പഠനവൈകല്യം (Dyslexia)
നമ്മുടെ പള്ളിക്കൂടങ്ങളിലെ അദ്ധ്യാപകരെല്ലാം അദ്ധ്യാപക പരീശീലനം നേടിയവരാണ്. കുട്ടികളുടെ സൈക്കോളജിയും പഠിക്കുന്നുണ്ട്. എന്നിട്ടും പഠനവൈകല്യ(ഡിസ്ലെക്സിയ)മുള്ള കുട്ടികളെ തിരിച്ചറിയുന്നതിനൊ അവരെ എങ്ങനെ അതില്‍ നിന്നും മുക്തമാക്കാമൊന്നൊ നമുക്ക് വലീയ ധാരണയില്ല. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 'താരേ സെമീന്‍ പര്' എന്ന ഹിന്ദി സിനിമ പഠനവൈകല്യമുള്ള കുട്ടിയെ ആധാരമാക്കിയുള്ളതായിരുന്നു. പക്ഷെ ഇന്നും നമ്മുടെ പ്രബുദ്ധ കേരളീയര്‍ പോലും സ്വന്തം കുഞ്ഞുങ്ങളുടെ ഈ അവസ്ഥയെ ശരിയായ വിധം മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. പഠനവൈകല്യത്തെ ബുദ്ധിവൈകല്യമെന്ന് മുദ്രകുത്തപ്പെടുകയും സാന്ദര്‍ഭികമായി അത് ഒരുവിധം ധരണം ചെയ്യുകയും ചെയ്ത ചരിത്രമാണ് എനിക്കുള്ളതെന്നതിനാല്ത്തന്നെ വളരെ കൗതുകത്തോടെയാണ് ഇത്തരം കേസുകളെ കാണുന്നത്.
''അവന് സദാനേരവും ഓടിക്കൊണ്ടിരിക്കും, സ്കൂളിലെ നോട്ട്സ് എഴുതുകയില്ല. പഠിക്കാനവന് വലീയ ബുദ്ധിമുട്ടാണ്. കളിപ്പാട്ടം വാങ്ങിക്കൊടുത്താല്‍ രണ്ടു ദിവസം കൊണ്ട് അതെല്ലാം പിച്ചിപ്പറിക്കും. അതേ സ്പീഡില്‍ അതെല്ലാം വീണ്ടും കൂട്ടിയോജിപ്പിച്ച് ചിലപ്പോള്‍ പുതിയ കളിപ്പാട്ടമാക്കുകയും ചെയ്യും. വീട്ടിലുള്ള ഏത് ഉപകരണം കേടായാലും അവനാണ് നന്നാക്കുന്നത്. അവനെ വഴക്ക് പറഞ്ഞും അടികൊടുത്തും മടുത്തു. സ്കൂളില്‍ പോയാല്‍ ഒരക്ഷരവും മിണ്ടാത്ത അവന് ഇപ്പോള്‍ സഹപാഠികളെ ചീത്ത വിളിക്കാനും ഇടിക്കാനും തുടങ്ങി. അവന്റെ പ്രശ്നമെന്താണെന്ന് അറിയില്ല. ഹര്ഷന് എ.ഡി.എച്ച്.ഡി ആണൊ? അവനെ എങ്ങനെ പഠിപ്പിക്കും?'' ഹര്ഷന്റെ അമ്മ പറഞ്ഞുകൊണ്ടെ ഇരുന്നു.
സ്കൂളിലെ അവന്റെ പരാക്രമങ്ങളുടെ ഇരകളായ ചില കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയായി പ്രിന്‍സിപ്പാളിന്റെ മുന്നിലെത്തിയപ്പോഴാണ് ഹര്ഷന്റെ അമ്മയെ അവര്‍ വിളിപ്പിച്ചത്. കുഞ്ഞു ഹര്ഷന് പഠിക്കുന്നത് മൂന്നിലാണ്. അവന്റെ മാതാപിതാക്കള്‍ സര്‍ക്കാരുദ്യോഗസ്ഥരാണ്. ആകെ നാണക്കേടായി അവര്‍ക്ക്. മകന് പഠിക്കുന്നില്ല എന്ന് മാത്രമല്ല വളരെ മോശം വാക്കുകളുപയോഗിക്കുന്നു. അവര്‍ പഠിച്ച അടവെല്ലാം പ്രയോഗിച്ചു. ഓരോ ദിവസം കഴിയുന്തോറും അവന്റെ അധിക്രമങ്ങള്‍ കൂടി വരുന്നു. പോലീസില്‍ പരാതിപ്പെടണം എന്നാണ് അവന്റെ മര്‍ദ്ദനം ഏറ്റ കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നത്. അവന് ഇനിയും ഇതാവര്‍ത്തിച്ചാല്‍ മറ്റുകുട്ടികള്‍ അവരുടെ കുട്ടികളെ സ്കൂളില്‍ നിന്നും മാറ്റും. അല്ലാത്തപക്ഷം ഹര്‍ഷനെ മാറ്റണം. ഹര്ഷന്റെ മാതാപിതാക്കള്‍ വിഷമവൃത്തത്തിലായി.
ഹര്ഷന്, വളരെ ഊര്‍ജ്ജ്വസ്വലനാണ്. പക്ഷെ അവന്റെ അമ്മ പറയുമ്പോലെ അവന് അസ്വസ്ഥനാണ്. അക്ഷരങ്ങള്‍ എഴുതിയപ്പോള്‍ b d p q ്വ അക്ഷരങ്ങള്‍ തിരിഞ്ഞുപോയി. പക്ഷെ ഇടത് കൈപ്പത്തിയും വലത് കൈപ്പത്തിയും ചുരുട്ടി തള്ള വിരല്‍ ഉയര്‍ത്തി കാണിച്ചപ്പോള്‍ അവന് വളരെ വേഗം വ്യത്യാസം മനസ്സിലായി. കണ്ണാടിയിലെന്നപോലെ അവന്റെ തലച്ചോറില്‍ വീഴുന്ന ചിത്രങ്ങള്‍ ആണ് പ്രശ്നം. (mirror imaging) പഠനവൈകല്യത്തെക്കുറിച്ച് ഇവിടെ കുറച്ചുകൂടി വിശദമാക്കാം.
ഡിസ്ലെക്സിയ (Dyslexia) ഉള്ളവര്‍ അവര്‍ കാണുന്ന അക്ഷരങ്ങള്‍ തിരിച്ചെഴുതുന്ന പ്രവണതയാണ് 'മിറര്‍ ഇമേജിംഗ്' (Mirror imaging) അല്ലെങ്കില്‍ 'മിറര്‍ റൈറ്റിംഗ്' (Mirror writing). ഇതില്‍ കുട്ടികള്‍ 'b', 'd' പോലുള്ള അക്ഷരങ്ങളും ചില വാക്കുകളും കണ്ണാടിയില്‍ കാണുന്നത് പോലെ തിരിച്ചോ തലതിരിഞ്ഞോ എഴുതുന്നു. ഇത് കാഴ്ചയുടെ കുഴപ്പമല്ല, മറിച്ച് മസ്തിഷ്കം അക്ഷരങ്ങളെ തിരിച്ചറിയുന്നതിലും പ്രോസസ്സ് ചെയ്യുന്നതിലുമുള്ള ബുദ്ധിമുട്ടാണ്
ഡിസ്ലെക്സിയ (Dyslexia) വായനയെയും ഭാഷാ പ്രക്രിയകളെയും ബാധിക്കുന്ന പഠനവൈകല്യമാണ്. ഡിസ്ഗ്രാഫിയ (Dysgraphia) കൈയക്ഷരത്തെയും എഴുത്തുപരമായ പ്രകടനങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്. രണ്ടും വ്യത്യസ്തമായ ന്യൂറോളജിക്കല്‍ പഠനവൈകല്യങ്ങളാണ്. എങ്കിലും ഡിസ്ലെക്സിയ വായിക്കാനുള്ള ബുദ്ധിമുട്ടും ഡിസ്ഗ്രാഫിയ എഴുതാനുള്ള പ്രയാസവുമാണ് മുഖ്യമായും കാണിക്കുന്നത്.
ഫോണോളജിക്കല്‍ ഡിസ്ലെക്സിയ (Phonological Dyslexia) മലയാളത്തില്‍ സ്വരസൂചക ഡിസ്ലെക്സിയ അല്ലെങ്കില്‍ ശബ്ദശാസ്ത്രപരമായ വായനാവൈകല്യം എന്നറിയപ്പെടുന്നു. ഇത് ഒരു പ്രത്യേക പഠന വൈകല്യമാണ്. വാക്കുകളുടെ ശബ്ദങ്ങളും അവയെ സൂചിപ്പിക്കുന്ന അക്ഷരങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ ഇതുമൂലം ബുദ്ധിമുട്ട് നേരിടുന്നു.
മിക്കപ്പോഴും പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പഠിക്കാനും വായിക്കാനും ബുദ്ധിമുട്ടായതിനാല്‍ അവരുടെ മികവ് തെളിയിക്കാന്‍ കൂടുതല്‍ ഉത്സുകരാവുക മറ്റ് മേഖലകളിലായിരിക്കും. ഹര്ഷനും അത്തരം ഒരു കുട്ടിയാണ്. ഹര്‍ഷനോട് അവന്റെ വിനോദങ്ങളെക്കുറിച്ചും അവന്റെ സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു. അവന് ലോകം അറിയപ്പെടുന്ന എന്‍ജിനീയറാവണം. ആരും കണ്ടുപിടിക്കാത്ത കാര്യങ്ങള്‍ കണ്ടുപിടിക്കണം. അവന്റെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണക്കൂട്ടുകള്‍ ഏറെയാണ്. കുഞ്ഞുവാക്കുകള്‍ എഴുതാന്‍ കൊടുത്തപ്പോള്‍ അവന് എല്ലാ വാക്കിന്റേയും ആദ്യ അക്ഷരം ശരിയായി എഴുതി. ഇംഗ്ലീഷിന്റെ ഫൊണറ്റിക്സ് അവന് അറിയാം. പക്ഷെ അക്ഷരങ്ങള്‍ കൂട്ടി വായിക്കുമ്പോഴും എഴുതുമ്പോഴും അതേ ഫൊണറ്റിക്സിലാണ് എഴുതേണ്ടതെന്നും വായിക്കേണ്ടതെന്നും ഇന്നും നമ്മുടെ ഇംഗ്ലീഷ് അദ്ധ്യാപകര്‍ പഠിപ്പിക്കുന്നില്ലെന്നതിന്റെ പ്രശ്നം മാത്രമാണ് ഹര്ഷനെന്ന് വ്യക്തം. അത് പറഞ്ഞുകൊടുത്തപ്പോള്‍ ആള്‍ക്ക് വളരെ സന്തോഷം. അവന്റെ അമ്മയോട് ഫൊണറ്റിക്സ് അടിസ്ഥാനമാക്കി അവന് പറഞ്ഞുകൊടുക്കുന്നതെങ്ങനെ എന്ന് നിര്‍ദ്ദേശിക്കുക മാത്രമായിരുന്നു പിന്നെ എന്റെ ഉത്തരവാദിത്വം. ഒരു മാസം കൊണ്ട് ഫൊണറ്റിക്സ് പഠിച്ചിട്ട് വരാമെന്ന് പറഞ്ഞവന് യാത്രയായി. അവന് വേണ്ടതിലേറെ ബുദ്ധിയുണ്ടെന്നും വായിക്കാന്‍ പഠിച്ചാല്‍ പിന്നെ അവന് പഠനം എളുപ്പമാകുമെന്ന് തിരിച്ചറിഞ്ഞ അവന് ഇനി ആരേയും ചീത്തവിളിക്കില്ലെന്നും ഉപദ്രവിക്കില്ലെന്നും ഉറപ്പുതന്നു. അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും തലച്ചോര്‍ സഹകരിക്കില്ലെന്നും സ്വയം ആ അലസതയെ മറികടക്കാമെന്നും അവന് ആത്മവിശ്വാസത്തോടെ പറഞ്ഞിട്ടാണ് യാത്രയായത്. അടുത്ത സെഷനെത്തിയപ്പോള്‍ അവന് അക്ഷരങ്ങളുമായി സൗഹൃദത്തിലായിക്കഴിഞ്ഞിരുന്നു. ഇത്തരം പ്രശ്നമുള്ളവരാണ് പലപ്പോഴും ജീവിതകാലം മുഴുവന്‍ അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും പഠിക്കാത്തതിനാല്‍ കഷ്ടപ്പെടുന്നത്. Thressia N John (M):8547243223
#alcoholism, #alcoholandmentalhealth, #ptsd, #pocsocounselling, #counsellingpsychologist, #behaviourcorrecti
ontherapy, #ocd, #ocdcounselling, #ocdtherapy,
#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist#depressiontherapy,#traumatherapy,#familycounselling
#fear
#thressianjohn.

Comments
Post a Comment