ്പോള്‍ ഏതോ ടൂര്‍ പ്രോഗ്രാമിന് പോകുന്ന ഉത്സാഹത്തിലാണ് ആ കുഞ്ഞ്. ശാമിലിയോടൊപ്പം  ജീവിച്ചാല്‍ കുഞ്ഞുങ്ങള്‍ അനാവശ്യമായി നിയന്ത്രിക്കപ്പെടും എന്നാണ്  രാജിന്റെ കണ്ടുപിടുത്തം.

യഥാര്‍ത്ഥ മാനസീകപ്രശ്‌നം രാജിനാണെന്ന് മനസ്സിലായി. പക്ഷെ ശാമിലി അകപ്പെട്ടിരിക്കുന്ന കുരുക്കില്‍ കുട്ടികളും അവരറിയാതെ തന്നെ ഇരയാക്കപ്പെടുന്നു എന്ന് വ്യക്തം. കാര്യങ്ങളുടെ പോക്ക് ഡോ. ശ്യാമിലിയ്ക്ക് മനസ്സിലാകുന്നുണ്ട്. വിവാഹശേഷം രാജിന്റെ അമ്മ വളരെ വിചിത്രമായ രീതിയിലാണ് ശ്യാമിലിയോട് ഇടപെട്ടത്.  പലപ്പോഴും തള്ളിയിടാന്‍ നോക്കിയിട്ട് ശ്യാമിലിയാണ് അവരെ തള്ളിയിടാന്‍ ശ്രമിച്ചതെന്ന് പറയുക, കറികളില്‍ ഉപ്പ് കൂടുതലിടുക, തന്റെ വസ്ത്രം മാത്രം കീറി വെക്കുക. ശ്യാമിലി പറഞ്ഞു എന്നവണ്ണം മറ്റുള്ളവരെ തെറ്റിധരിപ്പിക്കുക, അങ്ങനെ നിരവധിയായ പ്രശ്‌നങ്ങള്‍ അവര്‍ അഭിമുഖീകരിക്കേണ്ടിവന്നു.  ആദ്യമൊക്കെ അവരൊരു ചീത്ത സ്ത്രീയാണെന്നാണ് കരുതിയത്. വിവാഹശേഷം രണ്ടാഴ്ച കഴിഞ്ഞാണ്  രാജ് അമ്മയ്ക്ക്  സ്‌കിസോഫ്രനീയ ആണെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും ശ്യാമിലിയോട് പറഞ്ഞത്.  വിവാഹം ചെയ്തുപോയി എന്നത് കൊണ്ട് മാത്രം മുന്നോട്ട് ജീവിക്കുകയെ അവര്‍ക്ക് വഴിയുണ്ടായിരുന്നുള്ളു. താമസിക്കാതെ അവര്‍ വെറൊരു വീട് വാങ്ങി അങ്ങോട്ട് താമസം മാറുകയും ചെയ്തു.  ചെറിയ രീതിയില്‍ ശാമിലിയെ പലപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു രാജ്. ഇപ്പോള്‍ നാട്ടിലെത്തിയാല്‍ രാജ് ഉറങ്ങുന്നത് വേറെ റൂമിലാണ്. കൂടെ കിടന്നാല്‍ ശ്യാമിലി രാജിനെ മുറിവേല്‍പ്പിക്കുന്നു. വസ്തുക്കള്‍ നശിപ്പിക്കുന്നു, മൊബൈല്‍ പൊട്ടിക്കുന്നു തുടങ്ങി നിരവധിയായ കാരണങ്ങളാണ് കണ്ടുപിടിക്കുന്നത്.  

ആദ്യ സെഷനുശേഷം രാജിനോട് ശാമിലിയ്ക്ക് മാനസീകരോഗമൊന്നും ഉള്ളതായി കണ്ടെത്താനായില്ലെന്ന് പറഞ്ഞപ്പോള്‍ ശാമിലി മാഡത്തിനേയും സ്വാധീനിച്ചുവോ എന്നാണ് പ്രതികരിച്ചത്. വിവാഹശേഷം വീട്ടിലെത്തിയപ്പോള്‍ തന്നെ അപായപ്പെടുത്തുമെന്ന കഠിനമായ ചിന്തകള്‍ അമ്മായിഅമ്മയ്ക്കുള്ളതിനാല്‍ ശാമിലിയ്ക്ക് ഭര്‍ത്തൃഹൃഹത്തില്‍ താമസിക്കാന്‍ പറ്റുമായിരുന്നില്ല.  ജനിതകപരമായ കാരണങ്ങള്‍ ഉള്ളത്‌കൊണ്ടുതന്നെയാകാം രാജിന് ഇപ്പോള്‍ അത്തരം ലക്ഷണങ്ങള്‍ ഉരുവെടുത്തതെന്ന് വേണം കരുതാന്‍. 

ഇടയ്ക്ക് പാരനോയിഡ് ആണ് എന്ന് സ്വയം സംശയം തോന്നാറുണ്ടെങ്കിലും അടുത്ത നിമിഷം തന്നെ തന്റെ ഭാര്യയ്ക്ക് അസുഖം മുണ്ട് തന്നെ അപായപെടുത്തിയേക്കാം എന്നാണ് അയാളുടെ തലച്ചോര്‍ പറയുക.  ഇംഗ്ലീഷില്‍ Anosognosia എന്നാല്‍  രോഗി രോഗമാണെന്ന് മനസ്സിലാക്കാതെയിരിക്കുകയൊ സമ്മതിക്കാതെയിരിക്കുകയൊ ചെയ്യുന്ന അവസ്ഥയാണ്. രാജിന്റേത് ആ അവസ്ഥയാണെന്ന് വേണം കരുതാന്‍. 

അടുത്ത സെഷന് ശാമിലി മകളുമായാണെത്തിയത്. പിതാവിന്റെ നിരന്തരമായ മസ്തിഷ്‌ക്ക പ്രഷാളനം മൂലം അവളും അമ്മയ്ക്ക് അസുഖമുണ്ടെന്ന് തന്നെയാണ് കരുതിയിരുന്നത്. സ്‌കിസോഫ്രിനിയയുടെ ലക്ഷണങ്ങള്‍ അവളെ പറഞ്ഞുമനസ്സിലാക്കാന്‍ നന്നേ കഷ്ടപ്പെടേണ്ടിവന്നു. ആദ്യമൊക്കെ ഞാന്‍ പറയുന്നത് വളരെ അവഗണനാഭാവത്തോടെ കേട്ട അവള്‍ പിന്നീട് ശ്രദ്ധിച്ചു കേട്ടു. ആ കുടുംബത്തില്‍ അമ്മയുടെ വിഷമങ്ങള്‍ മനസ്സിലാക്കാനും അച്ഛന്റെ രോഗാവസ്ഥയ്ക്കനുസരിച്ച് പെരുമാറാനും കൊച്ചനുജത്തിയെ വേണ്ടവിധം സപ്പോര്‍ട്ട് ചെയ്യാനും തയ്യാറാണെന്ന ഉറപ്പിലാണ് അവരെ പറഞ്ഞയച്ചത്.  സ്വയം രോ


ഗാവസ്ഥയിലാണെന്നറിയാതെ അപരനില്‍ രോഗം കണ്ടെത്തുന്ന അവസ്ഥ കൈകാര്യം ചെയ്യുന്നത് ശ്രമകരമാണ്. രോഗാവസ്ഥമുലമാണ് ഇങ്ങനൊക്കെ പ്രവര്‍ത്തിക്കുന്നതെന്ന തിരിച്ചറിവ് മാത്രമെ അവരെ രോഗിയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ പ്രാപ്തരാക്കൂ. ഇത്തരം കേസ്സുകളില്‍ രോഗി ആരാണോ അവര്‍ അത് തിരിച്ചറിയുകയുമില്ല അപരനെ കുറ്റപ്പെടുത്തുകയും ചെയ്യും. വളരെ നിഗൂഢമായ കാര്യങ്ങള്‍ അപരന്‍ ചെയ്യുന്നുവെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഇവര്‍ക്ക് അപരന്‍ അപായപ്പെടുത്തുമെന്ന ഭീതി സദാ പിന്തുടരുകയും ചെയ്യും. രോഗിയോടൊപ്പം ജീവിക്കുന്നവരെ ബോധവത്ക്കരിക്കലാണ് പ്രധാനപ്പെട്ടത്. രോഗിയെ ചികിത്സയ്ക്ക് വിധോയമാക്കേണ്ടതും അനിവാര്യമാണ്. ശാമിലി ഒരു ഡോക്ടറാണെങ്കിലും തന്റെ ഭര്‍ത്താവ് വളരെ ഗൗരവമുള്ള ഒരു മാനസീകരോഗം തന്നില്‍ ആരോപിക്കുന്നത് നേരിടാനുള്ള മാനസീകാവസ്ഥയുണ്ടായിരുന്നില്ല.  വരും നാളുകളില്‍ രോഗാവസ്ഥ മൂര്‍ച്ചിക്കാനിടയുണ്ട് എന്നത് കൊണ്ട് തന്നെ വൈകാരികമായല്ല ഈ സാഹചര്യത്തോട് പ്രതികരിക്കേണ്ടതെന്ന ബോധം അവരിലുണ്ടാക്കാനുതകും വിധം തെറാപ്പികള്‍ ചെയ്യേണ്ടി വന്നു.


#ptsd, #pocsocounselling, #counsellingpsychologist, #behaviourcorrectiontherapy, #ocd, #ocdcounselling, #ocdtherapy,

#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist

#depressiontherapy,#traumatherapy,#familycounselling


Comments

Popular posts from this blog

ഹണി ട്രാപ്പ്

ദുരന്തസ്മരണകള്‍ളോട് വിട

ജാതീയതയുടെ വികൃതമുഖം (The ugly face of casteism)