സ്റ്റോക്‌ഹോം സിന്‍ഡ്രം/stockholm syndrome

സ്റ്റോക്ഹോം സിന്ഡ്രം (Published in Yukthirekha, March 2021)


1973-ല്എറിക് ഓല്സണ്എന്നൊരാള്‍  സ്വീഡനിലെ സ്റ്റോക്ഹോമില്ഒരു
ബാങ്ക് കവര്ച്ച ചെയ്യാന്ശ്രമിക്കുകയും, ബാങ്കിലെ നാല് ജോലിക്കാരെ ബന്ദികളാക്കുകയും ചെയ്തുപിന്നീട് ഓല്സണോടൊപ്പം തന്റെ മിത്രമായ ക്ലാര്ക്ക് ഒലോഫ്സണും ചേര്ന്ന്.  6 ദിവസം ഓല്സണും ചങ്ങാതിയും നാല് ബന്ദികളോടൊപ്പം ബാങ്കിനുള്ളില്കഴിഞ്ഞു ആറ് ദിവസങ്ങള്ക്ക് ശേഷം അധികൃതര്ബന്ദികളെയും കൊള്ളക്കാരേയും പിടികൂടിയപ്പോഴേയ്ക്കും ബന്ദികളാക്കപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥര്തങ്ങളെ ബന്ദികളാക്കിയ കൊള്ളക്കാരുമായി മാനസീകമായി അടിമപ്പെട്ടിരുന്നുകൊള്ളക്കാര്ക്കെതിരെ സാക്ഷി പറയുവാന് നാല് ബാങ്ക് ഉദ്യോഗസ്ഥരും തയ്യാറായില്ല എന്നതാണ് ആശ്ചര്യകരമായ വസ്തുത

 

സംഭവത്തിന് ശേഷം സമാനതകളുള്ള മറ്റ് പല കേസ്സുകളിലും, ബന്ധികള്അവരെ ബന്ദികളാക്കിയവരുമായി മാനസീകമായി അടുക്കുന്നതായും ബന്ദികളാക്കിയവര്എത്ര കൊടിയ പീഡനം ഏല്പിച്ചാലും അതില്നിന്നും രക്ഷപെടാന്ശ്രമിക്കാതെ വീണ്ടും വീണ്ടും പീഡനം ഏല്ക്കാനായി സ്വയം നിന്നു കൊടുക്കുന്നതായും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്താലും കുറ്റവാളിക്കെതിരെ മൊഴികൊടുക്കാനോ കേസ്സിന് പോകാനോ തയ്യാറാകില്ല എന്ന് മാത്രമല്ല, അവരെ സംരക്ഷിക്കാന്ആണ് പലപ്പോഴും താല്പര്യം പ്രകടിപ്പിക്കുകഈവിധം പീഡകനുമായി രൂപപ്പെടുന്ന മാനസീക അടിമത്വത്തെ സ്റ്റോക്ഹോം സിന്ഡ്രം എന്ന പേരിലാണ് അറിയപ്പെടുന്നത്ഇത്തരത്തിലൊരു കേസ്സാണ് എനിക്ക് ഇന്ന് നിങ്ങളുമായി പങ്കുവെക്കാനുള്ളത്.

 

കുറച്ച് മാസങ്ങള്ക്ക് മുമ്പ് എന്നെ കാണാനായി ഒരു പെണ്കുട്ടി തന്റെ അമ്മൂമ്മയോടൊപ്പം വന്നു. പ്രശ്നമെന്തെന്ന് താന്തന്നെ പറഞ്ഞുകൊള്ളാം എന്ന നിബന്ധനയില്അമ്മൂമ്മയെ പുറത്ത് ഇരുത്തിഅമ്മൂമ്മ അറിയാത്ത എന്തോ ആണ് പെണ്കുട്ടിയ്ക്ക് പറയാനുള്ളതെന്ന് തോന്നി എനിക്ക്.  14 വയസ്സുള്ള പെണ്കുട്ടിയെ നമുക്ക് അലീന എന്ന് വിളിക്കാം. അലീന ആകെ ഭയന്നിരിക്കുംപോലെ തോന്നി. 9-ാം ക്ലാസ്സില്പഠിക്കുന്ന തനിക്ക് ഒന്നും പഠിക്കാന്പറ്റുന്നില്ല. കഴിഞ്ഞ വര്ഷം വരെ വലിയ കുഴപ്പമില്ലാതെ പഠിച്ചിരുന്നതാണ്. ഒന്നിലും ശ്രദ്ധിക്കാന്പറ്റുന്നില്ല. ഇങ്ങനെയായാല്അടുത്ത വര്ഷം 10-ാം ക്ലാസ്സില്ഞാന്തോറ്റുപോകും  ഇങ്ങനെ അലീന പറഞ്ഞുതുടങ്ങിഅലീനയുടെ മനസ്സിനെ എന്താണ് അലോസരപ്പെടുത്തുന്നത് എന്നാരാഞ്ഞപ്പോള്ഉത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നുകുറച്ച് കരഞ്ഞുകഴിഞ്ഞ് അലീന വീണ്ടും പറഞ്ഞുതുടങ്ങിഅലീനയുടെ അച്ഛന്എന്ജിനീയറാണ്ഗള്ഫിലാണ് ജോലി ചെയ്യുന്നത്അമ്മ ബാങ്ക് ജീവനക്കാരിയാണ്അലീനയുടെ അമ്മൂമ്മ അലീനയുടെ അമ്മാവനോടൊപ്പം മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്രണ്ടു വര്ഷമെ ആയുള്ളു അവര്പുതിയ വീട് വെച്ചിട്ട്. അതുവരെ അലീനയും അമ്മയും അമ്മൂമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പുതീയ വീട്ടിലേയ്ക്ക് താമസം മാറിയപ്പോഴാണ് അമ്മയ്ക്ക് വീടിനടുത്തുള്ള ബാങ്കിലേയ്ക്ക് ട്രാന്സ്ഫര്കിട്ടിയത്എല്ലാം കൊണ്ടും സുഖം

 

 കണക്കില്വളരെ മോശമാണ് അലീന. അലീനയെ കണക്കു പഠിപ്പിക്കാനായി അമ്മ ഒരു അദ്ധ്യാപകന്റെ സഹായം തേടിആദ്യമൊക്കെ പഠിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താല്പര്യംപക്ഷെ പിന്നീട് അദ്ദേഹം തന്റെ അമ്മയുമായി കൂടുതല്അടുക്കുന്നുവോ എന്ന സംശയമായി  അലീനയ്ക്ക്. ക്ലാസ്സില്ലാത്ത ദിവസം നീണ്ട മണിക്കൂറുകള്അമ്മ അദ്ദേഹത്തെ വിളിക്കുന്നതായും അലീനയ്ക്ക് മനസ്സിലായി. പിന്നെ പിന്നെ ട്യൂഷന്കഴിഞ്ഞാലും സാര്പോകാതെയായിഅമിതമായ സ്വാതന്ത്ര്യം അയാള്പ്രകടിപ്പിക്കാന്തുടങ്ങി.   പക്ഷെ അതിനേക്കാളുപരി അലീനയെ വിഷമിപ്പിച്ചത് തന്റെ അമ്മയുടെ ശരീരത്തില്പലപ്പോഴായി കണ്ട മുറിപാടുകളാണ്. ചുണ്ട് പലവട്ടം രക്തം പൊടുഞ്ഞിരിക്കുന്നത് കണ്ട് ചോദിച്ചപ്പോഴെല്ലാം അമ്മ പറഞ്ഞത് ഭക്ഷണം കഴിച്ചപ്പോള്കടിച്ചുപോയതാണ് എന്നാണ്പക്ഷെ കഴിത്തിലും മറ്റും കണ്ട പാടുകള്അലീനയെ ആശയകുഴപ്പത്തിലാക്കികൊതുകു കടിച്ചതാണ് എന്ന അമ്മയുടെ വാക്കുകള്അലീനയ്ക്ക് വിശ്വാസമായില്ല. പോകെ പോകെ അലീനയ്ക്ക് തന്റെ വലീയ വീട് വലീയ കുഴപ്പമായിട്ടാണ് തോന്നിയത്. തന്നെ പഠിക്കാനിരുത്തിയിട്ട് ബെഡ്റൂമില്കയറുന്ന ഇരുവരും തിരികെ വരുന്നത് വളരെ സമയത്തിന് ശേഷമാണ്ചിലരാത്രികളില്അലീനയുടെ വീട്ടിലെ ഗസ്റ്റ് റൂമില്അയാള്ഉറങ്ങാനും തുടങ്ങി.   അങ്ങനെയുള്ള ദിവസങ്ങളില്അച്ഛന്റെ വീഡിയോകോള്അറ്റന്റ് ചെയ്യാന്അലീനയെ അമ്മ അനുവദിക്കാറില്ലഅച്ഛനോട് തന്റെ വീട്ടില്നടക്കുന്ന കാര്യങ്ങള്ഒന്നും പറയരുതെന്ന് താക്കീത് ചെയ്തിരുന്നു അലീനയുടെ അമ്മതന്റെ അച്ഛനോടെന്നപോലെ അമ്മ ആയാള്ക്ക് സ്വാതന്ത്ര്യം കൊടുക്കുന്നത് അലീനയ്ക്ക് അംഗീകരിക്കാനായില്ല. അത് വെറുപ്പായി പ്രകടമായിതുടങ്ങിസദാനേരവും വഴക്കായി വീട്ടില്‍.  അലീനയെ ഭീതിയിലാഴ്ത്തിയത് തന്റെ അമ്മയുടെ ശരീരത്തില്കണ്ട മറ്റ് മുറിവുകളാണ്. ചിലപ്പോള്അമ്മ നടക്കാന്കഷ്ടപ്പെടുന്നു. ചില ദിവസം കൈ അനക്കാന്വയ്യാത്ത അവസ്ഥ. ശരീരഭാഗങ്ങളില്ചതഞ്ഞത്പോലെയുള്ള പാടുകള്‍.  എന്താണ് തന്റെ അമ്മയ്ക്ക് സംഭവിക്കുന്നത് എന്ന ചിന്ത അലീനയുടെ സ്വസ്തത കെടുത്തിഎത്രതന്നെ വയ്യെങ്കിലും എങ്ങനെയാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന് മാത്രം അമ്മ പറയുന്നില്ലതന്റെ കണക്ക് സാര്തന്നെ പഠിപ്പിക്കാന്ഇനി വരണ്ട. താന്ഇനി കണക്ക് പഠിക്കുന്നില്ല എന്നെല്ലാം അലീന കട്ടായം പറഞ്ഞിട്ടും അമ്മ അയാളെ പറഞ്ഞു വിടുന്നുമില്ല. അമ്മയുടെ ശരീരത്തിലെ മുറിവുകളുടെയെല്ലാം ഉത്തരവാദി തന്റെ കണക്കു സാര്ആണെന്ന് അലീന വിശ്വസിച്ചു.  

 

പക്ഷെ ഇതിനെക്കുറിച്ച് ഒരക്ഷരം അലീന ആരോടും പറഞ്ഞില്ല. ആകെ വീര്പ്പ് മുട്ടിയപ്പോഴാണ് അമ്മൂമ്മയോട് തനിക്ക് പഠിക്കാന്പറ്റുന്നില്ല, ഒന്നു കൗണ്സലിംഗിന് കൊണ്ടുപോകാമോ എന്ന് അലീന ചോദിച്ചത്അടുത്ത സിറ്റിംഗിന് അലീനയോടൊപ്പം അമ്മ എത്തിയത് അലീനയുടെ നിര്ബന്ധത്തിന് വഴങ്ങിയാണ്    അലീനയ്ക്ക് അഹംങ്കാരം മൂലമാണ് പഠിക്കാന്പറ്റാത്തതെന്നാണ് അലീനയുടെ അമ്മയുടെ ന്യായികരണം. നീണ്ടു നേരത്തെ കഠിന പരിശ്രമം വേണ്ടിവന്നു അവരുടെ പ്രിതിരോധത്തിന്റെ കോട്ട തകര്ത്ത്, രഹസ്യങ്ങളുടെ ഭാണ്ഡക്കെട്ട് അഴിപ്പിക്കാനായി

 

അലീനയുടെ കണക്ക് സാര്തന്റെ സഹപാഠിയായിരുന്നു. പക്ഷെ ഇപ്പോള്മാത്രമാണ് കൂടുതല്അടുത്തത്. വീട്ടില്വേണ്ടത്ര സ്വകാര്യതയുള്ളത് കൊണ്ട് പതുക്കെ പതുക്കെ അവരുടെ അടുപ്പത്തിന് അതിര്വരമ്പുകള്ഇല്ലാതായി. കൊച്ചു കൊച്ചു നുള്ളിലാണ് ആദ്യം തുടങ്ങിയത്. വേദനിക്കുന്നു എന്ന് പറഞ്ഞപ്പോള്അരുമയോടെ തലോടിതന്നു. പിന്നെ അത് ചുംബനമായി. ചുണ്ട് കടിച്ചു മുറിക്കുന്ന തരത്തില്ആണ് ചുംബനങ്ങള്‍. ചിലപ്പോള്അത് കഴുത്തിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഏല്ക്കേണ്ടി വരുംപക്ഷെ അപ്പോഴൊക്കെ പ്രേമപൂര്വ്വം തലോടി തരുന്നത് അയാളുടെ അഭ്യാസമായിരുന്നു.   അയാള്ഗസ്റ്റ് റൂമില്കഴിയുന്ന രാത്രികളില്യഥേഷ്ടം രതിക്രീഡകളില്ഏര്പ്പെട്ടുപക്ഷെ അപ്പോഴൊക്കെ ചെറിയ കാര്യങ്ങളുടെ പേരില്വഴക്കിട്ടു. വഴക്ക് മര്ദ്ദനത്തിലാണ് അവസാനിക്കുകനന്നായി വേദനിപ്പിക്കുക. പിന്നെ സ്നേഹത്തോടെ തലോടി തരുക. തന്റെ നഖങ്ങളില്പോളീഷ് ഇട്ടു തരിക, തലമുടി ചീകിതരുക ഇതൊക്കെയായിരുന്നു അയാളുടെ പ്രകൃതം. തന്റെ ഭര്ത്താവിന്റെ കാര്യമോ മറ്റു പുരുഷന്മാരുടെ കാര്യമോ മിണ്ടുന്നത് പോലും അയാള്ക്ക് ഇഷ്ടമായിരുന്നില്ല. അപ്പോഴൊക്കെ ചീത്ത വിളിച്ചും തന്റെ ചുണ്ട് കടിച്ചുപൊട്ടിച്ച് രക്തം കുടിച്ചുമാണ് പ്രതികരിക്കുന്നത്അയാളെ ഒഴിവാക്കനോ കാണാതെ ഇരിക്കാനോ തന്നെക്കൊണ്ടാവില്ല എന്ന് സ്ത്രീ തീര്ത്തു പറഞ്ഞു

 

തന്റെ കുടുംബത്തെക്കുറിച്ചോ, കുഞ്ഞിനെക്കുറിച്ചോ ഒന്നും ചിന്തിക്കാനോ നല്ല തീരുമാനങ്ങള്എടുക്കുവാനോ പറ്റാത്ത മാനസീകാവസ്ഥ.   നിരന്തരം പീഡനം അനുഭവിച്ചിട്ടും അടിമത്വം ഇഷ്ടപ്പെടുന്ന ദുരവസ്ഥ. സ്റ്റോക്ക് ഹോം സിന്ഡ്രത്തിന്റെ ഉത്തമ ഉദാഹരണമാണ് അലീനയുടെ അമ്മയടേത് എന്ന് എനിക്ക് മനസ്സിലായിസ്വയം തീര്ത്ത കാരാഗൃഹത്തില്നിന്നും രക്ഷപ്പെടുത്തുക എന്റെ മുന്നില്ഒരു വെല്ലുവിളിയായിമൂന്നു മാസത്തെ നിരന്തര പരിശ്രമത്തിനൊടുവില്മാറ്റങ്ങള്കണ്ടുതുടങ്ങികണക്ക് സാറിനെ പറഞ്ഞയക്കാനുള്ള മാനസ്സീകാവസ്ഥ അലീനയുടെ അമ്മയ്ക്ക് കൈവന്നുഅമ്മയുടെ മാറ്റം അലീനയിലും മാറ്റമുണ്ടാക്കിനഷ്ടപ്പെട്ട പ്രസന്നഭാവങ്ങളും കഴിവുകളും  വീണ്ടെടുത്ത അലീനയും തന്റെ അടിമത്വമനോഭാവം കൈവെടിഞ്ഞ് കുടുംബത്തെ സ്നേഹിക്കാന്തുടങ്ങിയ അമ്മയും എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്

 

അവസാനമായി അലീന തന്റെ അച്ഛനോടും അമ്മയോടും ഒപ്പം ആണ് ക്ലിനിക്കിലെത്തിയത്തന്റെ മകളുടെ പഠിക്കാനുള്ള താല്പര്യക്കുറവിനെ മാറ്റിത്തന്നതിന് നന്ദി പറയാനാണ് അച്ഛന്വന്നത്. ഭാര്യയുടെ യഥാര്ത്ഥ മാനസ്സീകാവസ്ഥ എന്തായിരുന്നു എന്ന് അദ്ദഹം അറിഞ്ഞിരുന്നില്ലഅത് ഇനി അറിയിക്കേണ്ടതില്ലെന്ന് എനിക്കും തോന്നിഅച്ഛനും അമ്മയും കാണാതെ കണ്ണിറുക്കി ഒരു ഫ്ളയിംഗ് കിസ്സും തന്ന് പുഞ്ചിരിയോടെ അലീന യാത്രയായി.  

 

Thressia N John

Counselling Psychologist

Sahaya's Therapeutic Counselling Centre,

Kayamkulam/ Kollam

8547243223, 0474 2797223 


Comments

  1. നന്നായിരിക്കുന്നു. എല്ലാ ആശംസകളും

    ReplyDelete

Post a Comment

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism