Dark Web and pornography

Dark Web  and pornography


ഇന്റര്‍നെറ്റില്ലാതെ ജീവിതം ഇല്ലാത്ത അവസ്ഥയാണ് ഇന്ന് ലോകത്തിന്.  സര്‍വ്വതും ബന്ധിക്കപ്പെട്ട് ഈ ലോകത്ത് ഒരു സാധാരണ നെറ്റ് ഉപഭോക്താവ് ഉപയോഗിക്കുന്ന ഗൂഗിള്‍, വിക്കിപീഡിയ, വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്റഗ്രാം തുടങ്ങിയ സൈറ്റുകളെല്ലാം ചേരുന്ന Surface Web കേവലം ഇന്റര്‍നെറ്റിന്റെ 4% മാത്രമാണ് വരുന്നത്. ബാങ്ക് ഇടപാടുകള്‍, ഇ-മെയിലുകള്‍, പാസ്സ്‌വേഡുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഉള്ള Deep Web ഏതാണ്ട് 90% വരും.  പക്ഷെ ബാക്കിയുള്ള 6% ഉപഭോക്താക്കളുള്ളത് Dark Web ലാണ്. 

പൂര്‍ണ്ണമായും നിയമരഹിതലോകമാണ് ഇന്റര്‍നെറ്റിന്റെ ഈ ഇരുണ്ട വെബ്.  ലോകത്ത് ഒരിടത്തും രജിസ്റ്റര്‍ ചെയതിട്ടില്ലാത്ത (Domain ) ഡൊമെനുകളില്‍ നിന്നും പൂര്‍ണ്ണമായും വിലാസരഹിതമായ ഒരു ലോകമാണ് ഡാര്‍ക്ക് വെബിലുള്ളത്. 

സര്‍ഫേസ് വെബില്‍ ലഭ്യമാകുന്ന പോണോഗ്രഫി മുഖ്യമായും അഭിനേതാക്കളെ ആശ്രയിച്ച് ഷൂട്ടു ചെയ്യുന്നതാണെങ്കില്‍ ഡാര്‍ക്ക് വെബില്‍ അത് യഥാര്‍ത്ഥത്തില്‍ നടക്കുന്ന സംഭവങ്ങളുടെ വീഡിയോകളാണ്. ഏറ്റവും ക്രൂരമായി കുഞ്ഞുങ്ങളെ പോലും ബലാല്‍സംഗം ചെയ്യുന്ന ചിത്രങ്ങളും,  കൊലപാതകങ്ങളുടെ വീഡീയോകളും യഥേഷ്ടം ലഭിമാണവിടെ. എല്ലാത്തരം കുറ്റകൃത്യങ്ങളുടെയും ലോകം. ആധുനികലോകത്തിന് ഏറ്റവും ചലഞ്ചിംഗ് ആയ കാര്യങ്ങളുടെ അരങ്ങേറ്റം നിര്‍ലോഭം നടക്കുന്നിടം. വിലാസരഹിതരായ നിരവധി മയക്കുമരുന്നു വ്യാപാരികളും ആയുധവ്യാപാരികളും  വ്യാപരിക്കുന്നിടം.  പാസ്‌വേഡ് മോഷണം,  എന്തും ഹാക്ക് ചെയ്യുന്ന വിരുതന്‍മാരുടെ പറുദീസ, ഏറ്റവും ഹീനകൃത്യങ്ങള്‍ നിയന്ത്രിക്കുന്ന  (Satanic worshipers) ചെക്കുത്താന്‍ വിശ്വാസികളുടെ നിരവധി കൂട്ടങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ദുര്‍ഗ്രാഹ്യ ലോകം. കൊലപാതകള്‍ ആഘോഷമാക്കുന്ന ലോകം. മനുഷ്യഹത്യ നടത്താന്‍ ഹരമായിട്ടുള്ള കുറ്റവാളികളുടെ താവളം.  വ്യവഹാരങ്ങളെല്ലാം bitcoin മുഖാന്തരം നിയന്ത്രിക്കപ്പെടുന്ന ലോകം.  ഒരുകാലത്ത് അമേരിക്കന്‍ മിലിട്ടറി രഹസ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട ARPANET ആണ്  ഇന്റര്‍നെറ്റിന്റെയും പിന്നീട് ഡാര്‍ക്ക് വെബിന്റെയും നിര്‍മ്മിതിയിലേയ്ക്ക് വഴിതെളിയിച്ചത്.  ഡാര്‍ക്ക് വെബ് പൊതു ഉപയോഗത്തിനായി തുറന്നു കൊടുത്തത് രഹസ്യങ്ങള്‍ മറച്ചുവെക്കുന്ന മറ്റൊരു തന്ത്രത്തിന്റെ ഭാഗമായിതന്നെയാണ്. നിരവധി ഉപഭോക്താക്കളുടെ ഇടയില്‍ ഒരു ഉപഭോക്താവിനെ തിരയുക ബുദ്ധിമുട്ടുള്ള  കാര്യമാണല്ലൊ.  അതായത് ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞിരിക്കുക എന്ന തന്ത്രം.  പക്ഷെ ഇപ്പോള്‍ സംഭവം കൈവിട്ട ലക്ഷണമാണ് കാണുന്നത്. സാഹസീകതയും നിഘൂഡതകളും എന്നും ഇഷ്ടപ്പെടുന്ന യുവതലമുറ നിയമരാഹിത്യങ്ങളുടെ ഈറ്റല്ലമായ ഡാര്‍ക്ക് വെബിലേക്ക് ഊളിയിടുന്നു. സ്വഭാവികമായും അവര്‍ നിരവധിയായ സാത്താനിക് വര്‍ഷിപ്പേഴ്‌സിന്റെ ഗ്രൂപ്പുകളില്‍ ചെന്നു വീഴുകയും സാത്താന്മാരുടെ ദൈവങ്ങളെ ആരാധിക്കാന്‍ തുടങ്ങുകയും ചെയ്‌തെന്നിരിക്കും.  ശവശരീരങ്ങളോടൊത്തുള്ള രതിയും മറ്റും നടത്താന്‍ ഉതകും വിധം ജനിതിക വൈകല്യം സംഭവിച്ചുപോകുന്ന  മനുഷ്യമനസ്സുകള്‍ ഭയപ്പെടുത്തുന്നതാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ മാനസീകനിലയില്‍ പ്രകൃത്യാ ഉണ്ടായിരുന്ന നന്മകളുടെ, സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ, കാരുണ്യത്തിന്റെ എല്ലാം ഉറവ വറ്റിപ്പോകുകയും തത്സ്ഥാനത്ത് ഭീകരമായ ക്രൂരതകളെ ആരാധിക്കുന്ന, വൈകൃതങ്ങള്‍ ജീവിതരീതിയാക്കിമാറ്റി, ഏത് നികൃഷ്ടപ്രവര്‍ത്തികളും ചെയ്യാന്‍ പ്രാപ്തമായ ഒരു മാനസീക നിലയിലേയ്ക്ക് എത്തിപ്പെടുകയും ചെയ്യുന്നു. ലോകത്തിലെ മറ്റ് ഏതൊരു ജീവിയെപ്പോലെ, സ്‌നേഹപരിലാളനയിലൂടെ രതിയുടെ ലോകത്ത് ആനന്ദം കണ്ടെത്തേണ്ടുന്ന മനുഷ്യന്‍ പ്രകൃതി വിരുദ്ധമായ രതിവൈകൃതങ്ങളില്‍ ആനന്ദം കണ്ടെത്തുന്നത് മാറുന്ന ഒരു ലോകക്രമത്തിലേയ്ക്കുള്ള ചൂണ്ടാണിയാണെന്ന് വേണം കരുതാന്‍. നിരന്തരം ലൈംഗിക അധിക്രമങ്ങളുടെ ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറിലെ Mirror Neurons ആ വ്യക്തിയെ മറ്റെവിടേയ്ക്ക് നയിക്കാനാണ്.   ഇനിയങ്ങോട്ട് ഡാര്‍ക്ക് വെബിന്റെ ദുഃസ്വാധീനമായിരിക്കും  നമ്മുടെ കുഞ്ഞുങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സയന്‍സിന്റെ രംഗത്ത് നിരവധിയായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന ശാസ്ത്രലോകം മനുഷ്യമനസ്സുകളിലെ പരിസ്ഥിതി നാശത്തെക്കുറിച്ച് കൂടുതല്‍ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.  

 

Sahaya's Therapeutic Counselling Centre

SMRA: Mulamkadakam,  Kollam-12

Phone: 0474 2797223,Mobile: 8547243223

-----------------------------------------------------

Thundathil Building, Kayamkulam

Comments

Popular posts from this blog

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

bullying

അമ്മയുടെ ആര്‍ത്തവവിരാമം