exposure to sex- a reason for anti social behaviour (1)
ഇന്റര്‍നെറ്റ് രതിവൈകൃതങ്ങളുടെ ഉപയോഗവും കൗമാരപ്രായക്കാരുടെ മാനസീകാരോഗ്യവും
ലോകത്തെ സെക്‌സ് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയോ, വരുമാനമോ ഇന്നും അധികമാരുടെയും ചര്‍ച്ചാവിഷയമല്ല. പക്ഷെ മൊബൈല്‍ ഫോണിന്റെ വളര്‍ച്ചയോടെ സെക്‌സ് ഇന്ഡസ്ട്രിയ്ക്ക് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായത്. ഏത് ഗ്രാമത്തിലും network കണക്ഷന്‍ കിട്ടുന്ന അവസ്ഥ വന്നപ്പോള്‍ കൊച്ചുകുട്ടികളുടെ കൈയ്യിലും ഫോണ്‍ വന്നുപെട്ടു. gadget കളെക്കുറിച്ച് പൊതുവെ അറിവ് കുറഞ്ഞ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ നിയന്ത്രിക്കാന്‍ പറ്റാതായി. വളരെ കുഞ്ഞുപ്രായത്തിലെ pornography യുടെ ഇരയായി മാറുന്ന ഈ പുതു തലമുറ ജീവിതത്തിന്റെ, കുടുംബത്തിന്റെ, ലോകത്തിന്റെ രീതികളില്‍ പുതിയ വെല്ലുവിളിയാണ്. മാതാപിതാക്കള്‍ക്ക് മുന്നില്‍ സ്വന്തം മക്കള്‍, അവരുടെ മക്കള്‍ അല്ലാതായിമാറുന്ന കാഴ്ചയാണ് നാം ദിനം പ്രതി കാണുന്നത്. തങ്ങളുടെ സ്വന്തം കുട്ടിയുടെ DNA ടെസ്റ്റ് ചെയ്യണം എന്നു പോലും ആവശ്യപ്പെടുന്ന മാതാപിതാക്കളെയും നമുക്ക് കാണേണ്ടതായി വരുന്നു. മയക്കുമരുന്ന് ഉപഭോക്താവിന് ഉത്തേജനം നല്കും പോലെതന്നെയാണ് പോണോഗ്രഫിയും. ഒരിക്കല്‍ ഒരു നോക്ക് കണ്ടാല്‍ പലരും നിരന്തരം സെക്‌സ് വീഡിയോകളുടെ അടിമകളായി മാറുന്നതായാണ് കണ്ടുവരുന്നത്.
തന്റെ ജനിതികത്തില്‍ ഉറങ്ങിക്കിടക്കുന്ന ബുദ്ധിവൈഭവം എന്തെന്ന് കണ്ടെത്തേണ്ടുന്ന (identity creation), മനുഷ്യജന്മത്തിലെ ഏറ്റവും സുപ്രധാനമായി കാലഘട്ടമാണ് കൗമാരം. കൗമാരത്തില്‍ ഒരു വ്യക്തിയുടെ പ്രവര്‍ത്തിയേയും ചിന്തയേയും സ്വാധീനിക്കുന്നത് എന്താണോ അത് ആ വ്യക്തിയുടെ ജീവിതത്തിലുടനീളം തീവ്ര സ്വാധീനം ചലുത്തുന്നതായിട്ടാണ് കണ്ടുവരുന്നത്. മറ്റു ജീവികളിലെ ഈ ഒരു പ്രായം; അതായത് കുട്ടിത്തം വിട്ടു, പക്വത ആര്‍ജിക്കുന്നതിന് മുമ്പുള്ള ജീവിതഘട്ടത്തില്‍ സന്താനോല്പാദനപരമായ പ്രവര്‍ത്തികളിലേയ്ക്ക് പോകാറില്ല. ശാരീരികമായും മാനസീകമായും പക്വമായശേഷമാണ് അതിന് മുതിരുക. രതി എന്നത് സ്‌നേഹത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നടക്കുന്ന ഒരു സ്വഭാവികകൃത്യമാണ്. അതിനെ കൃത്രിമമായി ഉത്തേജിപ്പിക്കാനും, അതിന് അടിമപ്പെടുത്താനും അതുമൂലം കച്ചവടം പൊടിപൊടിക്കാനുമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് ഇന്റര്‍നെറ്റിന്റെ ലോകത്തിലെ നല്ലൊരു ശതമാനം വെബ് സൈറ്റുകളും.
''അസമയത്ത് അരുത്'' എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടില്‍. മാനസീകമായി പക്വമാകുന്നതിന് മുമ്പുള്ള രതിവൈകൃതങ്ങളിലേയ്ക്കുള്ള ഈ ചുവടുവെപ്പ് ഒരു മനുഷ്യജന്മത്തെത്തന്നെ വിഷലിബ്ദമാക്കിമാറ്റും. ഒരുപക്ഷെ പിന്നീടൊരിക്കലും അതില്‍ നിന്നും കരകയറാന്‍ പറ്റാതെ ഒരു സാമൂഹ്യവിരുദ്ധന്റേയോ, ഒരു കുറ്റവാളിയുടേയോ വേഷമാവും അവന്‍ എടുത്തണിയുക.
(തുടരും....സെക്‌സ് വീഡിയോയുടെ ഉപഭോക്താവ് ആക്രമണകാരിയാവുന്നതെങ്ങനെ?)
Sahaya's Therapeutic Counselling Centre
SMRA:122, Mulamkadakam,
Kollam-12
Phone: 0474 2797223
Mobile: 8547243223
--------------------------
Municipal Complex, Kayamkulam
Comments
Post a Comment