പഠനവൈകല്യം (Dyslexia)
പഠനവൈകല്യം (ഡിസ്‌ലെക്‌സിയ) നമ്മുടെ പള്ളിക്കൂടങ്ങളിലെ അദ്ധ്യാപകരെല്ലാം അദ്ധ്യാപക പരീശീലനം നേടിയവരാണ്. കുട്ടികളുടെ സൈക്കോളജിയും പഠിക്കുന്നുണ്ട്. എന്നിട്ടും പഠനവൈകല്യ(ഡിസ്‌ലെക്‌സിയ)മുള്ള കുട്ടികളെ തിരിച്ചറിയുന്നതിനൊ അവരെ എങ്ങനെ അതില്‍ നിന്നും മുക്തമാക്കാമൊന്നൊ നമുക്ക് വലീയ ധാരണയില്ല. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 'താരേ സെമീന്‍ പര്‍' എന്ന ഹിന്ദി സിനിമ പഠനവൈകല്യമുള്ള കുട്ടിയെ ആധാരമാക്കിയുള്ളതായിരുന്നു. പക്ഷെ ഇന്നും നമ്മുടെ പ്രബുദ്ധ കേരളീയര്‍ പോലും സ്വന്തം കുഞ്ഞുങ്ങളുടെ ഈ അവസ്ഥയെ ശരിയായ വിധം മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. പഠനവൈകല്യത്തെ ബുദ്ധിവൈകല്യമെന്ന് മുദ്രകുത്തപ്പെടുകയും സാന്ദര്‍ഭികമായി അത് ഒരുവിധം ധരണം ചെയ്യുകയും ചെയ്ത ചരിത്രമാണ് എനിക്കുള്ളതെന്നതിനാല്‍ത്തന്നെ വളരെ കൗതുകത്തോടെയാണ് ഇത്തരം കേസുകളെ കാണുന്നത്. ''അവന്‍ സദാനേരവും ഓടിക്കൊണ്ടിരിക്കും, സ്‌കൂളിലെ നോട്ട്‌സ് എഴുതുകയില്ല. പഠിക്കാനവന് വലീയ ബുദ്ധിമുട്ടാണ്. കളിപ്പാട്ടം വാങ്ങിക്കൊടുത്താല്‍ രണ്ടു ദിവസം കൊണ്ട് അതെല്ലാം പിച്ചിപ്പറിക്കും. അതേ സ്പീഡില്‍ അതെല്ലാം വീണ്ടും കൂട്ടിയോജിപ്പിച്ച് ചിലപ്പ...