Posts

Showing posts from February, 2021

മാതൃസ്‌നേഹം

Image
നിനക്ക് പിച്ചവച്ചു നടന്നു പഠിക്കുവാന്‍ വേണ്ടി തന്‍റെ കാല്‍പ്പാദങ്ങള്‍ കാട്ടിതന്ന ആ കലവറയില്ലാത്ത സ്നേഹത്തെ കണ്ടില്ലെന്നു നടിക്കരുതേ, നിബന്ധനകളാല്‍ സ്നേഹം പ്രകടിപ്പിക്കുന്ന നിന്‍റെ സുഹൃത്തുക്കള്‍ നിന്നെ വിട്ടകലുമ്പോഴും, ആ ഒറ്റപ്പെടലില്‍ നിന്‍റെ നീറുന്ന മനസ്സില്‍ കണ്ണീര്‍കൊണ്ട് അമൃതുപുരട്ടി ആശ്വാസം പകരുന്ന ആ സ്നേഹവാത്സല്യത്തെ നീ അവഗണിക്കരുതേ. നീ വേദനിപ്പിക്കുമ്പോള്‍ ഹൃദയം നുറുങ്ങിയാലും കണ്ണീര്‍ തൂകാതെ നിനക്ക്, വേദനിക്കുമ്പോള്‍ കണ്ണീര്‍ തൂകുന്ന ആ മഹാമനസ്കതയെ ശാപവാക്കുകളാല്‍ മൂടരുതേ. നിന്‍റെ കാല്‍കീഴിലെ മണ്ണെല്ലാം ഒലിച്ചുപോകുമ്പോഴും നിന്‍റെ പാദങ്ങള്‍ക്ക് താങ്ങായി ആ ചരണങ്ങള്‍ ഉണ്ടാകും, എല്ലാം വിട്ടകലുമ്പോള്‍ ഒന്ന് പൊട്ടിക്കരഞ്ഞു മനസ്സിലെ ദുഖങ്ങളെ കഴുകിഇറക്കി ശാന്തമാക്കി ഒരു കൊച്ചുകുഞ്ഞിനേപ്പോല്‍ ശാന്തമായിഉറങ്ങുവാന്‍ ആ വാത്സല്യത്തിന്‍ മടിത്തട്ട് നിനക്കു തുണയേകും. മറ്റെല്ലാം വെറും മിഥ്യകള്‍ മാത്രം . മാതൃസ്നേഹത്തെ തിരിച്ചറിയൂ അതിനെ നെഞ്ചേറ്റൂ....love our mother......... (B N)

Anger Management for better life/ ശാന്തമായ ജീവിതത്തിന് കോപത്തെ നിയന്ത്രിക്കണം

Image
  കോപം ആക്രമണോത്സഹതയെ പ്രോത്സാഹിപ്പിക്കുന്നു. സന്തോഷം, സങ്കടം, വെറുപ്പ്, ഉത്കണ്ഠ പോലെ മനുഷ്യന്റെ ഒരു വികാരമാണ് കോപം    ജീവിതപ്രശ്‌നങ്ങളെ നാം എങ്ങനെ നേരിടുന്നത് പല തരത്തിലാണ്. പ്രശ്‌നങ്ങളില്‍ നിന്നും ഓടി ഒളിക്കാം,  മനഃസാന്നിദ്യത്തോടെ നേരിടാം, അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ മരവിച്ച് നിഷ്‌കൃയമായിരിക്കാം. (fight, flight or freeze response).  ഇവിടെ ഒരു പ്രശ്‌നത്തെ നേരിടുക എന്നത് കൊണ്ട് ഉദ്ദേശിച്ചത് കലഹിക്കുകയോ, കായികമായി നേരിടുന്നതോ അല്ല.  സാമൂഹിക നിയമങ്ങള്‍ക്കനുസരിച്ച് അനീതിക്കെതിരെ പ്രവര്‍ത്തിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്.  പക്ഷെ പലപ്പോഴും അരുതാത്തതോ, വേണ്ടാത്തതോ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമുക്ക് കോപം വരും. ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ നമ്മള്‍ കോപത്തെ എങ്ങനെ നേരിടുന്നു എന്നത് വളരെ പ്രധാനമാണ്.  എന്നാല്‍ നിരന്തരം കോപത്തില്‍ കഴിയുക എന്നതും, അമിതമായി കോപം പ്രകടിപ്പിക്കുക എന്നതും സമൂഹത്തിനും വ്യക്തിയ്ക്കും ദോഷമാണ്. നിരന്തരം കോപാവസ്ഥയില്‍ കഴിയുന്ന ഒരാളില്‍ 'Stress hormonse' അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും അത് നമ്മുടെ 'Short-term memory' യേയും തലച്ചോറിന്റെ ഗ്രഹണ

Negative impact of porn exposure on children /കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍

Image
  കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍ കുഞ്ഞുങ്ങള്‍  പോണ്‍ വീഡിയോ കണ്ടാല്‍ അവരുടെ മാനസീക ആരോഗ്യത്തെ അത് വളരെ ഹാനീകരമായി ബാധിക്കും.  ചിലര്‍ക്ക് പേടിയാകും, ചിലര്‍ക്ക് അച്ഛനും അമ്മയും അടുത്തിരിക്കുന്നത് ഇഷ്ടമാവില്ല. ചില കുട്ടികള്‍ തന്റെ അമ്മയെ മറ്റാരെങ്കിലും ഉപദ്രവിക്കുമോ എന്ന പേടിയാവും. വേറെ് ചിലര്‍ക്കാണെങ്കില്‍ തന്നെ ആരെങ്കിലും ആക്രമിക്കുമോ എന്ന ഭയമായിരിക്കും പിടികൂടുന്നത്. ആണ്‍കുട്ടികളില്‍ ചിലര്‍ക്ക് സ്ത്രീകളോടെല്ലാം ദേഷ്യം തോന്നുന്നതും കണ്ടിട്ടുണ്ട്.  വേറെ ചില കുഞ്ഞുങ്ങള്‍ക്ക് സ്ത്രീകളെല്ലാം മോശം ആളുകളാണെന്ന തോന്നലാണുണ്ടാവുക. അസമയത്തുള്ളതെന്തും വിഷമായാണ് ഭവിക്കുക എന്ന കാര്യം നമ്മള്‍ മറക്കാതെയിരിക്കുകയ ാണ് വേണ്ടത്.   പോണ്‍ വീഡിയോ കണ്ടാല്‍ മാതാപിതാക്കള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നത് ഒരു ഗൗരവമുള്ള ചോദ്യമാണ്.  സാധാരണയായി തങ്ങളുടെ കുഞ്ഞ് അത്തരം ചിത്രങ്ങള്‍ കണ്ടു എന്ന അറിവ് മാതാപിതാക്കളില്‍ ഞെട്ടലുണ്ടാക്കാനാണ് സാധ്യത കൂടുതല്‍. എങ്ങനെയാണ് അത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടത് എന്ന വിഷമസ്ഥിതിയിലായിരിക്കും അവര്‍. രതിക്രിയകള്‍ നേരിലോ വീഡിയോവിലോ  കുഞ്ഞുങ്ങള്‍ കണ്ടു എന്ന് മാതാപിതാക്കള്‍ക്ക് മനസ

മാനസീകപ്രശ്‌നങ്ങളും അന്തര്‍മുഖത്വവും (Introversion and Psychological issues)

Image
 മാനസീകപ്രശ്‌നങ്ങളും അന്തര്‍മുഖത്വവും (Introversion and Psychological issues) വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തി പൊതുവെ ആളുകളെ മൂന്നായി തിരിക്കാം. അന്തര്‍മുഖരും,  ബഹിര്‍മുഖരും, പിന്നെ അന്തര്‍മുഖരോ ബഹിര്‍മുഖരോ അല്ലാത്തവരും.  ബഹിര്‍മുഖര്‍ പൊതുവെ സംസാരപ്രിയരായിരിക്കും. മറ്റുള്ളവരുമായി ഇടപഴകാനും, പൊതുകാര്യങ്ങളില്‍ ഇടപെടാനുമെല്ലാം ബഹിര്‍മുഖര്‍ക്ക് താല്പര്യമായിരിക്കും. അത്തരകാര്‍ ഉത്തേജിതരാകുന്നത് അവരുടെ സാമൂഹിക ഇടപെടലുകള്‍ മൂുലമാണ്.  അന്തര്‍മുഖര്‍ പൊതുവെ തനിച്ചിരിക്കാനിഷ്ടപ്പെടുന്നവരാണ്. തനിച്ചിരുന്നു ചിന്തിക്കുക, സ്വപനലോകത്ത് വിഹരിക്കുക, ഇഷ്ടമുള്ള കാര്യങ്ങള്‍ തനിച്ച് ചെയ്യുക ഒക്കെയാണ് ഇത്തരക്കാരുടെ പൊതുസ്വഭാവം. ഇവരുടെ ഊര്‍ജ്ജസ്രോതസ്സ് ഇങ്ങനെ ഏകാന്തതകളില്‍ നിന്നാണ് ഇവര്‍ ആര്‍ജ്ജിക്കുന്നത്.   പക്ഷെ ഏതൊരു സൈക്കോളജിസ്റ്റിന്റേയും ക്ലിനിക്കില്‍ എത്തുന്ന കേസ്സുകളില്‍ ഏറ്റവും കൂടുതല്‍ ഇത്തരക്കാരുടെതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കൂട്ടുകൂടാന്‍ താല്പരരല്ലാത്തതിനാല്‍ ഇവര്‍ക്ക് ചങ്ങാതിമാര്‍ കുറവായിരിക്കും. ഇതിന്റെ ഏറ്റവും വലിയ ഒരു പ്രശ്‌നം അന്തര്‍മുഖര്‍ അവരുടെ മാനസീകപ്രശ്‌നങ്ങള്‍  ആരോടും പറഞ്ഞുവെന്നു വരി

Dark Web and pornography

Image
Dark Web  and pornography ഇന്റര്‍നെറ്റില്ലാതെ ജീവിതം ഇല്ലാത്ത അവസ്ഥയാണ് ഇന്ന് ലോകത്തിന്.  സര്‍വ്വതും ബന്ധിക്കപ്പെട്ട് ഈ ലോകത്ത് ഒരു സാധാരണ നെറ്റ് ഉപഭോക്താവ് ഉപയോഗിക്കുന്ന ഗൂഗിള്‍, വിക്കിപീഡിയ, വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്റഗ്രാം തുടങ്ങിയ സൈറ്റുകളെല്ലാം ചേരുന്ന Surface Web കേവലം ഇന്റര്‍നെറ്റിന്റെ 4% മാത്രമാണ് വരുന്നത്. ബാങ്ക് ഇടപാടുകള്‍, ഇ-മെയിലുകള്‍, പാസ്സ്‌വേഡുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഉള്ള Deep Web ഏതാണ്ട് 90% വരും.  പക്ഷെ ബാക്കിയുള്ള 6% ഉപഭോക്താക്കളുള്ളത് Dark Web ലാണ്.  പൂര്‍ണ്ണമായും നിയമരഹിതലോകമാണ് ഇന്റര്‍നെറ്റിന്റെ ഈ ഇരുണ്ട വെബ്.  ലോകത്ത് ഒരിടത്തും രജിസ്റ്റര്‍ ചെയതിട്ടില്ലാത്ത (Domain ) ഡൊമെനുകളില്‍ നിന്നും പൂര്‍ണ്ണമായും വിലാസരഹിതമായ ഒരു ലോകമാണ് ഡാര്‍ക്ക് വെബിലുള്ളത്.  സര്‍ഫേസ് വെബില്‍ ലഭ്യമാകുന്ന പോണോഗ്രഫി മുഖ്യമായും അഭിനേതാക്കളെ ആശ്രയിച്ച് ഷൂട്ടു ചെയ്യുന്നതാണെങ്കില്‍ ഡാര്‍ക്ക് വെബില്‍ അത് യഥാര്‍ത്ഥത്തില്‍ നടക്കുന്ന സംഭവങ്ങളുടെ വീഡിയോകളാണ്. ഏറ്റവും ക്രൂരമായി കുഞ്ഞുങ്ങളെ പോലും ബലാല്‍സംഗം ചെയ്യുന്ന ചിത്രങ്ങളും,  കൊലപാതകങ്ങളുടെ വീഡീയോകളും യഥേഷ്ടം ലഭിമാണവിടെ. എല്ലാത്തരം കുറ്റകൃ

എന്താണ് നമ്മുടെ മനസ്സുകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്

Image
എന്താണ് നമ്മുടെ മനസ്സുകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്...നാമെല്ലാവരും എന്തിന്റെയൊക്കെയോ വ്യപാരികളായി മാറിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം,ആരോഗ്യം,ആതുരസേവനം,ആത്മീയം എന്നുവേണ്ടാ ...കൈകടത്താന്‍ പറ്റുന്ന എല്ലാ മേഖലകളെയും നമ്മള്‍ വ്യാപാരത്തിനും,ലാഭംകൊയ്യാനും വേണ്ടിവന്നാല്‍ വിദേശികള്‍ക്ക് നമ്മളെത്തന്നെ പണയംവയ്ക്കാനും നമ്മുടെ കുടുംബംഗളിലെ എട്ടും പൊട്ടും തിരിയാത്ത പിഞ്ചുപൈതങ്ങളെ പോലും കച്ചവടച്ചരക്കുകളാക്കുവാനും മടിയില്ലാതായിരിക്കുന്നു. നമ്മള്‍ അറിഞ്ഞോ അറിയാതെയോഇതിന്റെ ഒക്കെ ഭാഗമായി മാറുകയും,ഈ പാപപങ്കിലമായ വ്യാപാരത്തില്‍ നിന്നും കിട്ടുന്ന ധനം ജീവനമാര്‍ഗമായി ഉപയോഗിക്കയും ചെയുന്നു . ചാനലുകളിലും, മറ്റു മാധ്യമങ്ങളിലും വിദ്യാഭ്യാസ കച്ചവടക്കാരുടെ ഗോഗ്വാ വിളികളും,ആതുരസേവകരുടെയും, ആത്മീയാചാര്യരുടെയും മറ്റും അഹന്ത നിറഞ്ഞ ഭത്സനങ്ങളും, ആരോഗ്യ വ്യാപാരികള്‍ പ്രസിദ്ധരായ ഭിഷഗ്വരന്‍മാരെകൊണ്ട് രോഗങ്ങളെയും രോഗപീഡകളേയും കുറിച്ച് ഭീതിപടര്‍ത്തുകയും ചെയ്യുന്നത് നമ്മള്‍ എത്ര ആദരവോടും, സന്തോഷത്തോടും കൂടി ആസ്വദിക്കുകയും അതിന്റെ ഒക്കെ ഭാഗഭാക്കായി മാറുകയും ചെയ്യുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു....ഈ കൂട്ടരെ ഒറ

(5) Porn is a bundle of lies/പോണ്‍ ഇന്‍ഡസ്ട്രിയിലെ അസത്യങ്ങള്‍

Image
 പോണ്‍ ഇന്‍ഡസ്ട്രിയിലെ അസത്യങ്ങള്‍ ഒരുപാട് പേര്‍ ജോലി ചെയ്യുന്ന വളരെ വലിയ ഒരു ഇന്‍ഡസ്ട്രിയാണ് പോണ്‍.  വികസിത രാജ്യങ്ങളില്‍, സ്ത്രീപുരഷ സമത്വ അനുഭവിക്കുന്ന ഇടങ്ങളില്‍ ആണ് പോണ്‍ വീഡിയോകളുടെ കേന്ദ്രം.  കൂടെ ജോലി ചെയ്യുന്നവരെ വളരെ നികൃഷ്ടമായി അസഭ്യവര്‍ഷത്തിനും ശാരീരക-മാനസീക പീഡനകള്‍ക്കും കാരണമായേക്കാവുന്ന ഒരു ബിസിനസ്സാണ് പോണ്‍ ഇന്‍ഡസ്ട്രി. ഇന്റര്‍നെറ്റിന്റെ ലോകത്തിലെ വെറും 4 % മാത്രം ഉപഭോക്താക്കള്‍ ഉപയോഗിച്ചു വരുന്ന സര്‍ഫേസ് വെബില്‍ ലഭ്യമാകുന്ന പോണ്‍ മെറ്റീരിയല്‍സ് പൊതുവെ പോണ്‍ ഇന്‍ഡ്‌സ്ട്രിയുടെ ഭാഗമായി അഭിനേതാക്കളെ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ്.   അവസാനമില്ലാത്ത രതിയുടെ മഹാപ്രളയം പോലെ തോന്നിക്കും വിധത്തിലുള്ള ചിത്രീകരണങ്ങള്‍ വീക്ഷിക്കുന്ന ഏതൊരാളും ചിന്തിച്ചുപോകുക ഇതെല്ലാം സത്യമാണെന്നാവും. അസത്യങ്ങളുടെ ലോകമാണ് ഓരോ വീഡിയോയും.  വളരെ വിദഗ്ദമായി എഡിറ്റു ചെയ്ത് ന്യൂനതകള്‍ എല്ലാം മാറ്റി പൂര്‍ണ്ണമായി സൗന്ദര്യവത്ക്കരിക്കപ്പെട്ട ശരീരങ്ങളാണ് ഇത്തരം ചിത്രങ്ങളെന്നത് യാഥാര്‍ത്ഥ്യമാണ്.  'മോഡലിംഗ് ചെയ്യു, കോടീശ്വരിയാകൂ'  എന്ന പരസ്യത്തില്‍ കുടുങ്ങി ആധുനിക ലോകത്തിലെ സെക്‌സ് അടിമകളാക്കപ്പെടുന്നവര്‍ ന

Exam Fear/ പരീക്ഷാപ്പേടി മാറ്റുന്നതെങ്ങനെ?

Image
പരീക്ഷാപ്പേടി പരീക്ഷകള്‍ തുടങ്ങുകയായി. പരീക്ഷയോടൊപ്പം തന്നെ ഇന്ന് നമ്മള്‍ കേള്‍ക്കുന്ന ഒരു വാക്കാണ് പരീക്ഷാപ്പേടിയും.  പരീക്ഷകള്‍ ഉണ്ടായ കാലം മുതല്‍ ഈ പരീക്ഷാപ്പേടിയും ഉണ്ടായിരുന്നിരിക്കണം.  പക്ഷെ മുമ്പെങ്ങുമില്ലാത്തവിധത്തില്‍ കുട്ടികള്‍ എന്തുകൊണ്ടായിരിക്കണം പരീക്ഷ തന്നെ എഴുതാന്‍ കഴിയാത്ത വിധത്തില്‍ പരീക്ഷയെ പേടിക്കുന്നത് എന്നത് ഗൗരവമുള്ള വിഷയമാണ്.  ഇവിടെ ശ്രദ്ധിക്കേണ്ടത് പരീക്ഷാപ്പേടിയുള്ള കുട്ടികള്‍ തങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തില്‍ എഴുതിയിട്ടുള്ള പരീക്ഷകളിലെല്ലാം പേടിയുള്ളവരല്ലായിരുന്നു എന്നതാണ്.  ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ അവര്‍ വളരെ നല്ല രീതിയില്‍ പഠിക്കുകയും മാര്‍ക്ക് വാങ്ങുകയും ഒക്കെ ചെയ്തവരായിരിക്കാം.  പക്ഷെ ഇപ്പോള്‍ SSLC പരീക്ഷയുടെ സമയം ആയപ്പോഴേയ്ക്കും വലീയ വിഷമം.  മാര്‍ക്ക് കുറയുമോ എന്നതാണ് മുഖ്യപേടി.  താന്‍ പഠിച്ചതെല്ലാം മറന്നുപോയാലോ... അങ്ങനെ പഠിച്ചത് മറന്നാല്‍ മാര്‍ക്ക് കുറയില്ലെ. മാര്‍ക്ക് കുറഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും നാണക്കേടല്ലേ. ചിലര്‍ക്ക് സ്‌കൂളിന് നാണക്കേടാകുന്നതാണ് വലിയ കുഴപ്പം.  പരീക്ഷാപ്പേടിയുടെ പിന്നാമ്പുറങ്ങള്‍ തപ്പിപോയാല്‍  ഒന്നു നമുക്ക് മനസ്സി

കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍

Image
  കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍ കുഞ്ഞുങ്ങള്‍  പോണ്‍ വീഡിയോ കണ്ടാല്‍ അവരുടെ മാനസീക ആരോഗ്യത്തെ അത് വളരെ ഹാനീകരമായി ബാധിക്കും.  ചിലര്‍ക്ക് പേടിയാകും, ചിലര്‍ക്ക് അച്ഛനും അമ്മയും അടുത്തിരിക്കുന്നത് ഇഷ്ടമാവില്ല. ചില കുട്ടികള്‍ ക്ക്  തന്റെ അമ്മയെ മറ്റാരെങ്കിലും ഉപദ്രവിക്കുമോ എന്ന പേടിയാവും.  മറ്റ് ചിലരാണെങ്കില്‍ തന്നെ ആരെങ്കിലും ആക്രമിക്കുമോ എന്ന ഭയമാവും. ആണ്‍കുട്ടികളില്‍ ചിലര്‍ക്ക് സ്ത്രീകളോടെല്ലാം ദേഷ്യം തോന്നുന്നതും കണ്ടിട്ടുണ്ട്.  വേറെ ചില കുഞ്ഞുങ്ങള്‍ സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വന്ന കേസ്സുകളും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്.  പോണ്‍ വീഡിയോ കണ്ടാല്‍ മാതാപിതാക്കള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?(തുടരും)

(4)How porn addiction works( സെക്‌സ് വീഡിയോകള്‍ക്ക് ഒരു വ്യക്തി അടിമയാക്കപ്പെടുന്നതെങ്ങനെ?)

Image
 സെക്‌സ് വീഡിയോകള്‍ക്ക് ഒരു വ്യക്തി അടിമയാക്കപ്പെടുന്നതെങ്ങനെ? മയക്കു മരുന്നുകളെല്ലാം തലച്ചോറിലുണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനം ഒരുപോലെയാണ.്  അത് തന്നെയാണ് പോണ്‍ അഡിക്ടിന്റ തലച്ചോറിലും നടക്കുന്നത്. തലച്ചോറിലെ reward system (കൃതാര്‍ത്ഥ കേന്ദ്രം) ല്‍  dopamine  എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു.  ഈ Reward center ന്റെ ജോലി നിങ്ങളെ സന്തോഷിപ്പിക്കുക എന്നതാണ്.  അതായത് ഒരു നല്ല ഭക്ഷണം കഴിക്കുമ്പോള്‍, നന്നായി  ഡാന്‍സ് ചെയ്യുമ്പോള്‍, പാട്ടു പാടുമ്പോള്‍, സെക്‌സ് ആസ്വദിക്കുമ്പോള്‍ എല്ലാം. ഈ Reward centre ല്‍ dopamine ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കും. അത് നിങ്ങളെ ആ പ്രവര്‍ത്തി വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.  ഈ അടുത്ത കാലത്തായി നടത്തിയ പഠനങ്ങള്‍ പറയുന്നത്  ഈ Reward Centre രണ്ടു ഭാഗങ്ങള്‍ ഉണ്ടെന്നാണ്. ഒരു 'Liking System' (തൃപ്തി കേന്ദ്രം) ഉം  മറ്റൊന്ന്  'wanting system' (അവശ്യ കേന്ദ്ര)വും.  Liking  system (തൃപ്തി കേന്ദ്രം) Reward centre ന്റെ വളരെ ചെറിയ ഒരു ഭാഗമാണ്. ഇതാണ് ഏതൊരു പ്രവര്‍ത്തിയും നമ്മെക്കൊണ്ട് ആസ്വദിപ്പിക്കുന്നത്.  ഒരു ഗെയിം ജയിക്കുമ്പോഴും