Internet Addiction Disorder

                   ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഡിസ്ഓര്‍ഡര്‍



ഒരാള്‍ സധാസമയവും Whatsapp ഉം Facebook ഉം, Instagarm ഉം പോലെയൂള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംങ്ങ് സൈറ്റുകളിലൂടെ സഞ്ചരിച്ചുകൊണ്ടെയിരിക്കുകയാണെങ്കില്‍ സംശയിക്കേണ്ടിയിരിക്കുന്ന അഡിക്ഷന്‍ ആയിരിക്കാം എന്ന്.  ഓരോ അഞ്ചുമിനുറ്റിലും തനിക്കുവരുന്ന മെസ്സേജുകള്‍ നോക്കിക്കൊണ്ടെയിരിക്കുക, വരുന്ന മെസ്സേജുകള്‍ക്കെല്ലാം മറുപടി കൊടുത്തുകൊണ്ടെയിരിക്കുക, തുടര്‍ച്ചയായി ഓണ്‍ലൈന്‍ വീഡിയോ ഗെയിം കളിക്കുക തുടങ്ങിയവയെല്ലാം ഇന്റര്‍നെറ്റ് അഡിക്ഷന്റെ ലക്ഷണങ്ങളാണ്. മറ്റ് ചിലര്‍ക്ക് നെറ്റ് ഷോപ്പിംഗ് ആണ് ഹരം. 

ഇന്റര്‍നെറ്റിലെ നിങ്ങളുടെ പ്രവര്‍ത്തികള്‍ എന്തുതന്നെയായാലും അതില്‍ നിര്‍ബന്ധിത സ്വഭാവം (compulsive ) ഉണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ ഇന്റര്‍നെറ്റിന്റെ അടിമയാണെന്നാണ്.


നമ്മുടെ നാട്ടിലെ Counselling Centre കളില്‍ എത്തുന്ന കേസ്സുകളില്‍ നല്ലൊരു ശതമാനം ആളുകളും കൗമാരക്കാരോ യുവജനങ്ങളോ ആണ്. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ സമയത്ത് ഇന്റര്‍നെറ്റില്‍ തട്ടിവീണുപോകുന്നവരുടെ ജീവിതം പലപ്പോഴും എന്നന്നേക്കും വഴിമാറിപ്പോകുകയോ നഷ്ടപ്പെടുകയോ ചെയ്‌തെന്നു വരും. 

നെറ്റ് അഡിക്ഷന്റെ ലക്ഷണങ്ങള്‍

തലച്ചോറ് മയക്കുമരുന്നിനോട് എങ്ങനെയാണോ പ്രതികരിക്കുന്നത് അതേപോലെതന്നെയാണ് Video Game Addiction നോടും Internet Addiction നോടും പ്രതികരിക്കുന്നത്. 

ഒട്ടുമിക്ക കേസ്സുകളിലും ഉറക്കത്തിന്റെ സമയക്രമം മാറിയിട്ടുണ്ടാവും. രാത്രി വളരെ വൈകി മാത്രം ഉറങ്ങാന്‍ കിടക്കുന്ന ഇവര്‍ പകല്‍ ഉച്ചയാകുമ്പോഴെ ഉറക്കം ഉണരാറുള്ളു.  പകല്‍ജീവികളായ മനുഷ്യന്റെ ജീവിതം ക്രമത്തിലെ ഈ മാറ്റം മറ്റു വല വിധത്തിലും മാനസീകവും ശാരീരികവുമായി ദോഷമുണ്ടാക്കും. 

Depression(വിഷാദം), ഉറക്കമില്ലായ്മ, അസ്വസ്ഥത, ശ്രദ്ധയില്ലായ്മ, അകാരണമായ ദേഷ്യം, വിശപ്പില്ലായ്മ, ഓര്‍മ്മശക്തി നഷ്ടപ്പെടുക. അങ്ങനെ ലക്ഷണങ്ങള്‍ ഒന്നോ അതിലധികമൊ പ്രകടിപ്പിച്ചേക്കാം. 

Counselling the Addict ( ചികിത്സ)

Detoxification (ശൂദ്ധീകരിക്കുക) എന്ന രീതിയാണ് ഒരു അഡിക്ടിന് ആവശ്യം.  ഒരു വ്യക്തിയുടെ തനത് സ്വഭാവത്തെ, ജീവിതരീതിയെ മാറ്റിമറിച്ചത് എന്താണോ അത് എത്രമാത്രം ആ വ്യക്തി എന്ന നിലയില്‍ ദോഷം ചെയ്‌തോ അതില്‍ നിന്നും കരകയറമെങ്കില്‍ ആ വ്യക്തി എന്താണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിന് ഉതകുന്ന തരത്തിലുള്ള തെറാപ്പികള്‍ ഉപയോഗിക്കേണ്ടിവരും.  അഡിക്ഷന്‍ ആ വ്യക്തിയുടെ വ്യക്തിത്വത്തെ എത്രമാത്രം സ്വാധീനം ചലുത്തിയിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും കൗണ്‍സലിംഗിന്റെ എണ്ണവും ദൈര്‍ഘ്യവും. 


Sahaya's Therapeutic Counselling Centre

Mulamkadakam, 

Kollam-12

Phone: 0474 2797223

Mobile: 8547243223

--------------------------

Municipal Complex, Kayamkulam


 


Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism