(4)How porn addiction works( സെക്‌സ് വീഡിയോകള്‍ക്ക് ഒരു വ്യക്തി അടിമയാക്കപ്പെടുന്നതെങ്ങനെ?)
സെക്‌സ് വീഡിയോകള്‍ക്ക് ഒരു വ്യക്തി അടിമയാക്കപ്പെടുന്നതെങ്ങനെ? മയക്കു മരുന്നുകളെല്ലാം തലച്ചോറിലുണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനം ഒരുപോലെയാണ.് അത് തന്നെയാണ് പോണ്‍ അഡിക്ടിന്റ തലച്ചോറിലും നടക്കുന്നത്. തലച്ചോറിലെ reward system (കൃതാര്‍ത്ഥ കേന്ദ്രം) ല്‍ dopamine എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ Reward center ന്റെ ജോലി നിങ്ങളെ സന്തോഷിപ്പിക്കുക എന്നതാണ്. അതായത് ഒരു നല്ല ഭക്ഷണം കഴിക്കുമ്പോള്‍, നന്നായി ഡാന്‍സ് ചെയ്യുമ്പോള്‍, പാട്ടു പാടുമ്പോള്‍, സെക്‌സ് ആസ്വദിക്കുമ്പോള്‍ എല്ലാം. ഈ Reward centre ല്‍ dopamine ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കും. അത് നിങ്ങളെ ആ പ്രവര്‍ത്തി വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഈ അടുത്ത കാലത്തായി നടത്തിയ പഠനങ്ങള്‍ പറയുന്നത് ഈ Reward Centre രണ്ടു ഭാഗങ്ങള്‍ ഉണ്ടെന്നാണ്. ഒരു 'Liking System' (തൃപ്തി കേന്ദ്രം) ഉം മറ്റൊന്ന് 'wanting system' (അവശ്യ കേന്ദ്ര)വും. Liking system (തൃപ്തി കേന്ദ്രം) Reward centre ന്റെ വളരെ ചെറിയ ഒരു ഭാഗമാണ്. ഇതാണ് ഏതൊരു പ്രവര്‍ത്തിയും നമ്മെക്കൊണ്ട...