Posts

Showing posts from March, 2024

Depression

വിഷാദ രോഗത്തിന്റെ പിടിയിലമരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണ്.  കടുത്ത സമ്മര്‍ദ്ദങ്ങളൊ, സാഹചര്യങ്ങളൊ, ജീവിതത്തില്‍ പെട്ടെന്നു വന്ന വേദനാകരമായ മാറ്റങ്ങളൊ, പ്രിയപ്പെട്ടവരുടെ വേര്‍പാടോ ഒക്കെയാവാം ഇതിനുള്ള കാരണം.   സിനിമ കണ്ടോ, യാത്ര ചെയ്തോ, സുഹൃത്തുക്കളോട് സംസാരിച്ചോ ഈ അവസ്ഥയെ മറി കടക്കാം എന്ന് കരുതി നമ്മളും ചുറ്റുമുള്ളവരും ഇതിനെ  നിസ്സാരമായി കാണും;  എന്നാല്‍ പതുക്കെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ, ജോലി ചെയ്യാന്‍ കഴിയാതെ, ദിനചര്യകളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്നേക്കാം. സാധാരണ നമുക്ക് ചില സമയങ്ങളില്‍ ഉണ്ടാകുന്ന നിരാശയെ വിഷാദമായി കാണാന്‍ കഴിയില്ല. എന്നാല്‍ തുടര്‍ച്ചയായി അത്തരം നിരാശകള്‍  നില നില്‍ക്കുകയും വല്ലാതെ കരച്ചിലും സങ്കടവും തോന്നുകയും, ഉറക്കം നഷ്ടപ്പെടുകയോ കൂടുതല്‍ ഉറങ്ങുകയോ, വിശപ്പ് തീരെ ഇല്ലാതെ ഇരിക്കുകയോ അമിത വിശപ്പ് തോന്നുകയോ ഒക്കെ ചെയ്യമ്പോള്‍,  വിഷാദ രോഗം സംശയിക്കുക! വല്ലാതെ negative ചിന്തകള്‍ മനസ്സിനെ കീഴ്പ്പെടുത്തുത് മൂലം തന്നെ യാതൊന്നിനും കൊള്ളില്ലെന്നും ജീവിതം നിരത്ഥകമാണെന്നും തോന്നിയേക്കാം. പൂര്‍വ്വകാല ജീവിതത്

പ്രണയ ഭ്രാന്തോ പ്രതികാരമോ?

Image
 പ്രണയ ഭ്രാന്തോ പ്രതികാരമോ? ജീനയ്ക്ക് തീരെ വിശപ്പില്ല. വിശക്കാതെ എങ്ങനെ ഭക്ഷണം കഴിക്കും. ദിവസം മുഴുവന്‍ കിടന്നുറങ്ങാനാണിഷ്ടം. മുഖം ആകെ വീങ്ങിയിരിക്കുന്നു. അവളുടെ നിര്‍ജ്ജീവമായ കണ്ണുകള്‍ കരയാന്‍ മറന്നു. നിര്‍വ്വികാര മുഖം അവളിലെ മരവിപ്പ് വിളിച്ചുപറയുന്നുണ്ട്. തലച്ചോറില്‍ വികാരവിചാരങ്ങളെല്ലാം നിശ്ചലമായപോലെ  അമ്മ ജീനയെക്കാള്‍ പേടിച്ച മട്ടുണ്ട്.  അവരോട് പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞിട്ട് ജീനയോട് സംസാരിച്ചു.  ജീന ഒരു ആര്‍ക്കിടെക്ട് ആണ്.  ചെറുപ്പം മുതലെ അവള്‍ നല്ല മിടുക്കിയായിരുന്നു പഠിക്കാനും കളിക്കാനും എല്ലാം. എന്ത് കൈയ്യില്‍ കിട്ടിയാലും അതുകൊണ്ട് ഒരു മനോഹര കലാരൂപം സൃഷ്ടിക്കുമവള്‍.  കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അവള്‍ ഒരു അത്ഭുതമായിരുന്നു.  സുഹൃത്തുക്കളുടെയും അദ്ധ്യാപകരുടെയും  ജന്മദിനങ്ങള്‍ വന്നാല്‍ ഒരു മനോഹര കലാരൂപമായിരിക്കും അവര്‍ക്ക് അവള്‍ സമ്മാനിക്കുക.  ജീനയുടെ പ്രിയപ്പെട്ട കൂട്ടുകാരുടെയെല്ലാം വീടുകളിലെ ഷോക്കേസ്സുകളില്‍ അവളുടെ കലാസൃഷ്ടികള്‍ കയറിക്കൂടി.  കോളേജിലെത്തിയപ്പോള്‍ അവളുടെ പ്രോജക്ട് വര്‍ക്കുകള്‍ കണ്ട് സഹപാഠികള്‍ക്കെല്ലാം അസൂയയും അരാധനയുമെല്ലാം വേണ്ടതിലേറെയുണ്ടായിരുന്നു.  പല

സ്വയം നിസ്സഹായനായ ഭര്‍ത്താവ്

Image
  പ്രകാശ് ആകെ നിര്‍വ്വികാരനാണ്. ഭാര്യ ഉരുള്‍പ്പൊട്ടിയപോലെ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്.  കുറ്റപ്പെടുത്തലുകളുടെ കല്ലും ചരലും ചേര്‍ന്ന കലക്കവെള്ളം പ്രകാശിനെ തകര്‍ക്കാനുള്ള സര്‍വ്വ പരിശ്രമവും നടത്തുന്നുണ്ട്.  ഇനിയും തകരാനൊന്നും അവശേഷിക്കുന്നില്ലെന്ന മുഖഭാവമാണവന്. ഭാര്യയുടെ വാക്കുകള്‍ക്ക് ഒരു അര്‍ദ്ധവിരാമം വീണപ്പോള്‍ അയാള്‍ പിറുപിറുത്തു. 'I can't help myself'. എനിക്കും തോന്നി അയാള്‍ കരകയറാന്‍ പറ്റാതെ വീണുപോയിരിക്കുന്നു. ഒരു കച്ചിത്തുരമ്പും കിട്ടിയില്ല.  പലവട്ടം പറഞ്ഞു എനിക്ക് ആരുടെയെങ്കിലും സഹായം വേണമെന്ന്.  ഭാര്യ അവഗണിച്ചു. പകരം കുറെയേറെ ഉപദേശിച്ചു.  വീണ്ടും ആവര്‍ത്തിച്ചാല്‍ ഇങ്ങനെ ആയിരിക്കുകയില്ല പ്രതികരണം എന്ന് താക്കീത് നല്കി. അയാള്‍ സ്വയം ആരുടേയും സഹായം തേടാന്‍ മുതിര്‍ന്നില്ല.  ഭാര്യയുടെ വാക്കുകളോ താക്കീതുകളോ  അയാളുടെ ഹൃദയസ്പന്ദനങ്ങളെ മാറ്റിയതുമില്ല.  അവിടെ താളവും സ്വരവും സ്പന്ദനങ്ങളും മാറിയിട്ടിപ്പോള്‍ നീണ്ട 5 വര്‍ഷമായിരിക്കുന്നു.  പ്രകാശും വീണയും പോസ്റ്റ് ഗ്രാജ്വേഷന്‍ ഒരേ കോളേജിലായിരുന്നു.  തുടര്‍ന്ന് ഇരുവരും ജോലിതേടലായി. രണ്ടു വര്‍ഷത്തെ നിരന്തര പരിശ്രമത്തിനൊടുവില്‍ പ്രക

Life Reconstruction Therapy

Image