Posts

Showing posts from March, 2021

ഇന്റര്‍നെറ്റിന്റെ ഇരകള്‍

Image
ഇന്റര്‍നെറ്റിന്റെ ഇരകള്‍   ഇന്റര്‍നെറ്റ് എന്നാല്‍ ഗൂഗിളും, ഫേസ്ബുക്കും, വാട്‌സ്ആപ്പും, വിക്കിപീഡിയയും ആമസോണും എല്ലാം ചേര്‍ന്ന് ഒരു സേര്‍ച്ച് എന്‍ജിന്‍ കൊണ്ടുവന്നു തരുന്നതെല്ലാമാണ്. വാസ്തവത്തില്‍ ഇന്റര്‍നെറ്റിന്റെ ചെറിയ ഒരു അംശം മാത്രമായ ഇത് മൊത്തം  ഇന്റര്‍നെറ്റിന്റെ വെറും 4 % മാത്രമുള്ള Surface Web ആണ്. ഇന്റര്‍നെറ്റിന്റെ 90% വുമുള്ളത് Deep Web ലാണ്. നമ്മുടെ പാസ്‌വേഡുകള്‍, ബാങ്ക് ഇടപാടുകള്‍, ഇ-മെയിലുകള്‍, ചാറ്റ് മെസ്സേജുകള്‍  ബ്ലോഗ് ഡ്രാഫ്റ്റുകള്‍  ഇതെല്ലാം അതില്‍ പെടും. സേര്‍ച്ച് എന്‍ജില്‍ വഴി സേര്‍ച്ച് ചെയ്താല്‍ കിട്ടാത്തവയാണ് ഇത്തരം ഡാറ്റ.  ബാക്കിയുള്ള 6% ഇന്റര്‍നെറ്റ് ഡാറ്റയും ഉള്ളത് Dark Web എന്നറിയപ്പെടുന്ന ഇരുണ്ട അറകളിലാണ്. ഗ്യാംപ്ലിംഗ്, പാസ്സ്‌വേഡ് ഹാക്ക്, നിരോധിക്കപ്പെട്ട മയക്കുമരുന്ന് വ്യാപാരത്തിന്റെ നിരവധി നിഗൂഡ വഴികള്‍, തോക്ക് വ്യാപാരം, ഹാക്ക് ചെയ്യപ്പെട്ട ബാങ്ക് കാര്‍ഡുകള്‍, കൊലപാതകം, ലൈഗിക അതിക്രമങ്ങള്‍ തുടങ്ങി വിഭ്രാന്തി ജനിപ്പിക്കുന്ന അവിശ്വസനീയവും നിയമവിരുദ്ധവും ക്രൂരവുമായ നിരവധി ഇടപാടുകളുടെ ഒരു മായികലോകമാണ് ഡാര്‍ക്ക് വെബ് എന്നറിയപ്പെടുന്ന 6% വരുന്ന ഈ മായികപ്രപഞ്ചം.  ഈ

ഭയത്തിന്റെ കാരണമെന്ത്?

Image
ഭയത്തിന്റെ കാരണമെന്ത്? ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അതിന്റെ തലച്ചോറില്‍ നമ്മള്‍ നിറക്കുന്നത് ഭയമാണ്.  പ്രകൃതിയിലെ പ്രതിഭാസങ്ങളെ മനസ്സിലാകാത്ത കുഞ്ഞുമനസ്സ് ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുമ്പോള്‍ ഭയം നിറഞ്ഞ മാതാപിതാക്കളും സമൂഹവും കുഞ്ഞിന് മനസ്സിലാകാത്ത കാരണങ്ങള്‍ ആയിരിക്കും പറഞ്ഞുകൊടുക്കുക. അത്തരം ഉത്തരങ്ങളൊന്നും യുക്തിസഹമായി ചിന്തിക്കാനോ മനസ്സിലാക്കാനോ,  പാകമാകാത്ത കുഞ്ഞുമനസ്സിന് അംഗീകരിക്കേണ്ടി വരും.  മനസ്സ് നിറയെ ജീവിതത്തെക്കുറിച്ചും, മരണത്തെക്കുറിച്ചും, രോഗങ്ങളെക്കുറിച്ചുമെല്ലാം ഭീതിയുമായി ജീവിക്കുന്ന മുതിര്‍ന്നവര്‍ അവരുടെ ഭയം മാറ്റാനായി ആശ്രയിക്കുന്ന ദൈവങ്ങളേയും, വേദപുസ്തകങ്ങളേയും, ദൈവങ്ങളെ പ്രസാദിപ്പിക്കാനായി അവലംബിക്കുന്ന പൂജാവിധികളെയുമെല്ലാം ഇളം തലമുറയ്ക്ക് പറഞ്ഞുകൊടുക്കുകയും ഇത്തരം കാര്യങ്ങളിലൊന്നും ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് അനുശാസിക്കുകയും ചെയ്യും.  ചോദ്യങ്ങള്‍ക്ക് പകരം അനുസരണയുടെ വിത്ത് പാകിയ കുഞ്ഞുമനസ്സുകളില്‍ ആചാരങ്ങള്‍ക്കനുസരിച്ച് മാത്രം ജീവിക്കുക എന്ന ഒരു വഴിയെ ജീവിതത്തിലുള്ളു എന്ന മിത്യാധാരണ ജന്മമെടുക്കും.   സമൂഹത്തിലെ അധികാരവര്‍ഗ്ഗം, അധികാരം സ്ഥാപിക്കാനും നിലനിര്‍ത്താന

ഭയം/Fear

Image
ഭയം ജീവിതത്തിന്റെ ഏറ്റവും അവശ്യഘടകമാണ്  ഭയം . ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ജീവിക്കാനും ഒക്കെ  ഭയം  വേണം.  പക്ഷെ  ഭയം  നിത്യജീവിതത്തെ ബിദ്ധിമുട്ടിലാക്കുന്ന തരത്തില്‍ അമിതമായാല്‍ ജീവിതം ദുസ്സഹമാകും. നമ്മില്‍ പലര്‍ക്കും പല തരത്തിലുള്ള പേടിയാണ്. വസ്തുക്കളെ പേടി, ജീവികളെയും മൃഗങ്ങളേയും പേടി, ഇരുട്ടിനെ പേടി, വെള്ളത്തെ പേടി, പരീക്ഷാപേടി, സദസ്സിനെ പേടി, ആള്‍ക്കൂട്ടത്തെ പേടി, ഉയരത്തെ പേടി, മരിക്കാന്‍ പേടി,  ആത്മാക്കളെ പേടി, ദൈവങ്ങളെ പേടി അങ്ങനെ പോകുന്നു പേടിയുടെ നീണ്ട പട്ടിക.  പേടി ഒരു പരിധിവരെ  ജീവിതത്തില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നമുക്ക് പ്രേരണ നല്കുന്നു. പക്ഷെ പലരുടേയും പേടിയുടെ ആരോഗ്യകരമായ അതിര്‍വരമ്പുകള്‍ കടന്ന് കഴിയുമ്പോള്‍ നിത്യജീവിതത്തിലെ സന്തോഷത്തെതന്നെ  പേടി നഷ്ടപ്പെടുത്തുന്നതായാണ് കണ്ടുവരുന്നത്.   തോല്‌വിയെ പേടിച്ച് പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍,  മറ്റുള്ളവര്‍ എന്തു പറയും എന്ന പേടി മൂലം ആരേയും അഭിമുഖീകരിക്കാന്‍ കഴിയാത്തവര്‍, പ്രാണികളേയും മൃഗങ്ങളേയും പേടിക്കുന്നത് മൂലം അവയോടൊന്നും അടുക്കാന്‍ കഴിയാത്തവര്‍, ആള്‍കൂട്ടത്തോടുള്ള പേടിമൂലം വീടിനുള്ളല്‍ തന്നെ അടച്ചിരിക്കുന്നവര്‍

സ്റ്റോക്‌ഹോം സിന്‍ഡ്രം/stockholm syndrome

Image
സ്റ്റോക് ‌ ഹോം സിന് ‍ ഡ്രം (Published in Yukthirekha, March 2021) 1973- ല് ‍ എറിക് ഓല് ‍ സണ് ‍ എന്നൊരാള് ‍  സ്വീഡനിലെ സ്റ്റോക് ‌ ഹോമില് ‍ ഒരു ബാങ്ക് കവര് ‍ ച്ച ചെയ്യാന് ‍ ശ്രമിക്കുകയും , ബാങ്കിലെ നാല് ജോലിക്കാരെ ബന്ദികളാക്കുകയും ചെയ്തു .  പിന്നീട് ഓല് ‍ സണോടൊപ്പം തന്റെ മിത്രമായ ക്ലാര് ‍ ക്ക് ഒലോഫ് ‌ സണും ചേര് ‍ ന്ന് .  6 ദിവസം ഓല് ‍ സണും ചങ്ങാതിയും നാല് ബന്ദികളോടൊപ്പം ബാങ്കിനുള്ളില് ‍ കഴിഞ്ഞു .  ഈ ആറ് ദിവസങ്ങള് ‍ ക്ക് ശേഷം അധികൃതര് ‍ ബന്ദികളെയും കൊള്ളക്കാരേയും പിടികൂടിയപ്പോഴേയ്ക്കും ബന്ദികളാക്കപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥര് ‍ തങ്ങളെ ബന്ദികളാക്കിയ കൊള്ളക്കാരുമായി മാനസീകമായി അടിമപ്പെട്ടിരുന്നു .  കൊള്ളക്കാര് ‍ ക്കെതിരെ സാക്ഷി പറയുവാന് ‍ ഈ നാല് ബാങ്ക് ഉദ്യോഗസ്ഥരും തയ്യാറായില്ല എന്നതാണ് ആശ്ചര്യകരമായ വസ്തുത .    ഈ സംഭവത്തിന് ശേഷം സമാനതകളുള്ള മറ്റ് പല കേസ്സുകളിലും , ബന്ധികള് ‍ അവരെ ബന്ദികളാക്കിയവരുമായി മാനസീകമായി അടുക്കുന്നതായും ബന്ദികളാക്കിയവര് ‍ എത്ര കൊടിയ പീഡനം ഏല്പിച്ചാലും അതില് ‍ നിന്നും രക്ഷപെടാന് ‍ ശ്രമിക്കാതെ വീണ്ടും വീണ്ട