ആര്‍ട്ടിയേലിന്റെ വിഷമങ്ങള്‍
ആര്‍ട്ടിയേലിന്റെ വിഷമങ്ങള്‍ (PUBLISHED IN YUKTHIREGHA MAGACINE NOV2021) ആര്‍ട്ടിയേല്‍ എന്ന മാലാഖയുടെ പേര് അവനിട്ടത് അവന്റെ അമ്മയും അച്ഛനും ചേര്‍ന്നാണ്. മനുഷ്യന്റെ സങ്കടങ്ങളില്‍ നിന്നും മോചിപ്പിക്കുന്ന മാലാഖയായി അവന്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഇപ്പോള്‍ 19 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. പക്ഷെ ഇപ്പോള്‍ ആര്‍ട്ടിയേലിനെ ക്ലിനിക്കില്‍ കൊണ്ടുവന്നിരിക്കുന്നത് ഇവന്‍ വരുത്തിവെക്കുന്ന സങ്കടങ്ങളും കഷ്ടപ്പാടുകളും കുഴപ്പങ്ങളും പരിഹരിക്കുന്നതിനായി 'ആര്‍ട്ടിയേല്‍' മാലാഖയുടെ ജോലി എന്നെ ഏല്‍പ്പിക്കാനായിയാണെന്നതാണ് വിരോദാഭാസം. ആര്‍ട്ടിയേലിന്റെ അച്ഛന്‍ ചെറുപ്പനാളില്‍ പഠിക്കാന്‍ മിടുക്കനായിരുന്നില്ല. പത്താംക്ലാസ്സുപോലും പാസ്സാകാതെയായപ്പോഴാണ് മദ്രസയില്‍ ചേരാം എന്ന ആശയം വന്നത്. അത്യാവശ്യം ബഹുമാനവും വിലയും കിട്ടും എന്ന ധാരണയാണ് അതിന് അയാളെ പ്രേരിപ്പിച്ചത്. നീണ്ടനാളത്തെ മദ്രസാ പഠനത്തിനൊടുവില്‍ വെള്ളവസ്ത്രത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ആളെ ആ രൂപത്തില്‍ അംഗീകരിക്കാനോ ബഹുമാനിക്കാനോ ഒന്നും കുഞ്ഞുനാളിലെ കൂട്ടുകാര്‍ക്ക് പറ്റുമായിരുന്നില്ല. മണ്ടശിരോമണിയായ അവരുടെ കൂട്ടുകാരനെ ഒളിഞ്ഞും തെ...