(4)How porn addiction works( സെക്‌സ് വീഡിയോകള്‍ക്ക് ഒരു വ്യക്തി അടിമയാക്കപ്പെടുന്നതെങ്ങനെ?)


 സെക്‌സ് വീഡിയോകള്‍ക്ക് ഒരു വ്യക്തി അടിമയാക്കപ്പെടുന്നതെങ്ങനെ?


മയക്കു മരുന്നുകളെല്ലാം തലച്ചോറിലുണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനം ഒരുപോലെയാണ.്  അത് തന്നെയാണ് പോണ്‍ അഡിക്ടിന്റ തലച്ചോറിലും നടക്കുന്നത്. തലച്ചോറിലെ reward system (കൃതാര്‍ത്ഥ കേന്ദ്രം) ല്‍  dopamine  എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു.  ഈ Reward center ന്റെ ജോലി നിങ്ങളെ സന്തോഷിപ്പിക്കുക എന്നതാണ്.  അതായത് ഒരു നല്ല ഭക്ഷണം കഴിക്കുമ്പോള്‍, നന്നായി  ഡാന്‍സ് ചെയ്യുമ്പോള്‍, പാട്ടു പാടുമ്പോള്‍, സെക്‌സ് ആസ്വദിക്കുമ്പോള്‍ എല്ലാം. ഈ Reward centre ല്‍ dopamine ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കും. അത് നിങ്ങളെ ആ പ്രവര്‍ത്തി വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. 
ഈ അടുത്ത കാലത്തായി നടത്തിയ പഠനങ്ങള്‍ പറയുന്നത്  ഈ Reward Centre രണ്ടു ഭാഗങ്ങള്‍ ഉണ്ടെന്നാണ്. ഒരു 'Liking System' (തൃപ്തി കേന്ദ്രം) ഉം  മറ്റൊന്ന്  'wanting system' (അവശ്യ കേന്ദ്ര)വും. 

Liking  system (തൃപ്തി കേന്ദ്രം) Reward centre ന്റെ വളരെ ചെറിയ ഒരു ഭാഗമാണ്. ഇതാണ് ഏതൊരു പ്രവര്‍ത്തിയും നമ്മെക്കൊണ്ട് ആസ്വദിപ്പിക്കുന്നത്.  ഒരു ഗെയിം ജയിക്കുമ്പോഴും, ആരെങ്കിലും അഭിനന്ദിച്ചാലും,  ഒരു സ്‌നേഹവാക്ക് കേട്ടാലും ഒക്കെ നമ്മള്‍ അത് ആസ്വദിക്കുന്നു.  പക്ഷെ ഇവിടെ തലച്ചോറിന്റെ ഇതേ സിസ്റ്റം തന്നെയാണ് മയക്കുമരുന്ന് പോലെ മറ്റ് ഏതൊരു ആസക്തിയുളവാക്കുന്ന കൃത്യം ചെയ്യുമ്പോഴും പ്രവര്‍ത്തനനിരതമാകുന്നത്. 

ആസക്തിയുളവാക്കുന്ന പ്രവര്‍ത്തിയില്‍ മുഴുകിയിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും cREB (cAMP response element-binding protein) എന്ന കെമിക്കല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് Reward System ല്‍ ബ്രേയ്ക്ക് (തടസ്സം) പോലെയാണ് പ്രവര്‍ത്തിക്കുക.  സാധാരണഗതിയില്‍ നിങ്ങളെ ഉന്മാദാവസ്ഥയില്‍ നിന്നും സാധാരണ മനോനിലയിലേയ്ക്ക് കൊണ്ടുവരുവാന്‍ ആണ് ഇത് സഹായകരമാകുന്നത്. പക്ഷെ ഇവിടെ തലച്ചോറിന്റെ  liking system ഒരുപാട് ഉത്തേജിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ cREB ലവല്‍ കൂടുകയും Pleasure response system മരവിച്ച് പോകുകയും ചെയ്യുന്നു.  ഇതിന്റെ അര്‍ത്ഥം ഉന്മാദവസ്ഥയിലെത്താന്‍ കൂടുതല്‍ കൂടുതല്‍ പോണ്‍ ആവശ്യമായി വരുന്നു.  തലച്ചോറില്‍ ഒരുപാട് cREB  ഉത്പാദിപ്പിക്കപ്പെട്ടാല്‍ യാതൊന്നും ആസ്വദിക്കാന്‍ പറ്റാത്ത ഒരവസ്ഥ സംജാതമാകുകയും, സദാ ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാതെ മുഷിവു തോന്നുക, കടുത്ത വിഷാദം അനുഭവപ്പെടുക തുടങ്ങി അസ്വസ്ഥമായ മാനസീകാവസ്ഥയിലേയ്ക്ക് കൂപ്പുകുത്തുകയും ചെയ്‌തെന്നും വരാം. 


തലച്ചോറിന്റെ wanting system  താരതമ്യേന Reward System ലെ വലിയ ഭാഗമാണ്. അമിതമായ ഉന്മാദാവസ്ഥയില്‍ തലച്ചോറിനെ Rewire ചെയ്യാന്‍ സഹായിക്കുന്നത് ഈ അവശ്യ (wanting system) കേന്ദ്രമായാണ്.  DeltaFos B എന്ന പ്രോട്ടീന്‍ ഉത്പാദിപ്പിച്ച് തലച്ചോറിന്റെ ഈ wanting system ഒരിക്കലുണ്ടായ ആനന്ദദായകമായ അവസ്ഥ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്നു. ഈ ഓര്‍മ്മകള്‍  അത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു.   DeltaFos Bയെ ആസക്തിയുടെ Molecular Switch എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഇതിനോടൊപ്പം തന്നെ ആസക്തിയെ നിയന്ത്രിക്കുന്ന മറ്റൊന്നാണ് 'cues' (സൂചകങ്ങള്‍ എന്നോ പ്രേരകങ്ങള്‍ എന്നോ വിശേഷിപ്പിക്കാം). എല്ലാത്തരം ആസക്തികളുടെയും പിന്നില്‍ ഈ Cues ഉണ്ടായിരിക്കും. ഒരു പുകവലിക്കാരന് സിഗരറ്റിന്റെ ഗന്ധമാകാം, ഒരു മദ്യപാനിക്ക് ഒരു കുപ്പിയാകാം. ഒരു സെക്‌സ് വീഡിയോ അഡിക്ടിന് മുമ്പ് താന്‍ കണ്ട ഏതെങ്കിലും ചിത്രമാകാം.  ഒരു അഡിക്ടിന്റെ തലച്ചോറു നിറയെ ഇത്തരം cues ആയിരിക്കും. അതുകൊണ്ട് തന്നെ അവര്‍ വളരെ എളുപ്പം വീണ്ടു വീണ്ടും ആസക്തിയ്ക്ക് അടിമപ്പെട്ടുകൊണ്ടേയിരിക്കും.  

ചുരുക്കത്തില്‍ തലച്ചോറിന്റെ wanting system പ്രേരകങ്ങളോട് (cues)  വളരെ പെട്ടെന്ന് പ്രതികരിക്കുകയും അത് ആസക്തിക്ക് കാരണമാകുകയും ചെയ്യും.  അതെ സമയം Liking system (തൃപ്തി കേന്ദ്രം)ആനന്ദദായക പ്രവര്‍ത്തികളോടുള്ള പ്രതികരണം വളരെ പതുക്കെയാക്കുകയും ചെയ്യും.  ഇതാണ് ഇവിടുത്തെ വിരോധാഭാസം.  ഒരാള്‍ക്ക് കൂടുതല്‍ കൂടുതല്‍ വേണമെന്ന് തോന്നുക. അതേ സമയം തന്നെ അതിനോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു വരികയുമാണ് ഒരു അഡിക്ടില്‍ സംഭവിക്കുക.
അതുകൊണ്ട് കണ്ട സീനുകള്‍ വളരെ ബോറായിട്ട് തോന്നുകയും വീണ്ടു വീണ്ടു കൂടുതല്‍ വികൃതമായവയ്ക്കും,  കൂടുതല്‍ അക്രമാസക്തമായവയ്ക്കും വേണ്ടി തിരഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്യും. കാലക്രമേണ ഒരു സെക്‌സ് വീഡിയോ അഡിക്ടിന് പ്രകൃതിദത്തമായ രതിക്രീഡകളിലൊന്നും ആനന്ദം കണ്ടെത്താന്‍ കഴിയാത്ത ഒരവസ്ഥ സംജാതമാകുകയും ചെയ്യും.  ജീവിതം തിരികെ പിടിക്കണമെങ്കില്‍ ഒരു വഴിയെയുള്ളു.  പോണ്‍ വീഡിയോകളോട്  വിട പറയുക. ഒരു കാനനപാതയിലൂടെ നിരന്തരം ആളുകള്‍ നടക്കുമ്പോള്‍ ആ പാതയില്‍ ചെടികളൊന്നും വളരുകയില്ല. കൂടുതല്‍ കൂടുതല്‍ പേര്‍ നിരന്തരം നടന്നാല്‍ ആ പാത വലുതാകുയും ചെയ്യും.  ആരും അതു വഴി നടക്കുന്നില്ലെങ്കില്‍ ആ കാട്ടുപാതയില്‍ വീണ്ടു ചെടികള്‍ വളരും. കുറച്ചു കഴിഞ്ഞാല്‍ അവിടെ ഒരു പാതയുണ്ടായിരുന്നുവെന്ന് പോലും തോന്നുകയില്ല. അതേപോലെ സെക്‌സ് വീഡിയോകള്‍ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിച്ചു കഴിഞ്ഞാല്‍ തലച്ചോറും തനിയെ അതിന്റെ പൂര്‍വ്വസ്ഥിതി വീണ്ടെടുക്കുകയും ജീവിതത്തിന്റെ മനോഹാരിത വീണ്ടും ആസ്വദിക്കാന്‍ സാധിക്കുകയും ചെയ്യും. 

(തുടരും....പോണ്‍ ഇന്‍ഡസ്ട്രിയിലെ അസത്യങ്ങള്‍)

Sahaya's Therapeutic Counselling Centre

SMRA: Mulamkadakam,  Kollam-12

Phone: 0474 2797223,Mobile: 8547243223

-----------------------------------------------------

Thundathil Building, Kayamkulam


Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying

അമ്മയുടെ ആര്‍ത്തവവിരാമം