ദുരന്തസ്മരണകള്‍ളോട് വിട




 ദുരന്തസ്മരണകള്‍ളോട് വിട

മനുഷ്യന്റെ വ്യക്തിത്വം നിയന്ത്രിക്കുന്നത് അവന്റെ ഇന്ദ്രീയങ്ങള്‍ വഴി തലച്ചോറിലെത്തുന്ന സന്ദേശങ്ങളാണ്.  ഓരോ ശബ്ദവും, ചിത്രവും, ഗന്ധവും, സ്പര്‍ശനവും രുചിയുമെല്ലാം പരസ്പരം ആശയവിനിമയം ചെയ്തതിന്റെ ആകെത്തുകയാണ് ആ നിമിഷത്തിലെ വ്യക്തി.  തലച്ചോറിലെത്തുന്ന സന്ദേശങ്ങളില്‍ ഹാനികരമായ വിധത്തില്‍ എന്തെങ്കിലും സന്ദേശമുണ്ടെങ്കില്‍ അത്തരം സന്ദേശങ്ങള്‍ തലച്ചോറില്‍ പ്രതിബിംബിക്കുകയും ആ വ്യക്തിയുടെ ചിന്താരീതിയിലും സ്വഭാവത്തിലും വ്യതിയാനം സംഭവിക്കുകയും ചെയ്തേക്കാം. എന്താണ് തനിക്ക് പറ്റിയതെന്നോ എങ്ങനെ അതില്‍നിന്നും കരകയറാമെന്നോ യാതൊരു ഊഹവും കാണുകയുമില്ല. 

മോനു എന്നാണ് അവനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്.  സ്‌കൂള്‍ കലോത്സവങ്ങളില്‍ നിറഞ്ഞുനിന്ന പ്രതിഭ. സഹപാഠികളുടേയും അദ്ധ്യാപകരുടേയും അഭിമാനവും അഹങ്കാരവുമായ മോനുവിന്റെ വടിവൊത്ത ശരീരവും അനായാസ ചലനങ്ങളും ഭാവപകര്‍ച്ചയുമെല്ലാം മറ്റു പലര്‍ക്കും അസൂയയ്ക്കാണു വഴിമരുന്നിട്ടത്.

പ്ലസ്സ് 2 വരെ അവന് സ്വാഭിമാനത്തിന് അതിരുകളില്ലായിരുന്നു.  അദ്ധ്യാപകരുടെ പ്രശംസകള്‍ വേണ്ടതിലേറെ അനുഭവിച്ചിരുന്ന അവന്‍ വളരെ പ്രതീക്ഷകളോടെയാണ് തമിഴ്നാട്ടിലൊരു എന്‍ജിനീയറിംഗ് കോളേജില്‍ ചേര്‍ന്നത്.  വീടുവിട്ടുനില്ക്കേണ്ടിവരുന്നതിന്റെ ഏങ്ങലടികള്‍ അവന്റെ ഹൃദയത്തില്‍ ഒതുക്കിയാണ് അവന്‍ അവിടെത്തിയത്.  കറച്ചുദിവസങ്ങള്‍ക്കൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ അവന്‍ ഭോതിക്കാന്‍ തുടങ്ങി. സ്വയം സൂക്ഷിച്ചിരുന്ന പെരുമാറ്റചട്ടങ്ങളുടെ താളവും നിയന്ത്രണങ്ങളും അവന്‍ ഓര്‍ത്തതേയില്ല.  സുഹൃത്തുക്കളുടെ പ്രേരണയില്‍ അരുതെന്ന് അന്നുവരെ കരുതിയിരുന്ന പലതും രുചിക്കാനും അനുഭവിക്കാനുമുള്ള മാനസീകാവസ്ഥയിലേയ്ക്ക് അവന്റെ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിട്ടു.

ഹിപ്നോട്ടിസം ചെയ്യുമോ എന്ന ആവശ്യവുമായാണ് മോനു ക്ലിനിക്കിലെത്തിയത്.  മനസ്സില്‍ എന്തൊക്കെയൊ പ്രശ്നങ്ങള്‍ അലട്ടുന്നു. നാലു വര്‍ഷമായിട്ട് ഗല്‍ഫിലാണ് ജോലി ചെയ്യുന്നത്. ആളുകളെ അഭിമുഖീകരിക്കാന്‍ പറ്റുന്നില്ല. വല്ലാതെ വിയര്‍ക്കുകയും വിറക്കുകയും ചെയ്യുന്നു. സംസാരിക്കാനും പറ്റില്ല. അതുകൊണ്ടുതന്നെ നല്ല ജോലിയിലേയ്ക്ക് മാറാനാകുന്നില്ല. ഇന്റര്‍വ്യുവില്‍ പങ്കെടുക്കാതെ പിന്നെങ്ങനെ ജോലി കിട്ടും. 


പ്രാഥമിക സെഷനുകള്‍ക്ക് ശേഷം തെറാപ്പോട്ടിക് സെഷന്‍ ചെയ്യാമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ മോനു വീണ്ടും ഹിപ്പ്നോട്ടിക് തെറാപ്പിയെക്കുറിച്ച് ചോദിച്ചു. ഗസ്റ്റാള്‍ട്ട് തെറാപ്പിയിലൂടെ മാറ്റാവുന്ന പ്രശ്നങ്ങളെയുള്ളുവെന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ അവശേഷിക്കുന്നുവെങ്കില്‍ ഹിപ്നോതെറാപ്പി ആവാമെന്നും  നിര്‍ദ്ദേശിച്ചപ്പോള്‍ മോനു സഹകരിക്കാന്‍ തയ്യാറായി.  നീണ്ട രണ്ടു മണിക്കൂര്‍ ആണ് ആ ചെറുപ്പക്കാരന്‍ സ്വന്തം പ്രതിരൂപവുമായി സംസാരിച്ചത്. മനസ്സില്‍ അടച്ചുസൂക്ഷിച്ചിരുന്ന ഇരുണ്ടനിമിഷങ്ങള്‍, മനസ്സിനെ സദാ കുത്തിനോവിച്ചിരുന്ന വഴിവിട്ട കോളേജ് ജീവിതത്തിന്റെ ദുരനുഭവങ്ങള്‍.  കൂട്ടുകാരുടെ പ്രേരണയില്‍ അവന്റെ Locus of control നഷ്ടപ്പെട്ട നിമിഷങ്ങള്‍ എല്ലാം അവന്‍ ഒന്നൊന്നായി പറഞ്ഞുകൊണ്ടേയിരുന്നു. നീണ്ട എട്ടു വര്‍ഷങ്ങള്‍ താന്‍ പേറിയിരുന്ന കുറ്റബോധത്തിന്റെ ചുമടിറക്കിവെച്ച് മനസ്സമാധാനത്തോടെ മുന്നോട്ടു ജീവിക്കുകയെ ഇനി മുന്നില്‍ വഴിയുള്ളു വെന്നും അല്ലെങ്കില്‍ മനസ്സിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും  അവന്റെ തിരിച്ചറിവ് സെഷനില്‍ ഉടനീളം അവനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.  അവസാനം സ്വയം ക്ഷമിക്കാമെന്നും ഇനിയും ജീവിതം നശിപ്പിക്കരുതെന്നും ദൃഢനിശ്ചയത്തോടെ തെറാപ്പി അവസാനിപ്പിച്ച മോനു നീണ്ടനേരം മിണ്ടാതെ തരിച്ചിരുന്നു.  വലിയൊരു ഭാരം ഇറക്കിവെച്ചപോലെ തോന്നുന്നു മാം. ജീവിതം ഒരുപാട് പാഴായി. ജോലിയില്‍ എത്രയെ അവസരങ്ങള്‍ വന്നു അപ്പോഴൊക്കെ എന്നെ പുറക്കോട്ടു വലിച്ചത് എനിക്കുണ്ടായിരുന്ന കുറ്റബോധമാണ് എന്നവന്‍ പറഞ്ഞപ്പോള്‍ എനിക്ക് ജിജ്ഞാസയായി. ആരെയെങ്കിലും അപായപ്പെടുത്തിയോ എന്ന ചോദ്യത്തിനവന്‍ അല്ലെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.  ആരെയെങ്കിലും ചതിച്ചോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി.  സുഹൃത്തുക്കളുടെ പ്രേരണയുല്‍ സ്വവര്‍ഗ്ഗരതിയിലേര്‍പ്പെട്ടതാണ് അവനില്‍ കുറ്റബോധത്തിന് കാരണമായിരുന്നത്. ആ കോളേജിലെത്തുംവരെയുണ്ടായിരുന്ന മോനുവിന് അങ്ങനൊരു കൃത്യം ചെയ്യാനാകുമായിരുന്നില്ല. ഇങ്ങനെയെരു തെറാപ്പിയല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും ഇത് പറയുമായിരുന്നില്ല. തുറന്നുപറയാനുള്ള വിമുഖതകൊണ്ടാണ് ഹിപ്നോതെറാപ്പിയെക്കുറിച്ച് ചോദിച്ചത്.  കൗണ്‍സലിംഗിന് വരാന്‍ കുറച്ചുകൂടി താമസിച്ചിരുന്നുവെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു എന്നവന്‍ പറഞ്ഞതു കേട്ടപ്പോള്‍ രോഗാവസ്ഥയില്‍ എന്നത്തേയ്ക്കും നഷ്ടപ്പെടുമായിരുന്നൊരാളെക്കൂടി സഹായിക്കാന്‍ പറ്റിയ ചാരിതാര്‍ത്ഥ്യം എനിക്കും സ്വന്തമായി.(Published in Yukthirekha Oct 2024)


 

Hypnotherapist & Counselling Psychologist

tessionline@yahoo.com

'Sahaya's Therapeutic Counselling Centre, Kollam/   -8547243223

#learningissues, #tempertantrum, #childcounselling, #addictionsofchildren, #slealingofchildren, #depression, #anxiety, #suicidethoughts, #psychologist, #psychotherapist, #hypnotherapist

#depressiontherapy,#traumatherapy,#familycounselling,

www.onlinesahaya.org




Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism