എന്താണ് നമ്മുടെ മനസ്സുകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്
എന്താണ് നമ്മുടെ മനസ്സുകള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്...നാമെല്ലാവരും എന്തിന്റെയൊക്കെയോ വ്യപാരികളായി മാറിക്കൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസം,ആരോഗ്യം,ആതുരസേവനം,ആത്മീയം എന്നുവേണ്ടാ ...കൈകടത്താന്‍ പറ്റുന്ന എല്ലാ മേഖലകളെയും നമ്മള്‍ വ്യാപാരത്തിനും,ലാഭംകൊയ്യാനും വേണ്ടിവന്നാല്‍ വിദേശികള്‍ക്ക് നമ്മളെത്തന്നെ പണയംവയ്ക്കാനും നമ്മുടെ കുടുംബംഗളിലെ എട്ടും പൊട്ടും തിരിയാത്ത പിഞ്ചുപൈതങ്ങളെ പോലും കച്ചവടച്ചരക്കുകളാക്കുവാനും മടിയില്ലാതായിരിക്കുന്നു.
നമ്മള്‍ അറിഞ്ഞോ അറിയാതെയോഇതിന്റെ ഒക്കെ ഭാഗമായി മാറുകയും,ഈ പാപപങ്കിലമായ വ്യാപാരത്തില്‍ നിന്നും കിട്ടുന്ന ധനം ജീവനമാര്‍ഗമായി ഉപയോഗിക്കയും ചെയുന്നു .
ചാനലുകളിലും, മറ്റു മാധ്യമങ്ങളിലും വിദ്യാഭ്യാസ കച്ചവടക്കാരുടെ ഗോഗ്വാ വിളികളും,ആതുരസേവകരുടെയും, ആത്മീയാചാര്യരുടെയും മറ്റും അഹന്ത നിറഞ്ഞ ഭത്സനങ്ങളും, ആരോഗ്യ വ്യാപാരികള്‍ പ്രസിദ്ധരായ ഭിഷഗ്വരന്‍മാരെകൊണ്ട് രോഗങ്ങളെയും രോഗപീഡകളേയും കുറിച്ച് ഭീതിപടര്‍ത്തുകയും ചെയ്യുന്നത് നമ്മള്‍ എത്ര ആദരവോടും, സന്തോഷത്തോടും കൂടി ആസ്വദിക്കുകയും അതിന്റെ ഒക്കെ ഭാഗഭാക്കായി മാറുകയും ചെയ്യുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു....ഈ കൂട്ടരെ ഒറ്റപ്പെടുത്തെണ്ടതിനു പകരം അവര്‍ ഒഴുക്കി വിടുന്ന ദുര്‍ഗന്ധം വമിക്കുന്ന ആശയങ്ങളുടെ നീരോഴുക്കിനോടൊപ്പം നീന്തുവാനും ...ആ ദുര്‍ഗന്ധത്തെ സുഗന്ധമായി സ്വീകരിച്ചു അതൊരു അലങ്കാരമായി കൊണ്ടുനടക്കുവനുള്ള വ്യഗ്രതയാണ് ഇന്ന് നമുക്കുള്ളത്.
ഒരു നിമിഷമെങ്കിലുംനമ്മളുടെ ഈ പ്രവര്‍ത്തികളെകുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും ...ആര്‍ക്കൊക്കയാണ് നല്ല ദ്രോഹികളായി മാറുന്നതെന്ന് ഒന്നുറക്കെ ചിന്തിക്കൂ...നമുക്കെതിരെ തന്നെയാണ് നമ്മള്‍ ദ്രോഹികളായി മാറുന്നതെന്ന് കാണാം ...എല്ലാവിധ നിബന്ധനകളെയും മാറ്റിവച്ചു ചിന്തിക്കുക...രാഷ്ട്രീയം, മതം,വിശ്വാസം എല്ലാം തന്നെ നിങ്ങളുടെ ബുദ്ധിയെ വിലക്കെടുത്തു കഴിഞ്ഞിരിക്കുന്നു.ഒരു സ്വതന്ത്ര ചിന്ത ഇനി അപ്രാപ്യം ആണെന്ന് തോന്നുന്നു.
ഇനിയെങ്കിലും ഇതിനെക്കുറിച്ച് ബോധാവന്മാരകാന്‍ പറ്റിയില്ലെങ്കില്‍ നിങ്ങളെപോലുള്ള വ്യാപാരികളുടെ ഇരകളും ,കച്ചവടച്ചരക്കുകളും ആയി നിങ്ങളുടെ കുഞ്ഞുങ്ങള്‍ മാറിക്കഴിഞ്ഞിരിക്കും..നിങ്ങള്‍ തിന്മകള്‍ കൊണ്ട് സബാധിച്ച സമ്പാദ്യങ്ങള്‍ക്ക് അവരുടെ തുണക്കെത്താനോ അവരെ രക്ഷിക്കാനോ കഴിയില്ല.
ഈ ശുഭദിനത്തില്‍ നമുക്ക് നല്ല ചിന്തകളോടെ പുതിയൊരു ലോകത്തിനു വേണ്ടിയുള്ള ശ്രമം തുടങ്ങാം..
Comments
Post a Comment