Depression


വിഷാദ രോഗത്തിന്റെ പിടിയിലമരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയാണ്.  കടുത്ത സമ്മര്‍ദ്ദങ്ങളൊ, സാഹചര്യങ്ങളൊ, ജീവിതത്തില്‍ പെട്ടെന്നു വന്ന വേദനാകരമായ മാറ്റങ്ങളൊ, പ്രിയപ്പെട്ടവരുടെ വേര്‍പാടോ ഒക്കെയാവാം ഇതിനുള്ള കാരണം. 

 സിനിമ കണ്ടോ, യാത്ര ചെയ്തോ, സുഹൃത്തുക്കളോട് സംസാരിച്ചോ ഈ അവസ്ഥയെ മറി കടക്കാം എന്ന് കരുതി നമ്മളും ചുറ്റുമുള്ളവരും ഇതിനെ  നിസ്സാരമായി കാണും;  എന്നാല്‍ പതുക്കെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ, ജോലി ചെയ്യാന്‍ കഴിയാതെ, ദിനചര്യകളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്നേക്കാം.

സാധാരണ നമുക്ക് ചില സമയങ്ങളില്‍ ഉണ്ടാകുന്ന നിരാശയെ വിഷാദമായി കാണാന്‍ കഴിയില്ല. എന്നാല്‍ തുടര്‍ച്ചയായി അത്തരം നിരാശകള്‍  നില നില്‍ക്കുകയും വല്ലാതെ കരച്ചിലും സങ്കടവും തോന്നുകയും, ഉറക്കം നഷ്ടപ്പെടുകയോ കൂടുതല്‍ ഉറങ്ങുകയോ, വിശപ്പ് തീരെ ഇല്ലാതെ ഇരിക്കുകയോ അമിത വിശപ്പ് തോന്നുകയോ ഒക്കെ ചെയ്യമ്പോള്‍,  വിഷാദ രോഗം സംശയിക്കുക!

വല്ലാതെ negative ചിന്തകള്‍ മനസ്സിനെ കീഴ്പ്പെടുത്തുത് മൂലം തന്നെ യാതൊന്നിനും കൊള്ളില്ലെന്നും ജീവിതം നിരത്ഥകമാണെന്നും തോന്നിയേക്കാം. പൂര്‍വ്വകാല ജീവിതത്തിലെ ചീത്ത കാര്യങ്ങള്‍ ഓര്‍മ്മവരുകയും തന്നെ ആര്‍ക്കും ഇഷ്ടമില്ലെന്ന് തോന്നുകയും ചെയ്തേക്കാം. പതുക്കെ ആത്മഹത്യയിലേക്കു നമ്മെ നയിച്ചേക്കാം. 

വിഷാദത്തിലേയ്ക്ക് കൂപ്പുകുത്തുവര്‍ ആദ്യം ചെയ്യേണ്ടത് നല്ലൊരു സൈക്കോളജിസ്റ്റിനെ കാണുകയെതാണ്. കടുത്ത വിഷാദരോഗത്തിന് കാരണമായതെന്തെന്ന് കണ്ടെത്തി രോഗത്തില്‍ നിന്നും കരകയറ്റാനായി തെറാപ്പോട്ടിക് കൗസലിംഗിന് വിധേയമാകേണ്ടതാണ്. 

 പലപ്പോഴും നിങ്ങള്‍ക്ക് വലീയ വിഷയമായി തോന്നുന്ന വിഷയത്തിന് നിസ്സാരമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടായേക്കാം. തക്കസമയത്ത് വേണ്ട സഹായം സ്വീകരിക്കാതെയിരിക്കുതന്ന്   പലപ്പോഴുംmajor depressive disorderലിലേക്ക് കൂപ്പുകുത്തുകയും കൗസലിംഗിനോടൊപ്പം മരുന്നിന്റെ സഹായവും ആവശ്യമായി വരുകയും ചെയ്തേക്കാം.

ഡിപ്രഷനില്‍ നിന്നും പുറത്ത് കടന്ന് ജീവിതത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുന്നത്ര വേഗത്തില്‍ നൂതന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക

Thressia N John

Hypnotherapist & Counselling Psychologist

tessionline@yahoo.com

8547243223

'Sahaya's Therapeutic Counselling Centre

Kollam/   -8547243223

#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist

www.onlinesahaya.org


Comments

Popular posts from this blog

റയാനയുടെ ദുഃഖം

Affective Realism