Posts

Showing posts with the label #learningdifficulty

പഠനവൈകല്യം (Dyslexia)

Image
പഠനവൈകല്യം (ഡിസ്‌ലെക്‌സിയ) നമ്മുടെ പള്ളിക്കൂടങ്ങളിലെ അദ്ധ്യാപകരെല്ലാം അദ്ധ്യാപക പരീശീലനം നേടിയവരാണ്. കുട്ടികളുടെ സൈക്കോളജിയും പഠിക്കുന്നുണ്ട്.  എന്നിട്ടും പഠനവൈകല്യ(ഡിസ്‌ലെക്‌സിയ)മുള്ള കുട്ടികളെ തിരിച്ചറിയുന്നതിനൊ അവരെ എങ്ങനെ അതില്‍ നിന്നും മുക്തമാക്കാമൊന്നൊ നമുക്ക് വലീയ ധാരണയില്ല. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 'താരേ സെമീന്‍ പര്‍' എന്ന ഹിന്ദി സിനിമ പഠനവൈകല്യമുള്ള കുട്ടിയെ ആധാരമാക്കിയുള്ളതായിരുന്നു. പക്ഷെ ഇന്നും നമ്മുടെ പ്രബുദ്ധ കേരളീയര്‍ പോലും സ്വന്തം കുഞ്ഞുങ്ങളുടെ ഈ അവസ്ഥയെ ശരിയായ വിധം മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.  പഠനവൈകല്യത്തെ ബുദ്ധിവൈകല്യമെന്ന് മുദ്രകുത്തപ്പെടുകയും സാന്ദര്‍ഭികമായി അത് ഒരുവിധം ധരണം ചെയ്യുകയും ചെയ്ത ചരിത്രമാണ് എനിക്കുള്ളതെന്നതിനാല്‍ത്തന്നെ വളരെ കൗതുകത്തോടെയാണ് ഇത്തരം കേസുകളെ കാണുന്നത്.  ''അവന്‍ സദാനേരവും ഓടിക്കൊണ്ടിരിക്കും, സ്‌കൂളിലെ നോട്ട്‌സ് എഴുതുകയില്ല. പഠിക്കാനവന് വലീയ ബുദ്ധിമുട്ടാണ്.  കളിപ്പാട്ടം വാങ്ങിക്കൊടുത്താല്‍ രണ്ടു ദിവസം കൊണ്ട് അതെല്ലാം പിച്ചിപ്പറിക്കും.  അതേ സ്പീഡില്‍ അതെല്ലാം വീണ്ടും കൂട്ടിയോജിപ്പിച്ച് ചിലപ്പ...

പഠിച്ചു മടുത്ത കുട്ടി (Exam Fear)

Image
പഠിച്ചു മടുത്ത കുട്ടി (Exam Fear)   നിത്യജീവിതത്തില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ഒരു ഡോക്ടറും പഠനകാലത്ത് റാങ്ക് വാങ്ങിയിരുന്നവരാണോ എന്ന് അന്വേഷിക്കാറില്ല.  ജീവിതസാഹചര്യങ്ങളില്‍ നമ്മള്‍ സമീപിക്കുന്ന ഒരാളുടേയും പഠനകാലത്തെ കഴിവുകളെക്കുറിച്ചോ മാര്‍ക്കിനെ ക്കുറിച്ചോ ആരും തിരക്കാറില്ല.  റാങ്ക് വാങ്ങുന്നവരെല്ലാം ജീവിതവിജയം നേടുന്നവരാണ് അല്ലെങ്കില്‍ അവരാണ് മിടുക്കരെന്ന അബദ്ധധാരണയിലാണ് നമ്മള്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്നത്. അത്തരം ചിന്തകള്‍ കൂടുകൂട്ടിയ മനസ്സുമായി സ്വയം ഇകഴ്ത്തലുകളുടെ പാതാളക്കുഴിയിലകപ്പെട്ട ഒരു കുട്ടിയാണ് എന്റെ മുമ്പിലിരുന്നു ദീനം ദീനം കരയുന്നത്.  മാര്‍ക്ക് വാങ്ങാനാകാത്തവരെല്ലാം മണ്ടന്മാരാണ്. താനും അത്തരം ഒരു മണ്ടനാണ്. തന്റെ തലച്ചോറില്‍ ഒന്നും permanent memory യിലേയക്ക് ശേഖരിക്കപ്പെടുന്നില്ല.  പഠിച്ചിട്ട് ഇനി കാര്യമൊന്നുമില്ല എന്നു തുടങ്ങി ആദവിന് പറയാനും സങ്കടപ്പെടാനും നൂറു കാരണങ്ങളുണ്ട്.  താന്‍ ജീവീതം നശിപ്പിക്കുകയാണ്.  പരീക്ഷ ഇങ്ങ് അടുത്തെത്തി. ഇനി പഠിക്കാനൊന്നും സമയമില്ല.  അതുകൊണ്ട് കൗണ്‍സലിംഗിനും തനിക്ക് സമയമില്ല.  ആദവിന് കഠിന...