Posts

Showing posts with the label internet addiction

നെറ്റില്‍ കുരുങ്ങിയ ഇര

Image
നമ്മുടെ സമൂഹത്തില്‍ നടമാടുന്ന മൂല്യച്ച്യൂതികള്‍ക്ക് ചുക്കാന്‍പിടിക്കുകയോ ,   അവയെ പരിപോക്ഷിപ്പിക്കുകയോ ചെയ്യുന്നതില്‍ സുപ്രധാനപങ്കു വഹിക്കുന്നതില്‍ മാദ്ധ്യമങ്ങള്‍ ,  സിനിമ ,   സീരിയല്‍ തുടങ്ങി സോഷ്യല്‍ മീഡിയകള്‍വരെയുള്ള നവവികസനത്തിന്റെതെന്നു നാം കരുതുന്ന ഉപകരണങ്ങള്‍ വിജയിക്കുന്നത് നോക്കിക്കാണേണ്ടുന്ന ഒന്നാണ്.  ഇങ്ങനെ അവര്‍ അവരുടെ പ്രശസ്തിക്കും ,   സര്‍ക്കുലേഷനും ,   പണസമ്പാദനത്തിനും വേണ്ടി ഒരുക്കുന്ന ഹോമകുന്ഡത്തില്‍ വീണു വെന്തെരിഞ്ഞു വെണ്ണീറാകുന്നത് നാം കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിക്കുന്ന നമ്മുടെ കുഞ്ഞുമക്കളാണ്.  അങ്ങനെയുള്ള നിരവധിസംഭവങ്ങള്‍ എന്റെ മുന്നില്‍ മിക്കവാറും എത്താറുമുണ്ട്.  അത്തരം ഒരനുഭവം ഞാനിവിടെ കുറിക്കാം.   ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ രണ്ടു മക്കളില്‍ ഇളയവളാണ് അശ്വതി.  നഗരത്തിലെ സമ്പന്നരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പ്ലസ് വണ്ണിലാണ് അവള്‍ പഠിക്കുന്നത്. സോഷ്യല്‍ മീഡിയായില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതില്‍ ആയിരുന്നു അവള്‍ ആഹ്‌ളാദം കണ്ടെത്തിയിരുന്നത്. തന്റെ മറ്റു സഹപാഠികളുമായി നിരന്തരം വാട്സ്സപ്...

Internet Addiction Disorder

Image
                    ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഡിസ്ഓര്‍ഡര്‍ ഒരാള്‍ സധാസമയവും Whatsapp ഉം Facebook ഉം, Instagarm ഉം പോലെയൂള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംങ്ങ് സൈറ്റുകളിലൂടെ സഞ്ചരിച്ചുകൊണ്ടെയിരിക്കുകയാണെങ്കില്‍ സംശയിക്കേണ്ടിയിരിക്കുന്ന അഡിക്ഷന്‍ ആയിരിക്കാം എന്ന്.  ഓരോ അഞ്ചുമിനുറ്റിലും തനിക്കുവരുന്ന മെസ്സേജുകള്‍ നോക്കിക്കൊണ്ടെയിരിക്കുക, വരുന്ന മെസ്സേജുകള്‍ക്കെല്ലാം മറുപടി കൊടുത്തുകൊണ്ടെയിരിക്കുക, തുടര്‍ച്ചയായി ഓണ്‍ലൈന്‍ വീഡിയോ ഗെയിം കളിക്കുക തുടങ്ങിയവയെല്ലാം ഇന്റര്‍നെറ്റ് അഡിക്ഷന്റെ ലക്ഷണങ്ങളാണ്. മറ്റ് ചിലര്‍ക്ക് നെറ്റ് ഷോപ്പിംഗ് ആണ് ഹരം.  ഇന്റര്‍നെറ്റിലെ നിങ്ങളുടെ പ്രവര്‍ത്തികള്‍ എന്തുതന്നെയായാലും അതില്‍ നിര്‍ബന്ധിത സ്വഭാവം (compulsive ) ഉണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ ഇന്റര്‍നെറ്റിന്റെ അടിമയാണെന്നാണ്. നമ്മുടെ നാട്ടിലെ Counselling Centre കളില്‍ എത്തുന്ന കേസ്സുകളില്‍ നല്ലൊരു ശതമാനം ആളുകളും കൗമാരക്കാരോ യുവജനങ്ങളോ ആണ്. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ സമയത്ത് ഇന്റര്‍നെറ്റില്‍ തട്ടിവീണുപോകുന്നവരുടെ ജീവിതം പലപ്പോഴും എന്നന്നേക്കും വഴിമ...