exposure to sex- a reason for anti social behaviour (1)
ഇന്റര്‍നെറ്റ് രതിവൈകൃതങ്ങളുടെ ഉപയോഗവും കൗമാരപ്രായക്കാരുടെ മാനസീകാരോഗ്യവും ലോകത്തെ സെക്‌സ് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയോ, വരുമാനമോ ഇന്നും അധികമാരുടെയും ചര്‍ച്ചാവിഷയമല്ല. പക്ഷെ മൊബൈല്‍ ഫോണിന്റെ വളര്‍ച്ചയോടെ സെക്‌സ് ഇന്ഡസ്ട്രിയ്ക്ക് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായത്. ഏത് ഗ്രാമത്തിലും network കണക്ഷന്‍ കിട്ടുന്ന അവസ്ഥ വന്നപ്പോള്‍ കൊച്ചുകുട്ടികളുടെ കൈയ്യിലും ഫോണ്‍ വന്നുപെട്ടു. gadget കളെക്കുറിച്ച് പൊതുവെ അറിവ് കുറഞ്ഞ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ നിയന്ത്രിക്കാന്‍ പറ്റാതായി. വളരെ കുഞ്ഞുപ്രായത്തിലെ pornography യുടെ ഇരയായി മാറുന്ന ഈ പുതു തലമുറ ജീവിതത്തിന്റെ, കുടുംബത്തിന്റെ, ലോകത്തിന്റെ രീതികളില്‍ പുതിയ വെല്ലുവിളിയാണ്. മാതാപിതാക്കള്‍ക്ക് മുന്നില്‍ സ്വന്തം മക്കള്‍, അവരുടെ മക്കള്‍ അല്ലാതായിമാറുന്ന കാഴ്ചയാണ് നാം ദിനം പ്രതി കാണുന്നത്. തങ്ങളുടെ സ്വന്തം കുട്ടിയുടെ DNA ടെസ്റ്റ് ചെയ്യണം എന്നു പോലും ആവശ്യപ്പെടുന്ന മാതാപിതാക്കളെയും നമുക്ക് കാണേണ്ടതായി വരുന്നു. മയക്കുമരുന്ന് ഉപഭോക്താവിന് ഉത്തേജനം നല്കും പോലെതന്നെയാണ് പോണോഗ്രഫിയും. ഒരിക...