മാനസീകപ്രശ്‌നങ്ങളും അന്തര്‍മുഖത്വവും (Introversion and Psychological issues)
മാനസീകപ്രശ്‌നങ്ങളും അന്തര്‍മുഖത്വവും (Introversion and Psychological issues)
വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തി പൊതുവെ ആളുകളെ മൂന്നായി തിരിക്കാം. അന്തര്‍മുഖരും, ബഹിര്‍മുഖരും, പിന്നെ അന്തര്‍മുഖരോ ബഹിര്‍മുഖരോ അല്ലാത്തവരും.
ബഹിര്‍മുഖര്‍ പൊതുവെ സംസാരപ്രിയരായിരിക്കും. മറ്റുള്ളവരുമായി ഇടപഴകാനും, പൊതുകാര്യങ്ങളില്‍ ഇടപെടാനുമെല്ലാം ബഹിര്‍മുഖര്‍ക്ക് താല്പര്യമായിരിക്കും. അത്തരകാര്‍ ഉത്തേജിതരാകുന്നത് അവരുടെ സാമൂഹിക ഇടപെടലുകള്‍ മൂുലമാണ്. അന്തര്‍മുഖര്‍ പൊതുവെ തനിച്ചിരിക്കാനിഷ്ടപ്പെടുന്നവരാണ്. തനിച്ചിരുന്നു ചിന്തിക്കുക, സ്വപനലോകത്ത് വിഹരിക്കുക, ഇഷ്ടമുള്ള കാര്യങ്ങള്‍ തനിച്ച് ചെയ്യുക ഒക്കെയാണ് ഇത്തരക്കാരുടെ പൊതുസ്വഭാവം. ഇവരുടെ ഊര്‍ജ്ജസ്രോതസ്സ് ഇങ്ങനെ ഏകാന്തതകളില്‍ നിന്നാണ് ഇവര്‍ ആര്‍ജ്ജിക്കുന്നത്.
പക്ഷെ ഏതൊരു സൈക്കോളജിസ്റ്റിന്റേയും ക്ലിനിക്കില്‍ എത്തുന്ന കേസ്സുകളില്‍ ഏറ്റവും കൂടുതല്‍ ഇത്തരക്കാരുടെതാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
കൂട്ടുകൂടാന്‍ താല്പരരല്ലാത്തതിനാല്‍ ഇവര്‍ക്ക് ചങ്ങാതിമാര്‍ കുറവായിരിക്കും. ഇതിന്റെ ഏറ്റവും വലിയ ഒരു പ്രശ്‌നം അന്തര്‍മുഖര്‍ അവരുടെ മാനസീകപ്രശ്‌നങ്ങള്‍ ആരോടും പറഞ്ഞുവെന്നു വരില്ല എന്നതാണ്. പലപ്പോഴും വളരെ നിസ്സാരമായി കൈകാര്യം ചെയ്യാന്‍ പറ്റുമായിരുന്ന കൊച്ചു കൊച്ചു കുഴപ്പങ്ങള്‍ പോലും അന്തര്‍മുഖര്‍ പരിഹരിക്കാതെ വളരെയേറെ കാലം കൊണ്ടു നടക്കും. പിന്നീട് അത് മനസ്സിനെ വല്ലാതെ ബുദ്ധിമുട്ടിക്കുകയും അവസാനം മാനസീകരോഗമായി മാറുകയും ചെയ്തുവെന്നു വരാം. രാത്രി വളരെ വൈകിയാണ് ഒട്ടുമിക്ക അന്തര്‍മുഖരും ഉറങ്ങുന്നത്. പകല്‍സമയത്ത് മുറിക്കുള്ളില്‍ തനിയെ അടച്ചിരിക്കാന്‍ താല്പര്യപ്പെടുന്ന ഇവര്‍ വളരെ വേഗം മാനസീകവിഭ്രാന്തിയിലേയ്ക്ക് എടുത്തെറിയപെട്ടേക്കാം. നമുക്കിടയിലുള്ള ഇത്തരം ആളുകളെ മനസ്സിലാക്കി അവരോട് സഹാനുഭൂതിയോടെ ഇടപെട്ടാല്‍, അവരുടെ വിശ്വാസം ആര്‍ജ്ജിച്ച് അവരെ വേണ്ടവിധം സപ്പോര്‍ട്ട് ചെയ്താല്‍ പലപ്രശ്‌നങ്ങളും നിസ്സാരമായ പരിഹരിക്കാവുന്നതെയുള്ളു. നമ്മുടെ മാനസീക ആരോഗ്യം പോലെ പ്രധാനമാണ് നമ്മോടൊപ്പമുള്ളവരുടേതും. മാത്രമല്ല നല്ല ചിന്താശീലരായ അന്തര്‍മുഖര്‍ അവരുടെ ചിന്തകള്‍ സ്ൃഷ്ടിപരമായ കാര്യങ്ങളിലേയ്ക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ അത്ഭുതകരമായ ഫലമായിരിക്കും ഉണ്ടാവുക എന്ന തിരിച്ചറിവ് നമുക്കുണ്ടാവുകയും വേണം.
ത്രോസ്യ എന്‍ ജോണ്‍
8547243223
Comments
Post a Comment