Posts

Showing posts with the label Transegenter

പെണ്ണാകാന്‍ ആഗ്രഹിച്ച മോഹിനി ആട്ടക്കാരന്‍.(Yukthirekha April 2021)

Image
ഒരു കൊച്ചു പെണ്‍കുട്ടി കല്ലുകള്‍ പെറുക്കി കളിക്കുന്നതിനി ടയില്‍ കല്ലുകള്‍ക്ക് മുല്ലപൂവിന്റെ ഗന്ധം അനുഭവപ്പെട്ടു. അതെങ്ങനെ സംഭവിച്ചു എന്ന് കുട്ടി കല്ലുകളോട് ചോദിച്ചു. കല്ലുകള്‍ പറഞ്ഞു ഇന്നലെ ഒരു കുട്ടി ഞങ്ങളുടെ സമീപത്ത് കുറേ മുല്ല പൂക്കള്‍ കൊണ്ടുവന്നിട്ടു. ആ സുഗന്ധമാണ് ഞങ്ങള്‍ക്ക് കിട്ടിയത്.  കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ക്ക് ചീഞ്ഞ മുട്ടയുടെ ദുര്‍ഗ്ഗന്ധമായിരുന്നു. ആരോ ചീഞ്ഞ മുട്ടകള്‍ ഞങ്ങള്‍ക്കരുകില്‍ കൊണ്ടിട്ടിരുന്നു.  (ഈസോപ്പുകഥ) കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് റിട്ടയേഡ് അദ്ധ്യാപകരായ നമ്പതികള്‍  എന്നെ കാണാനെത്തി.  അവര്‍ക്ക് ഒരു മകനാണുള്ളത്. കോളേജ് അദ്ധ്യാപകനായ സോമന്‍.  പക്ഷെ വിവാഹം ചെയ്യാന്‍ ആള്‍ക്ക് താല്പര്യമില്ല. എങ്ങനെയെങ്കിലും മോനെകൊണ്ട് വിവാഹം കഴിപ്പിക്കാനായാണ് നാട്ടിലെ ദേവാലയങ്ങളിലെ നേര്‍ച്ചകാഴ്ചകള്‍ക്കെല്ലാം ഒടുവില്‍ എന്നെ തേടിയെത്തിയിരിക്കുന്നത്.  വിവരവും പക്വതയുമുള്ള ഒരു കോളേജ് അദ്ധ്യാപകനെകൊണ്ട് വിവാഹം കഴിപ്പിക്കക എന്ന ഹെര്‍ക്കുലീന്‍ റ്റാസ്‌ക് ആണ് ഇവര്‍ എനിക്കായി കൊണ്ടുവന്നിരിക്കുന്നത്. പ്രായത്തോടൊപ്പം ശാരീരിക അസ്വസ്തതകള്‍ അവരെ പിടികൂടിയിരിക്...