(5) Porn is a bundle of lies/പോണ്‍ ഇന്‍ഡസ്ട്രിയിലെ അസത്യങ്ങള്‍

 പോണ്‍ ഇന്‍ഡസ്ട്രിയിലെ അസത്യങ്ങള്‍


ഒരുപാട് പേര്‍ ജോലി ചെയ്യുന്ന വളരെ വലിയ ഒരു ഇന്‍ഡസ്ട്രിയാണ് പോണ്‍.  വികസിത രാജ്യങ്ങളില്‍, സ്ത്രീപുരഷ സമത്വ അനുഭവിക്കുന്ന ഇടങ്ങളില്‍ ആണ് പോണ്‍ വീഡിയോകളുടെ കേന്ദ്രം.  കൂടെ ജോലി ചെയ്യുന്നവരെ വളരെ നികൃഷ്ടമായി അസഭ്യവര്‍ഷത്തിനും ശാരീരക-മാനസീക പീഡനകള്‍ക്കും കാരണമായേക്കാവുന്ന ഒരു ബിസിനസ്സാണ് പോണ്‍ ഇന്‍ഡസ്ട്രി. ഇന്റര്‍നെറ്റിന്റെ ലോകത്തിലെ വെറും 4 % മാത്രം ഉപഭോക്താക്കള്‍ ഉപയോഗിച്ചു വരുന്ന സര്‍ഫേസ് വെബില്‍ ലഭ്യമാകുന്ന പോണ്‍ മെറ്റീരിയല്‍സ് പൊതുവെ പോണ്‍ ഇന്‍ഡ്‌സ്ട്രിയുടെ ഭാഗമായി അഭിനേതാക്കളെ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ്.   അവസാനമില്ലാത്ത രതിയുടെ മഹാപ്രളയം പോലെ തോന്നിക്കും വിധത്തിലുള്ള ചിത്രീകരണങ്ങള്‍ വീക്ഷിക്കുന്ന ഏതൊരാളും ചിന്തിച്ചുപോകുക ഇതെല്ലാം സത്യമാണെന്നാവും. അസത്യങ്ങളുടെ ലോകമാണ് ഓരോ വീഡിയോയും.  വളരെ വിദഗ്ദമായി എഡിറ്റു ചെയ്ത് ന്യൂനതകള്‍ എല്ലാം മാറ്റി പൂര്‍ണ്ണമായി സൗന്ദര്യവത്ക്കരിക്കപ്പെട്ട ശരീരങ്ങളാണ് ഇത്തരം ചിത്രങ്ങളെന്നത് യാഥാര്‍ത്ഥ്യമാണ്.  'മോഡലിംഗ് ചെയ്യു, കോടീശ്വരിയാകൂ'  എന്ന പരസ്യത്തില്‍ കുടുങ്ങി ആധുനിക ലോകത്തിലെ സെക്‌സ് അടിമകളാക്കപ്പെടുന്നവര്‍ നിരവധിയാണ്. അവിടെ അവര്‍ മയക്കുമരുന്നിനും ശാരീരികപീഡനങ്ങള്‍ക്കും ഇരകളാകുന്നു. സെക്‌സ് ഇന്‍ഡ്‌സ്ട്രിയില്‍ വലിയ മോഹങ്ങളുമായെത്തി ഒരൊറ്റ പ്രാവിശ്യത്തെ അനുഭവം കൊണ്ട് തന്നെ ശരീരികപീഢനങ്ങളുടെ മുറിപാടുകളുമായി അവിടെ നിന്നും രക്ഷപ്പെടുന്നവരാണ് ഏറെയും. അത്തരം ഇരകളുടെ നടുക്കുന്ന കഥകള്‍ ലോകം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. 


പോണ്‍ ഇന്‍ഡസ്ട്രിയിലെ മോഡല്‍ എന്ന വിധത്തില്‍ കരാര്‍ ഒപ്പിടുക പിന്നെ ക്രൂരമായ പീഡനങ്ങള്‍ ആസ്വദിക്കും വിധം അഭിനയിക്കേണ്ടിവരിക. നിലവിളികളും പിടച്ചിലുകളും വിലപോവാത്ത അവസ്ഥ. ഇറാക്ക് ആക്രമണത്തിന് ശേഷം അബു ഗരീബ് ജയിലറകളില്‍ അരങ്ങേറിയ ക്രൂരമായ ലൈംഗിക പീഡനങ്ങളോട് സമമായ രീതിയിലുള്ള പെരുമാറ്റങ്ങള്‍ സര്‍ഫേസ് വെബിലെ പോണ്‍ സൈറ്റുകളില്‍പോലും ലഭ്യമാണെങ്കില്‍ ഇതിലും എത്രയോ ഭീകരമാണ് ഡാര്‍ക്ക് വെബിന്റെ അവസ്ഥ.


(തുടരും......Dark Web  and pornography)


Sahaya's Therapeutic Counselling Centre

SMRA: Mulamkadakam,  Kollam-12

Phone: 0474 2797223,Mobile: 8547243223

-----------------------------------------------------

Thundathil Building, Kayamkulam

Comments

Popular posts from this blog

റയാനയുടെ ദുഃഖം

Depression

Affective Realism