Posts

Showing posts with the label Anger Management Therapy

Anger Management for better life/ ശാന്തമായ ജീവിതത്തിന് കോപത്തെ നിയന്ത്രിക്കണം

Image
  കോപം ആക്രമണോത്സഹതയെ പ്രോത്സാഹിപ്പിക്കുന്നു. സന്തോഷം, സങ്കടം, വെറുപ്പ്, ഉത്കണ്ഠ പോലെ മനുഷ്യന്റെ ഒരു വികാരമാണ് കോപം    ജീവിതപ്രശ്‌നങ്ങളെ നാം എങ്ങനെ നേരിടുന്നത് പല തരത്തിലാണ്. പ്രശ്‌നങ്ങളില്‍ നിന്നും ഓടി ഒളിക്കാം,  മനഃസാന്നിദ്യത്തോടെ നേരിടാം, അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ മരവിച്ച് നിഷ്‌കൃയമായിരിക്കാം. (fight, flight or freeze response).  ഇവിടെ ഒരു പ്രശ്‌നത്തെ നേരിടുക എന്നത് കൊണ്ട് ഉദ്ദേശിച്ചത് കലഹിക്കുകയോ, കായികമായി നേരിടുന്നതോ അല്ല.  സാമൂഹിക നിയമങ്ങള്‍ക്കനുസരിച്ച് അനീതിക്കെതിരെ പ്രവര്‍ത്തിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്.  പക്ഷെ പലപ്പോഴും അരുതാത്തതോ, വേണ്ടാത്തതോ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമുക്ക് കോപം വരും. ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ നമ്മള്‍ കോപത്തെ എങ്ങനെ നേരിടുന്നു എന്നത് വളരെ പ്രധാനമാണ്.  എന്നാല്‍ നിരന്തരം കോപത്തില്‍ കഴിയുക എന്നതും, അമിതമായി കോപം പ്രകടിപ്പിക്കുക എന്നതും സമൂഹത്തിനും വ്യക്തിയ്ക്കും ദോഷമാണ്. നിരന്തരം കോപാവസ്ഥയില്‍ കഴിയുന്ന ഒരാളില്‍ 'Stress hormonse' അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും അത് നമ്മുടെ 'Short-term memory' യ...