Posts

Showing posts with the label # fear #ghost # spirit

ഡോക്ടറല്ലാതായ ഡോക്ടര്‍

Image
  ഡോക്ടറല്ലാതായ ഡോക്ടര്‍ ഡോ ഷെറിന്‍ ഇപ്പോള്‍ ഡോക്ടര്‍ എന്ന വാക്ക് ഉപയോഗിക്കാറില്ല. തീവ്രമായ മത്സരപരീക്ഷകള്‍ മറികടന്ന് ആരോഗ്യമേഖലയില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ അവള്‍ മറന്നിരിക്കുന്നു അവളെത്തന്നെ.  മാതാപിതാക്കളും കൈക്കുഞ്ഞുമായാണ് അവര്‍ കൗണ്‍സലിംഗിനെത്തിയത്.  പ്രസവാനന്തര മാനസീകപ്രശ്നങ്ങള്‍(പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍) ആകാമെന്നാണ് ഞാന്‍ കരുതിയത്.  പക്ഷെ ഷെറിന് ഡിപ്രഷന്‍ ഒന്നുമുണ്ടായിരുന്നില്ല.  അവളുടെ ചിന്തകള്‍ വളരെ പോസിറ്റീവാണ്.  പക്ഷെ അവളുടെ ചിന്തകളിലെവിടെയും അവള്‍ പഠിച്ച ആരോഗ്യശാസ്ത്രമില്ല. അതിനെക്കുറിച്ചവള്‍ സംസാരിക്കുന്നില്ല.  മാതാപിതാക്കളോട് ഷെറിന്‍ ഒച്ച വെക്കുന്നു. തീവ്രമായ ദേഷ്യമാണവള്‍ക്ക്. കുഞ്ഞിന് മൂന്നു മാസമായെങ്കിലും യാതൊന്നും അവള്‍ ചെയ്യുന്നില്ല.  കൊല്ലത്തിനടുത്ത് ഒരു ഗ്രാമത്തിലാണ് ഷെറിന്‍ ജനിച്ചത്.  സ്‌കൂള്‍ അദ്ധ്യാപകരായ മാതാപിതാക്കളുടെ ഓരേയൊരു മകള്‍. അവള്‍ മിടുക്കിയായിരുന്നു. പഠിക്കാനും കൂട്ടുകാരെ പഠിപ്പിക്കാനും വീട്ടിലെ ജോലികള്‍ ചെയ്യാനുമെല്ലാം. മാതാപിതാക്കള്‍ പഠിപ്പിക്കുന്ന സ്‌ക്കൂളില്‍ത്തന്നെയാണ് പഠനം തുടങ്ങിയത്.  പിന...

വിവാഹാചാരത്തിന്റെ ഇര

Image
                                     hnhmlmNmc¯nsâ Cc        ഗൗരിയും ഗൗരവ് രാജും കൗണ്‍സലിംഗിനെത്തിയത് തങ്ങള്‍ക്ക് തമ്മിലുള്ള സ്വരച്ചേര്‍ച്ച മാറ്റണം എന്ന ആവശ്യവുമായാണ്.  വിവാഹിതരായിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആയുള്ളു.  ഇതിനിടയില്‍ ഈ യുവമിഥുനങ്ങള്‍ക്കിതെന്തുപറ്റിയെന്ന ആകാംക്ഷ എന്നെ പിടികൂടി.   ഗൗരിയുടേയും ഗൗരവിന്റേയും വിവാഹം പൂര്‍ണ്ണമായും ഗൗരിയുടെ മാതാപിതാക്കളുടേയും ജ്യോതിഷിയുടേയും തീരുമാനപ്രകാരമാണ് നടന്നതെന്ന് മനസ്സിലായി. ഏകദേശം 8 മാസങ്ങളോളം അവര്‍ വിവാഹനിശ്ചയശേഷം ഫോണിലൂടെ സംസാരിക്കുമായിരുന്നു.          ആദ്യം സംസാരിച്ച നിമിഷം മുതല്‍ തന്നെ സ്വരം ഒരിക്കലും ചേരുമായിരുന്നില്ല എന്നത് അവര്‍ക്ക് തന്നെ അറിയാമായിരുന്നില്ലെന്ന് തോന്നി.  ഗൗരി ദേഷ്യപ്പെട്ടു സംസാരിച്ചപ്പോഴെല്ലാം അവന്‍ ചോദിച്ചു എന്നെ ഇഷ്ടമാണോ? അതോ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണോ വിവാഹം കഴിക്കുന്നത് എന്ന്.  ഒരിക്കലും അവള്‍ വ്യക്തമായ ഒരുത്തരം പറഞ്ഞില്ല. അമ്മയ്ക്ക് ഗൗരവിനെ...

വൃദ്ധിയാകാത്ത മനസ്സ് OCD

Image
  വൃദ്ധിയാകാത്ത മനസ്സ്  OCD( Obsessive Compulsive Disorder) നെ ക്കുറിച്ച് മുമ്പും പല കൗണ്‍സലിംഗ് ഡയറികളിലും പരാമര്‍ശിച്ചിട്ടുള്ളതാണ്.  സ്വയം നിബന്ധനകള്‍ക്ക് (Conditions) വിധേയമായി ജീവിക്കുന്ന അവസ്ഥയാണിത്.  അത്തരം നിബന്ധനകള്‍ക്ക് അണുവിട മാറ്റമുണ്ടാകാനോ അപൂര്‍ണ്ണമാകാനോ പാടില്ല എന്നതാണ് OCD ഉള്ളവരില്‍ മിക്കവരുടേയും പ്രശ്നം. അനിയന്ത്രിതമായ നിര്‍ബന്ധചിന്തകളുടെ പ്രേരണയില്‍ പ്രിയപ്പെട്ടവരെ ചീത്തവിളിക്കുകയൊ അപമാനിക്കുകയൊ ചെയ്യുക, കടുത്തവിശ്വാസിയായിരുന്നിട്ടും ദൈവനിന്ദാപരമായി ചിന്തിക്കുക, പ്രകൃതിവിരുദ്ധ ലൈംഗീകചിന്തകള്‍ മനസ്സിനെ വേട്ടയാടുക, രോഗബാധയുണ്ടാകുമെന്ന പേടിയില്‍ നിരന്തരം ശരീരഭാഗങ്ങള്‍ ശുദ്ധീകരിക്കുക, ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്തില്ല എന്ന ചിന്തയില്‍ ആവര്‍ത്തിച്ച് പരിശോധിച്ചുകൊണ്ടേയിരിക്കുക, നിഗൂഢമായ കാര്യങ്ങള്‍ ചെയ്യുക,  സാമൂഹ്യവിരുദ്ധമായ കാര്യങ്ങള്‍ ചിന്തിക്കുന്നതിലുള്ള കുറ്റബോധത്താല്‍ വല്ലാതെ വിഷമാവസ്ഥയിലാകുക, പ്രകൃതിവിരുദ്ധമായെതൊ കുടുംബാംഗങ്ങളുമായൊ  രതിവൈകൃതചിന്തകള്‍ വിഭ്രാന്തിയിലാക്കുകയൊക്കെയാണ് OCD യുള്ളവരുടെ സാധാരണ ലക്ഷണങ്ങള്‍.  മാനസീകവ്യഥയുടെ ഉച...

വിവാഹാചാരത്തിന്റെ ഇര

Image
 വിവാഹാചാരത്തിന്റെ ഇര ഗൗരിയും ഗൗരവ് രാജും കൗണ്‍സലിംഗിനെത്തിയത് തങ്ങള്‍ക്ക് തമ്മിലുള്ള സ്വരച്ചേര്‍ച്ച മാറ്റണം എന്ന ആവശ്യവുമായാണ്.  വിവാഹിതരായിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആയുള്ളു.  ഇതിനിടയില്‍ ഈ യുവമിഥുനങ്ങള്‍ക്കിതെന്തുപറ്റിയെന്ന ആകാംക്ഷ എന്നെ പിടികൂടി.   ഗൗരിയുടേയും ഗൗരവിന്റേയും വിവാഹം പൂര്‍ണ്ണമായും ഗൗരിയുടെ മാതാപിതാക്കളുടേയും ജ്യോതിഷിയുടേയും തീരുമാനപ്രകാരമാണ് നടന്നതെന്ന് മനസ്സിലായി. ഏകദേശം 8 മാസങ്ങളോളം അവര്‍ വിവാഹനിശ്ചയശേഷം ഫോണിലൂടെ സംസാരിക്കുമായിരുന്നു.   ആദ്യം സംസാരിച്ച നിമിഷം മുതല്‍ തന്നെ സ്വരം ഒരിക്കലും ചേരുമായിരുന്നില്ല എന്നത് അവര്‍ക്ക് തന്നെ അറിയാമായിരുന്നില്ലെന്ന് തോന്നി.  ഗൗരി ദേഷ്യപ്പെട്ടു സംസാരിച്ചപ്പോഴെല്ലാം അവന്‍ ചോദിച്ചു എന്നെ ഇഷ്ടമാണോ? അതോ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണോ വിവാഹം കഴിക്കുന്നത് എന്ന്.  ഒരിക്കലും അവള്‍ വ്യക്തമായ ഒരുത്തരം പറഞ്ഞില്ല. അമ്മയ്ക്ക് ഗൗരവിനെ ഇഷ്ടമാണെന്ന മറുപടി മാത്രം പലവട്ടം ആവര്‍ത്തിച്ചു.  ഗൗരിയുടെ അമ്മ ഒരു മിലിട്ടറി നേഴ്‌സായിരുന്നു.  ചെറുപ്പം മുതലെ അവര്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണമെന്ന ചട്ടം ...

ചങ്ങാതി മോശമായാല്‍?

Image
 ചങ്ങാതി മോശമായാല്‍? അവന് വയസ്സ് 10. സ്‌കൂളില്‍ കൂട്ടുകാരുമായി വഴക്കുണ്ടാക്കി. കീശയില്‍ കരുതിയ ഇരുമ്പ് കഷണം എടുത്ത് തലയ്ക്ക് നല്ലൊരു ഇടി കൊടുത്തു. തലമുറിഞ്ഞ് രക്തം തെറിച്ചു. ആകെ അലമ്പായി, നിലവിളിയായി. അദ്ധ്യാപകര്‍ക്ക് ആധിയായി.  പിന്നാലെ ഇടികൊണ്ട കുട്ടിയുടെ മാതാപിതാക്കളും ബന്ധജനങ്ങളും നാട്ടുകാരും കൂട്ടമായെത്തി. ഇടിച്ചവന്റെ അമ്മയുടെ ഫോണിലേയ്ക്ക് സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്റെ ഫോണ്‍ വന്നതെ അമ്മ തലകറങ്ങി വീണു.  ഷോണിന്റെ അച്ചന്‍ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലാണ് ജോലി ചെയ്യുന്നത്.   സ്വീഡിഷ് പൗരനാണവന്‍.   ഷോണിന്റെ മാതാപിതാക്കള്‍ കുഞ്ഞിന്റെ നാടുമായുള്ള ബന്ധം നിലനിര്‍ത്താനും മലയാളം പഠിക്കാനുമായാണ് അവനെ നാട്ടിലെ സ്‌കൂളില്‍ ചേര്‍ത്തത്.  തുടക്കത്തില്‍ അവന്റെ ഇംഗ്ലീഷൊന്നും സഹപാഠികള്‍ക്ക് മനസ്സിലാകുമായിരുന്നില്ല. തിരിച്ച് ഷോണിനും അവന്റെ സഹപാഠികളുമായി ആശയവിനിമയം ബാലികേറാമലയായിരുന്നെങ്കിലും അവന്‍ വേഗം തന്നെ മലയാളം പഠിച്ചു. അപ്പൂപ്പനോടും അമ്മൂമ്മയോടും വളരെ സൗഹൃദത്തിലായി.  അവരുടെ കൂടെ തോട്ടത്തിലും  അടുക്കളയിലും സഹായിക്കാന്‍ അവന്‍ ഓടിനടന്നു.  അവ...

ക്രിസ്സിന് സംഭവിച്ച പ്രതിപ്രവര്‍ത്തനം

Image
 ക്രിസ്സിന് സംഭവിച്ച പ്രതിപ്രവര്‍ത്തനം (Published in Yukthirekha June 2023) കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ ദുരാചാരങ്ങള്‍ നിലനില്ക്കുന്നത്. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കാട്ടിക്കൂട്ടുന്ന ഓരോ വിക്രിയകളും ആ കുഞ്ഞ് ആയുരരാരോഗ്യസൗഭാഗ്യത്തോടെ ഇരിക്കാനാണെന്നാണ് സങ്കല്പം. കണ്ണു വലുതാകാനായി വലീയ വട്ടത്തില്‍ കണ്‍മഷി എഴുതുക, പുരികരോമങ്ങള്‍ കിളിര്‍ക്കാനായും കണ്ണു കിട്ടാതെ ഇരിക്കാനായും ഒക്കെ കണ്‍മഴി ഉപയോഗിക്കുന്നവര്‍ പക്ഷെ മുടി കിളിര്‍ക്കാനായും വളരാനായും എന്തുകൊണ്ട് കണ്‍മഷി ഉപയോഗിക്കുന്നില്ല.  കഥയില്‍ ചോദ്യമില്ലാത്തപോലെ നമ്മുടെ ദുരാചാരാങ്ങളിലും ചോദ്യമില്ല. കുഞ്ഞിനോട് കാട്ടിക്കൂട്ടുന്ന ഓരോ ആചാരവും അതിന്റെ തലച്ചോറില്‍ ആണ് നമ്മള്‍ നട്ടു വളര്‍ത്തുന്നത്. അത് നാളെ ആവര്‍ത്തിക്കുകതന്നെ ചെയ്യും. ജീവിതത്തില്‍ അരങ്ങേറുന്ന യുക്തിരഹിത കൃത്യങ്ങള്‍ക്ക് നേരെ ചോദ്യങ്ങള്‍ ഒരിക്കലും തലപൊക്കുകയില്ല.  ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോ ജീവിയും അതിന്റെ മാതാപിതാക്കളില്‍ നിന്നും അഭ്യസിക്കുന്നത് അതിന് ജീവിക്കാന്‍ വേണ്ട നൈപുണ്യങ്ങളാണ്.  മനുഷ്യക്കുട്ടിയും അതിന്റെ തലച്ചോറിലെത്തുന്ന ഓരോ സ...

മൈക്കിളിന്റെ PTSD - Post Traumatic Stress Disorder

Image
മൈക്കിളിന്റെ  PTSD - Post Traumatic Stress Disorder പട്ടിയാണ് നാട്ടിലെ താരമിപ്പോള്‍. ചിലരെയെല്ലാം ക്രൗര്യം മൂത്ത പട്ടി കടിക്കുന്നു. ചിലര്‍ ജീവിക്കുന്നു. ചിലര്‍ പേവിഷബാധയേറ്റ് ദാരുണമായി മരണമടയുകയും ചെയ്യുന്നു. പട്ടികളെ സ്നേഹിക്കുന്ന ചിലരെങ്കിലും ഹൃദയം പൊട്ടി നിലവിളിക്കുന്നു.  എന്റെ ക്ലിനിക്കിലെത്തിയ ഒരു കൗമാരക്കാരന്റെ കഥയാണെനിക്ക് പങ്കുവെക്കാനുള്ളത്. മൈക്കിള്‍ എന്നാണ് അവന്റെ പേര്. മൈക്കിളിന് ആകെമൊത്തം ഭീതിയാണ്. വീടിന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ വാവിട്ട് നിലവിളിക്കും. കോവിഡ് കാലത്ത് സ്‌കൂളില്‍ പോകേണ്ടതില്ലാത്തതിനാല്‍ മാത്രം എങ്ങനെയൊക്കയൊ പഠിച്ചു. പക്ഷെ പരീക്ഷയ്ക്ക് കൊണ്ടുപോകാന്‍ അപ്പന്‍ നന്നെ വിഷമിച്ചു. എന്നാലും +2 ന് നല്ല മാര്‍ക്കുണ്ടായിരുന്നു മൈക്കിളിന്.  പക്ഷെ എന്തു കാര്യം തുടര്‍ന്ന് പഠിക്കണമെങ്കില്‍ കോളേജില്‍ പോകണം. ഇനിയങ്ങോട്ട് ഒന്നും പഠിക്കുന്നില്ലെന്നാണ് അവന്‍ പറയുന്നത്.  എങ്കില്‍ വല്ല ജോലിയുമായോലോ. അതിനും താല്പര്യമില്ല.   പേടി കൂടിക്കൂടി എങ്ങനെയെങ്കിലും മരിച്ചാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് മൈക്കിള്‍ കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്ന...

Dissociative Identity Disorder

Image
സുന്ദരന്റെ Dissociative Identity Disorder  ഒരാള്‍ക്ക് സമാധാനക്കേടും അസ്വസ്ഥതയും ഒരു പരുധിവരെയല്ലെ താങ്ങാന്‍ പറ്റു. എന്നാല്‍ ഞാനിപ്പോള്‍ സഹനത്തിന്റെ സീമകളൊക്കെ കടന്നിരിക്കുന്നു. ഇനിയും പറ്റില്ല. എന്റെ അച്ഛനെനിക്ക്  ഉപദ്രവം ഉണ്ടാക്കിക്കൊണ്ടേ യിരിക്കുന്നു.  എങ്ങനെങ്കിലും ആളുടെ മനസ്സിലുള്ളത് അറിഞ്ഞേ പറ്റു. സുന്ദരന്‍ എന്ന സുമുഖനായ മദ്ധ്യവയസ്‌ക്കന്റെ അസ്വസ്ഥത മുഴുവന്‍ അയാളുടെ ശരീരഭാഷയിലും വാക്കുകളിലും പ്രകടമായിരുന്നു. അച്ഛനെ ഹിപ്പ്നോടൈസ് ചെയ്ത് മനസ്സിലുള്ളത് പുറത്തെടുക്കണമെന്നാണ് അയാളുടെ ആവശ്യം. സുന്ദരന്‍ പഠിച്ചത് Aironeutical Engineering ആണ്. പഠനം കഴിഞ്ഞ ഉടനെതന്നെ സൗദി അറേബ്യയില്‍ ജോലിയും കിട്ടി. താമസിക്കാതെ വിവാഹവും കഴിച്ചു.  ഭാര്യ സുന്ദരന്റെ ജീവിതത്തിലേയ്ക്ക് എത്തിയപ്പോള്‍ സുന്ദരന് ജീവിതം വളരെ മനോഹരമായിരുന്നു.  മധുവിധുവിന് പല ലോകരാഷ്ട്രങ്ങളിലും കറങ്ങാന്‍ പോയി തിരിച്ചെത്തിയ അയാള്‍ക്ക് എന്തോ പന്തികേട് തോന്നിത്തുടങ്ങി. അതി സുന്ദരിയായ തന്റെ ഭാര്യയെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയമായിരുന്നു ആദ്യം. പിന്നെ മറ്റു പല ഭയങ്ങളും അയാളെ ഗ്രസിക്കാന്‍ തുടങ്ങി. ഓഫീസിലുള്ള ആരെ...

ആത്മാവുകളുടെ ലീലാവിലാസം

Image
  ആത്മാവുകളുടെ ലീലാവിലാസം  Ideomotor Effect മിനി 9-ാം ക്ലാസ്സിലാണ് പഠിക്കുന്നത്. ടെസ്റ്റ് പേപ്പറിന് മാര്‍ക്ക് കുറഞ്ഞതു കണ്ടപ്പോഴാണ് ക്ലാസ്സ് ടീച്ചറിന് എന്തോ പന്തികേട് തോന്നിയത്. ആള് വല്ലാതെ നിശബ്ദയായിരിക്കുന്നു. കുറച്ചായി മകളുടെ രീതികളില്‍ മാറ്റം കണ്ടുതുടങ്ങിയിട്ട്. ക്ലാസ്സ് ടീച്ചര്‍ മിനിയെ ഒന്നു ശ്രദ്ധിക്കണെയെന്നകൂടി പറഞ്ഞപ്പോള്‍ ആധിയായി.  മിനി കുളിക്കാന്‍ കയറിയപ്പോള്‍ ബാഗ് പരിശോധിച്ചു.  ഒരു കത്തിയും ഒരു മെഴുകുതിരിയും. ഒരു തീപ്പെട്ടിയും നന്നായി പൊതിഞ്ഞു ബുക്കുകള്‍ക്കിടയില്‍ വച്ചിരിക്കുന്നു. മെഴുകുതിരിയും കത്തിയും തീപ്പെട്ടിയും തമ്മിലെന്ത്  ബന്ധമാണെന്ന് മനസ്സിലായില്ല. ചോദിച്ചു വഷളാവണ്ട എന്ന് കരുതിയാണ് ക്ലിനിക്കില്‍ വിളിച്ചുകൊണ്ടു വന്നത്. മിനിയുടെ സുഹൃത്തുക്കളെക്കുറിച്ച് ചോദിച്ചുതുടങ്ങി ഞാന്‍. മടിച്ചു മടിച്ചു സംസാരിച്ചു തുടങ്ങിയ മിനിയോട് 'ബോര്‍ഡും പാന്‍ജറ്റും' ആരുടെ കൈയ്യിലാണുള്ളത് എന്ന ചോദിച്ചപ്പോള്‍ മുഖത്തെ പിരിമുറുക്കം അയഞ്ഞു. മിനി ട്യൂഷന് പോകുന്ന വീട്ടിലെ കുട്ടിയാണ്  അവളെ ഓയ്ജാ ബോര്‍ഡിന്റെ മാന്ത്രികലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്.  ട്യൂഷനില്ല...

ജീവിതത്തില്‍ കയ്പ്പുകലര്‍ത്തുന്ന ഭയം

Image
 ജീവിതത്തില്‍ കയ്പ്പുകലര്‍ത്തുന്ന ഭയം നമ്മുടെ നിഘണ്ടുവില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് മന്ത്രവാദം, കണ്‍കെട്ട്, ദിവ്യാത്ഭുതം, മാന്ത്രീകശക്തി, മാന്ത്രികശ്ലോകം, ദുരാത്മാവ്, ദോഷം (പലവിധം) ദശ, രാശിചക്രം തുടങ്ങിയ നിരവധി വാക്കുകള്‍ക്കുള്ളത്. സാമാന്യബുദ്ധിക്ക് മനസ്സിലാകാത്ത പലതും ലോകത്ത് നടക്കുന്നു എന്നും അതെല്ലാം  അത്ഭുതകരമായി പരിഹരിക്കാമെന്നും, മൊക്കെയുള്ള വിശ്വാസം ഭൂരിപക്ഷത്തിനും ഉണ്ട്. അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നത് നിരക്ഷരര്‍ മാത്രമല്ല എന്നതാണ് സത്യം.  നമ്മള്‍ ചുറ്റുമൊന്നും കണ്ണോടിച്ചാല്‍ത്തന്നെ കാണാനാകും നമ്മുടെ ചുറ്റുമുള്ളവരുടെ കൈയ്യിലും, കഴുത്തിലും അരയിലുമായി എത്രമാത്രം ചരടുകളും, ഏലസ്സുകളും, ഉറുക്കുകളും, രുദ്രാക്ഷങ്ങളുമെല്ലാം ഓരോരുത്തരേയും സംരക്ഷിക്കാനായി ചുമതല ഏറ്റെടുത്ത് ജാഗരൂഗരാണെന്ന്.    എന്തുകൊണ്ടാണ് നമ്മള്‍ ഇങ്ങനെ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നത്.  ഇത്തരം വിശ്വാസികളോട് സംസാരിക്കുമ്പോള്‍ മനസിലാകും അവര്‍ എത്രമാത്രം ഭയത്തിന്റെ ഇരകളാണെന്ന്. ദൈവകോപത്തിനേയും, ദുരാത്മാക്കളേയും, പലതരം ദോഷങ്ങളേയും, ശത്രുക്കളേയും, സമയത്തേയും, അയല്‍ക്കാരേയും എന്തിനേറെ ഉയര്‍ന്നജ...